ഫോര്‍മുല വണ്‍ ഇതിഹാസം ജാക്ക് ബ്രഥാം തീപ്പെട്ടു

Written By:

ഇതിഹാസമായി മാറിയ ഫോര്‍മുല വണ്‍ ഡ്രൈവര്‍ സര്‍ ജാക്ക് ബ്രഥാം അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നറിയുന്നു. കുറച്ചു നാലുകളായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു ബ്രഥാമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

1958ലാണ് ജാക്ക് ബ്രഥാം ആദ്യമായി ഫോര്‍മുല വണ്‍ ചാമ്പ്യനാവുന്നത്. 1960ലും 1966ലും ജാക്ക് ബ്രഥാം വിജയം ആവര്‍ത്തിച്ചു.

To Follow DriveSpark On Facebook, Click The Like Button

ആദ്യകാലങ്ങളില്‍ മോട്ടോര്‍സ്‌പോര്‍ട്‌സിലായിരുന്നു ബ്രഥാമിന് താല്‍പര്യം. പിന്നീട് കാര്‍ ഡ്രൈവിംഗിലേക്ക് വരികയായിരുന്നു.

ജാക്ക് ബ്രഥാമിന് സ്വന്തമായി എഫ്1 ടീമുണ്ടായിരുന്നു. ഫോര്‍മുല വണ്ണിന്റെ ഇക്കണ്ടകാലത്തെ ചരിത്രത്തിലിന്നുവരെ മറ്റൊരു ടീമുടമയും മത്സരത്തില്‍ നേരിട്ടു പങ്കെടുത്ത് വിജയിച്ചിട്ടില്ല എന്നറിയുക.

Sir Jack Brabham F1 Legend

ആസ്‌ട്രേലിയയിലാണ് ജാക്ക് ബ്രഥാം ജനിച്ചത്. ആദ്യത്തെ ഫോര്‍മുല വണ്‍ വിജയത്തിനു ശേഷവും സര്‍ ജാക്ക് ബ്രഥാം കുറെയേറെ വര്‍ഷങ്ങള്‍ ഡ്രൈവറായി തുടര്‍ന്നു. ഇക്കാലയളവില്‍ ജാക്ക് 14 റേസുകലില്‍ വിജയിയായി. 31 മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ജാക്ക് അവസാനം നേടിയ ട്രാക്ക് വിജയം 1970ലാണ് സംഭവിച്ചത്. സൗത്ത് ആഫ്രിക്കന്‍ ഗ്രാന്‍ഡ് പ്രീയിലായിരുന്നു അത്.

ജാക്ക് ബ്രഥാമിന്റെ മൂന്നു മക്കളും മോട്ടോര്‍സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവരാണ്. ഇവര്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

English summary
Sir Jack Brabham, a Formula One legend passed away today at his residence in Gold Coast, Australia.
Story first published: Monday, May 19, 2014, 17:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark