'സങ്കരയിനം' കാറുകളെ കണ്ടിട്ടുണ്ടോ?

By Santheep

ഫോട്ടോഷോപ്പ് വന്നതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. വയസ്സന്മാരായി എന്നു നമ്മള്‍ ധരിച്ചുവെച്ചിരുന്ന സൂപ്പര്‍സ്റ്റാറുകളെല്ലാം പെട്ടെന്ന് യുവാക്കളായി പരിണമിച്ചത് ഫോട്ടോഷോപ്പിന്റെ വരവോടെയാണ്. നമ്മുടെയെല്ലാം മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും പോയത് ഏതെങ്കിലും കുത്തകക്കമ്പനികളുടെ ബൂര്‍ഷ്വാ ഉല്‍പന്നം വാങ്ങിത്തേച്ചിട്ടാണോ? അല്ലേയല്ല. ഫോട്ടോഷോപ്പാണ് എല്ലാറ്റിനും ഉത്തരവാദി.

ഫോട്ടോഷോപ്പിന്റെ പ്രവര്‍ത്തനഫലമായി സംഭവിച്ച മറ്റൊരു സംഗതിയാണ് മാഷ് അപ്പുകളെന്നു പറയാം. മൃഗങ്ങളെയും മനുഷ്യനെയും എന്നുവേണ്ട ഏതു സാധനത്തെയും പരസ്പരം ലയിപ്പിച്ച് പുതിയൊരു ജീവിയെ ഉണ്ടാക്കിയെടുക്കുന്ന ഈ പരിപാടിക്ക് ഇന്ന് വലിയ പ്രചാരമാണുള്ളത്. സുഹൃത്തുക്കളെ കളിയാക്കാനായി നിങ്ങളും ഇങ്ങനെയൊക്കെ ചെയ്തുകാണും ഒരുപക്ഷേ. ഇവിടെ പരിശോധിക്കാന്‍ പോകുന്നത് കാറുകളുടെ മാഷ് അപ്പുകളാണ്. നമുക്ക് പരിചിതമായ രണ്ടു കാറുകള്‍ ചേര്‍ന്ന് മനോഹരമായ പുതിയൊരു കാര്‍ ഡിസൈന്‍ സൃഷ്ടിക്കപ്പെടുന്നു. കാര്‍വൗ എന്ന സ്ഥാപനമാണ് ഈ മാഷ് അപ് ചിത്രങ്ങള്‍ സൃഷ്ടിച്ചെടുത്തത്.

'സങ്കരയിനം' കാറുകളെ കണ്ടിട്ടുണ്ടോ?

ചിത്രങ്ങളിലൂടെ നീങ്ങുക

ലാമ്പോടോമിക്

ലാമ്പോടോമിക്

ലംബോര്‍ഗിനി മിയൂറ എന്ന ഐതിഹാസിക വാഹനവും ഏരിയല്‍ ആറ്റം സ്‌പോര്‍ട്‌സ് കാറിന്റെ ഫ്രെയിം വര്‍ക്കും യോജിപ്പിച്ചപ്പോള്‍ ലഭിച്ചത് അതിമനോഹരമായ ഒരു ഡിസൈനാണ്.

പോഷിയാക് ഡബ്ല്യുഡബ്ല്യു ആര്‍എസ്

പോഷിയാക് ഡബ്ല്യുഡബ്ല്യു ആര്‍എസ്

പോഷെ 911 ജിടി3 ആര്‍എസ് സ്‌പോര്‍ട്‌സ് കാറും പോന്റിയാക് ആസ്‌ടെക്കും ചേര്‍ന്നപ്പോഴാണ് ഈ വിചിത്രരൂപം ലഭിച്ചത്.

ഹുമി

ഹുമി

ഹമ്മര്‍ എച്ച്1 എസ്‌യുവിയെ ഒരു മിനി ഹാച്ച്ബാക്കുമായി ചേര്‍ത്തപ്പോള്‍ ലഭിച്ചതാണ് ഈ രൂപം.

ആസ്റ്റണ്‍ സ്മാര്‍ടിന്‍

ആസ്റ്റണ്‍ സ്മാര്‍ടിന്‍

ആസ്റ്റണ്‍ മാര്‍ടിന്‍ റാപിഡെയും സ്മാര്‍ട് ഫോര്‍ടു ഹാച്ച്ബാക്കും ചേര്‍ന്ന സങ്കരയിനം സാധനമാണിത്.

മസ്ദഫെന്‍ഡ

മസ്ദഫെന്‍ഡ

ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്ന ഐതിഹാസികവാഹനം മസ്ദ എംഎക്‌സ്-5 മിയാറ്റയുമായി ചേര്‍ന്നപ്പോള്‍ സംഭവിച്ച അത്ഭുതം.

രംഗേരിനി

രംഗേരിനി

വരാനിരിക്കുന്ന ലംബോര്‍ഗിനി അവന്റഡോറിനെ റെയ്ഞ്ച് റോവര്‍ ഇവോക്കുമായി ക്രോസ്സ് ചെയ്യിച്ചപ്പോള്‍ ഈ വാഹനത്തെ ലഭിച്ചു.

Most Read Articles

Malayalam
English summary
While a good way to pass time when you have plenty of it in hand, an automotive mash-up would be more appropriate for car enthusiasts.
Story first published: Monday, May 19, 2014, 10:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X