സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍; ഉപഭോക്താവിന്റെ പ്രതിഷേധം ശ്രദ്ധ നേടുന്നു

റാപിഡ്, യെറ്റി, ഒക്ടേവിയ, സുപര്‍ബ് ഉള്‍പ്പെടെയുള്ള മികവുറ്റ മോഡലുകള്‍ സ്‌കോഡ കാഴ്ചവെക്കുന്നുണ്ടെങ്കിലും കമ്പനിയുടെ വില്‍പനാനന്തര ചരിത്രം നിറം മങ്ങിയതിനാല്‍ ഉപഭോക്താക്കള്‍ വിട്ട് മാറുകയാണ് പതിവ്.

By Dijo

പ്രതിഷേധങ്ങള്‍ പല രീതിയിലാണ് ഇന്ത്യയില്‍ നടന്ന് വരുന്നത്. ചിലര്‍ ഇത്തരം പ്രതിഷേധങ്ങളെ നിരാശ രൂപേണ അവതരിപ്പിക്കുമ്പോള്‍ ചിലര്‍ അതിനെ പരിഹാസ രൂപേണയും ആക്രമണോത്സുകതയോടെയും അവതരിപ്പിക്കുന്നു. എന്നാല്‍ അടുത്തിടെ പഞ്ചാബിലെ ലുധിയാനയില്‍ സ്‌കോഡ ഒക്ടേവിയയുടെ ഉടമസ്ഥാന്‍, കഴുതകളെ കൊണ്ട് തന്റെ കാര്‍ കെട്ടി വലിപ്പിച്ച് നടത്തിയ പ്രതിഷേധം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്. നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റ് റോഡുകളിലൂടെ തന്റെ സ്‌കോഡ ഒക്ടേവിയയെ കെട്ടി വലിച്ച ഉടമസ്ഥന്‍, കാര്‍ നിര്‍മ്മാതാവായ സ്‌കോഡയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് കാഴ്ച വെച്ചത്.

സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

പ്രതിഷേധം എന്തിനെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. നിരന്തരം തന്റെ ഒക്ടേവിയ ബ്രേക്ക് ഡൗണായിട്ടും അത് പരിഹരിക്കാന്‍ കാര്‍ നിര്‍മ്മാതാവായ സ്‌കോഡയ്ക്ക് സാധിക്കാതെ പോയതിലുള്ള അമര്‍ഷമാണ് ഉടമസ്ഥനെ ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, കാറിന്റെ തുടര്‍ച്ചയായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഡീലര്‍ഷിപ്പിന് സാധിക്കാതെ വന്നതോടെയാണ് ഉപഭോക്താവ് കഴുതകളെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ചത്. ഡീലര്‍ ഹെഡുമായും സ്‌കോഡയുടെ സോണല്‍ ഓഫീസുമായും വിഷയത്തില്‍ ബന്ധപ്പെട്ട ഉപഭോക്താവിന് വ്യക്തമായ നിര്‍ദ്ദേശങ്ങളോ, പരിഹാര മാര്‍ഗങ്ങളോ ലഭിച്ചിരുന്നില്ല.

സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

റാപിഡ്, യെറ്റി, ഒക്ടേവിയ, സുപര്‍ബ് ഉള്‍പ്പെടെയുള്ള മികവുറ്റ മോഡലുകള്‍ സ്‌കോഡ കാഴ്ചവെക്കുന്നുണ്ടെങ്കിലും കമ്പനിയുടെ വില്‍പനാനന്തര ചരിത്രം നിറം മങ്ങിയതിനാല്‍ പലപ്പോഴും ഉപഭോക്താക്കള്‍ വിട്ട് മാറുകയാണ് പതിവ്. സേവനങ്ങളിലെ പ്രഫഷണലിസമില്ലായ്മയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടനവധി പരാതികളാണ് സ്‌കോഡയ്ക്ക് എതിരെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായി മുഴങ്ങുന്നത്.

സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

നിലവിലെ പ്രശ്‌നങ്ങളെ സ്‌കോഡ എങ്ങനെ നേരിടുന്നു?

  • ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃഖല മികവുറ്റതാക്കാന്‍ 100 കോടി രൂപ സ്‌കോഡ ചെലവഴിക്കുമെന്ന് കഴിഞ്ഞ വര്‍ഷം കമ്പനി പ്രഖ്യാപിച്ചിരുന്നു.
  • ബ്രാന്‍ഡ് ഡിജിറ്റൈസേഷന്‍, കസ്റ്റമര്‍ ഇന്റര്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള ചെറിയ നീക്കങ്ങള്‍ സ്‌കോഡയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുമുണ്ട്. ഇതിന്റെ ഭാഗമായാണ് മൈസ്‌കോഡ ആപ്പിനെ സ്‌കോഡ ലഭ്യമാക്കിയത്.
  • സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

    ഇത്തരത്തിലുള്ള പ്രതിഷേധം ഇന്ത്യയില്‍ ഇതാദ്യമോ?

    ഒരിക്കലുമല്ല. മുമ്പും ഇത്തരത്തിലുള്ള പ്രതിഷേധ മാര്‍ഗങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത്-

    സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

    ജാഗ്വാര്‍ എക്‌സ്എഫ്

    സംഭവം നടന്നത് അഹമ്മദാബാദിലായിരുന്നു. തുടര്‍ച്ചയായി തന്റെ ജാഗ്വാര്‍ ബ്രേക്ക് ഡൗണായതിന്റെ പശ്ചാത്തലത്തില്‍ ഒരു പറ്റം കഴുതകളെ കൊണ്ട് ജാഗ്വാര്‍ എക്‌സ്എഫ് മോഡലിനെ കെട്ടി വലിപ്പിച്ച് ഉടമസ്ഥന്‍ പ്രതിഷേധം രേഖപ്പെടുത്തി. തന്റെ സെഡാന്‍ ജാഗ്വാറിനെക്കാളും എന്ത് കൊണ്ടും മികവുറ്റത് കഴുതകളാണെന്ന് അന്ന് ഉടമസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

    സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

    ടോയോട്ട ലാന്‍ഡ് ക്രൂസര്‍ 200

    വിശ്വാസ്യതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നിട്ട് നില്‍ക്കുന്ന ബ്രാന്‍ഡാണ് ടോയോട്ട. എന്നാല്‍ ടോയോട്ടയുടെ ഫ്‌ളാഗ്ഷിപ്പ് എസ് യുവി മോഡല്‍ തുടര്‍ച്ചയായി പണിമുടക്കിയതോടെയാണ് ടോയോട്ടയും പ്രതിഷേധ പ്രകടനങ്ങള്‍ക്ക് മുമ്പില്‍ ഇരയായത്. കാര്‍ പാര്‍ട്‌സ് എത്തിക്കുന്നതില്‍ ടോയോട്ട വരുത്തിയ കാലതാമസമാണ് ഇവിടെ വില്ലനായത്.

    സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

    മെഴ്‌സിഡസ് ബെന്‍സ് ഇ ക്ലാസ്

    തുടര്‍ച്ചയായി കാറിലുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ മെഴ്‌സിഡസ് ബെന്‍സിന് സാധിക്കാതെ വന്നതോടെയാണ് വഡോദരയിലും സമാനമായ പ്രതിഷേധങ്ങള്‍ക്ക് വഴി തെളിച്ചത്. പ്രീമിയം സെഡാനെ ഇവിടെയം കഴുതകളെ കൊണ്ടാണ് ഉടമസ്ഥന്‍ കെട്ടി വലിപ്പിച്ചത്.

    സ്‌കോഡ ഒക്ടേവിയയെ കെട്ടിവലിച്ച് കഴുതകള്‍

    തുടര്‍ച്ചയായി ഉപഭോക്താക്കളെ നിരാശരാക്കുന്ന ഉത്പന്നങ്ങളില്‍ നിന്നും രക്ഷ തേടാനുള്ള നിയമങ്ങള്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരേണ്ടത് അനിവാര്യമാണ്. വികസിത രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ സര്‍വ സാധാരണമാണ്. ഇത്തരം നിയമപ്രകാരം കാര്‍, ട്രക്ക്, മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് കേട്പാട് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ ഉത്പന്നം മാറി നല്‍കുകയോ, ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കുകയോ വേണം. ഇന്ത്യയില്‍ ഇത്തരം വിഷയങ്ങളില്‍ പുത്തന്‍ നിയമം കൊണ്ട് വരുന്നത് ഉപഭോക്താക്കളും ഉത്പാദകരും തമ്മിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും ഇടവരുത്തും.

2017 മാരുതി സ്വിഫ്റ്റ് ഫോട്ടോ ഗാലറി

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Frustrated Skoda Octavia owner gets donkeys to pull his car
Story first published: Wednesday, March 8, 2017, 18:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X