സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

സാങ്കേതികവിദ്യ വളരെയധികം ഡെവലപ്പ് ചെയ്ത ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, കീലെസ്സ് എൻട്രി & ഗോ എന്നിവയും അതിലേറെയും പോലുള്ള ഫാൻസി ഫീച്ചറുകളാൽ ഇന്ന് കാറുകൾ സാങ്കേതികമായി സമ്പന്നമാണ്.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

എന്നാൽ ലോ ബജറ്റ് കാറുകളിൽ ഇപ്പോഴും അവഗണിക്കപ്പെടുന്ന ചില അവശ്യ സവിശേഷതകൾ ഉണ്ട്. വില കുറഞ്ഞ കാറുകൾക്ക് പോലും ഉണ്ടായിരിക്കേണ്ട 10 അടിസ്ഥാന സവിശേഷതകൾ ഇതാ:

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

പാഴ്സൽ ട്രേ

ഒരു കാറിൽ ബൂട്ട് സ്പേസ് മറയ്ക്കാനാണ് ഒരു പാഴ്സൽ ട്രേ ഉപയോഗിക്കുന്നത്. വാഹനം അലങ്കരിക്കുന്നതിന് കുഷ്യനുകൾ, ചെറു ബൊമ്മകൾ തുടങ്ങിയ വസ്തുക്കൾ താൽക്കാലികമായി സൂക്ഷിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. മിക്ക കാറുകളിലും ഒരു പാഴ്സൽ ട്രേ ലഭിക്കുമെങ്കിലും വിലകുറഞ്ഞ പല കാറുകളിലും മറ്റ് ചില കാറുകളുടെ ലോ വേരിയന്റുകളിലും ഇവ ലഭ്യമല്ല. പാഴ്സൽ ട്രേ വളരെ അടിസ്ഥാനപരമാണ്, ഇത് ഇന്റീരിയർ ലേഔട്ട് വളരെ മികച്ചതാക്കാൻ സഹായിക്കുന്നു, മാത്രമല്ല ഇവ അത്ര ചെലവേറിയതുമല്ല!

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

റിയർ USB പോർട്ടുകൾ

മിക്കവാറും എല്ലാ കാറുകൾക്കും മുന്നിൽ ഫോൺ ചാർജിംഗ് ഔട്ട്‌ലെറ്റ് ഉണ്ട്, എന്നാൽ എല്ലാ കാറുകളിലും പിൻസീറ്റിൽ ഇവ ലഭ്യമല്ല. പിന്നിലെ യാത്രക്കാർക്കും ആവശ്യമുള്ളപ്പോൾ ഫോൺ ചാർജ് ചെയ്യാൻ ഇവ വളരെ ബേസിക്കായിട്ടുള്ള ഒരു ഫീച്ചറാണ്.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

സ്പീഡ് സെൻസിംഗ് ലോക്കുകൾ

വാഹനം മണിക്കൂറിൽ 20 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ സ്പീഡ് സെൻസിംഗ് ലോക്കുകൾ കാർ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്നു. ഇത് വളരെ അടിസ്ഥാനപരമായ സുരക്ഷാ ഫീച്ചറാണ്, പല ലോ ബജറ്റ് വാഹനങ്ങളും ഈ ഫീച്ചർ നഷ്ടപ്പെടുത്തുന്നു.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM -കൾ

ഇവ ഇൻസ്റ്റോൾ ചെയ്യാൻ കുറച്ച് ചെലവേറിയതാണ്, എന്നാൽ ORVM-കൾക്കായുള്ള ഇലക്ട്രിക്കൽ അഡ്ജസ്റ്റുകൾ ഒരു കാറിൽ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്, മാത്രമല്ല പിന്നിൽ നിന്ന് എന്താണ് വരുന്നതെന്ന് ഡ്രൈവർക്ക് വ്യക്തമായ വ്യൂ ലഭിക്കുമെന്ന് ഇത് ഉറപ്പാക്കുന്നു. ചിലപ്പോൾ മാനുവൽ മിററുകൾ പലരും മടി കാരണം ക്രമീകരിക്കാറില്ല, ഇത് ഒരു സേഫ്റ്റി റിസ്കാണ്.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

ഡേ/നൈറ്റ് മിററുകൾ

നിങ്ങളുടെ വാഹനത്തിന് പുറകിൽ ആരെങ്കിലും ഹൈ-ബീം ഓണാക്കി വാഹനമോടിക്കുമ്പോൾ അത് IRVM -കളിലൂടെ നിങ്ങളുടെ കണ്ണിലേക്ക് അടിക്കുന്നത് ഡ്രൈവിംഗിനെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഈ ലൈറ്റുകളിൽ നിന്നുള്ള ഗ്ലെയർ/തിളക്കം കുറയ്ക്കാൻ ഡേ/നൈറ്റ് മിററുകൾ സഹായിക്കുന്നു. വിലകൂടിയ കാറുകൾക്ക് ഓട്ടോ-ഡിമ്മിംഗ് മിറർ ലഭിക്കുമ്പോൾ, ചിലത് മാനുവലി ഡിമ്മിംഗ് മിററാണ്. എന്നാൽ ചില ലോ-ബജറ്റ് കാറുകൾക്ക് ഈ ഡിമ്മിംഗ് ഫംഗ്‌ഷൻ ഇല്ല, ഇത് വ്യക്തമായ ഒരു ഒഴിവാക്കലാണ്.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

ബൂട്ട് ലൈറ്റ്

ഇതും വാഹനത്തിൽ ഉള്ളത് നല്ലതാണ്, മാത്രമല്ല ഈ ഫീച്ചർ ഇൻസ്റ്റോൾ ചെയ്യാൻ വളരെ അത്ര ചെലവുമില്ല. രാത്രിയിൽ വാഹനത്തിന്റെ ബൂട്ടിൽ സാധനങ്ങൾ തിരയുമ്പോൾ ഒരു ബൂട്ട് ലൈറ്റ് വളരെ സഹായകമാകും. ഇത് ലോ-ബജറ്റിൽ മാത്രമല്ല, പല മിഡ് റേഞ്ച് കാറുകളിലും ഇല്ലാത്ത ഒരു സവിശേഷത കൂടിയാണിത്.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

ഉയരം ക്രമീകരിക്കാവുന്ന സീറ്റ്

ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ഡ്രൈവർക്ക് തന്റെ ആവശ്യത്തിനനുസരിച്ച് സീറ്റ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നു. എല്ലാ ഡ്രൈവർമാരും ഇഷ്ടപ്പെടുന്ന ഒരു സുഖപ്രദമായ ഫീച്ചറാണ് ഇത്. ഏത് വിലയ്ക്കും വരുന്ന വാഹനങ്ങളിലും ഇത് ഒന്ന് ഉൾപ്പെടുത്തിയാൽ വളരെ മികച്ചതായിരിക്കും.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

വീൽ ആർച്ച് ക്ലാഡിംഗ്

ഇത് ഒരു കോസ്മെറ്റിക് സവിശേഷതയാണ്. വീൽ ആർച്ച് ക്ലാഡിംഗ് കാറിന്റെ ലുക്കും വർധിപ്പിക്കാൻ സഹായിക്കുന്നു. അതോടൊപ്പം അത്യാവശം മോശം റോഡുകളിലോ മറ്റോ യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ ബോഡിയിൽ കാര്യമായ പോറലുകൾ ഒന്നും വീഴാതെ ഇവ നോക്കുന്നു. ഇതും അത്ര ചെലവേറിയ ഒരു ഫീച്ചർ അല്ല.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്

ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീലുകളും ഓരോ കാറിനും ഉണ്ടായിരിക്കേണ്ട ഒന്നാണ്. ഒരു ഡ്രൈവറുടെ പോസ്‌ച്ചറിൽ ഐറ്റവും അധികം പങ്ക് വഹിക്കുന്ന ഒന്നാണ് ഇത്, പ്രത്യേകിച്ച് ലോംഗ് ഡ്രൈവുകളിൽ ഇത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്ണ് ഈ ഫീച്ചർ.

സാങ്കേതികവിദ്യ മെച്ചപ്പെട്ടിട്ടും ഇന്നും ലോ ബജറ്റ് കാറുകളിൽ ലഭ്യമല്ലാത്ത ചില അടിസ്ഥാന ഫീച്ചറുകൾ

പവർഡ് വിൻഡോസ്

ഇക്കാര്യത്തിൽ നമ്മൾ മുന്നോട്ട് പോകണം, വാഹനത്തിന്റെ വിൻഡോകൾക്കായി ഇന് വൈൻഡറുകൾ ഉപയോഗിക്കുന്നത് നാം നിർത്തലാക്കണം. പണ്ട് പവർ വിൻഡോകൾ ഒരു ലക്ഷ്വറി ഫീച്ചറായിരുന്നു, എന്നാൽ ഇന്ന് അവ ഒരു അടിസ്ഥാന ഫീച്ചറാണ്. അതിനാൽ ലോ ബജറ്റ് വാഹനങ്ങളിലും ഫോർ ഡോർ പവർ വിൻഡോകൾ അനിവാര്യമാണ്.

Most Read Articles

Malayalam
English summary
Some basic features which are not there in low budget cars in this technologically advanced era
Story first published: Tuesday, November 23, 2021, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X