ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

By Praseetha

അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യകമ്പനിയായ സ്പേസ്എക്സാണ് ഫാൾക്കൺ 9 റോക്കറ്റ് ഭൂമിയിലിറക്കൽ വിജയകരമായി പരീക്ഷിച്ചത്. സാധാരണഗതിയിൽ ഉപഗ്രഹങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കഴിഞ്ഞാൽ റോക്കറ്റുകൾ കത്തിതീരുകയോ കടലിൽ പതിക്കുകയോ ആണ് പതിവ്. മുൻപത്തെ നാല് ശ്രമങ്ങളും പരാജയപ്പെട്ടതിനൊടുവിൽ ഇതാദ്യമായിട്ടാണ് കമ്പനി സമുദ്രത്തിലുള്ള ലാന്റിംഗ് വിജയകരമായി പൂർത്തീകരിക്കുന്നത്. ഇത് സ്പേസ് എക്സിന്റെ ചരിത്രത്തിലെ നാഴികകല്ല് എന്നുവേണമെങ്കിൽ പറയാം.

അമേരിക്കൻ ജിപിഎസിന് വിട ഇനി ഐആര്‍എന്‍എസ്എസ് നമ്മുക്ക് സ്വന്തം

രണ്ടാം തവണയാണ് കമ്പനി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് റോക്കറ്റിനെ തിരിച്ചിറക്കുന്നത്. ആദ്യത്തെ ശ്രമം നടത്തിയിരുന്നത് ഡിസംബറിലായിരുന്നു. അന്ന് ഫാൽക്കൺ 9 റോക്കറ്റിനെ ഫ്ലോറിഡയിലെ കേപ് കാനവെറലായിരുന്നു തിരിച്ചിറയിക്കിയത്. ഇത് ലാന്റ് ബേസ്ഡ് ലാന്റിംഗായിരുന്നു. ഭൂമിയിലും സമുദ്രത്തിലും ഒരു പോലെ ലാന്റിംഗ് സാധ്യമാക്കാമെന്ന് കമ്പനിയിപ്പോൾ തെളിയിച്ചിരിക്കുന്നു.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

11 ഉപഗ്രഹങ്ങളുമായാണ് ഫാല്‍ക്കണ്‍ 9നെ വിക്ഷേപിച്ചിരുന്നത്. ദൗത്യം പൂർത്തിയാക്കി അറ്റ്ലാന്റിക് സമുദ്രത്തില്‍ പൊങ്ങിക്കിടന്ന ലാന്റിംഗ് പാഡിലേക്കാണ് റോക്കറ്റ് തിരിച്ചിറക്കിയത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

സ്പേസ് എക്സ് നിര്‍മിച്ച റോക്കറ്റ് ശ്രേണിയാണ് ഫാല്‍ക്കണ്‍ 9. പുനരുപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിക്ഷേപണ വാഹനമാണിത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ഒരേ റോക്കറ്റ് ഉപയോഗിച്ച് കൊണ്ട് തന്നെ ഒന്നിലേറെ വിക്ഷേപണം നടത്തിലൂടെ വന്‍ സാമ്പത്തികലാഭമാണ് കമ്പനിക്കുണ്ടാകുന്നത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

സാധാരണഗതിയിൽ കോടിക്കണക്കിന് രൂപ ചിലവിട്ട് നിര്‍മിക്കുന്ന റോക്കററുകൾ ദൗത്യത്തിനുശേഷം കത്തിയമരുകയാണ് പതിവ്. ഇത് ബഹിരാകാശ മലിനീകരണമായി കണക്കാക്കിയിരുന്നു.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍ വരുന്നതോടെ ഇന്ധനച്ചെലവുമാത്രമേ ആകുന്നുള്ളൂ നിർമാണ ചിവല് ഗണ്യമായി കുറയ്ക്കാം.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ഒരേ സമയം കൂടുതൽ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാമെന്നതാണ് മറ്റൊരു നേട്ടം.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

സമുദ്രത്തിലുള്ള ലാന്റിംഗിനാണ് സ്പേസ് എക്സ് കൂടുതൽ പ്രാധാന്യം നൽകുന്നത്. അടുത്തതായി നടത്താൻ പോകുന്ന രണ്ട്-മൂന്ന് ലാന്റിംഗും സമുദ്രത്തിൽ വച്ച് തന്നെയായിരിക്കുമെന്ന് കമ്പനി വൈസ് പ്രസിണ്ടന്റ് അറിയിച്ചു.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

കപ്പലിന്റെ ചലനവും സ്ഥലപരിമിതിയും കണക്കിലെടിത്താൽ ഭൂമിയിൽ ലാന്റ് ചെയ്യുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് സമുദ്രത്തിലെ ലാന്റിംഗ്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

എന്നാൽ കൂടുതൽ ഇന്ധനലാഭമുണ്ടാകുമെന്നതിനാലാണ് കമ്പനി സമുദ്രത്തിലെ ലാന്റിംഗിന് മുൻതൂക്കം നൽകുന്നത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

സ്‌പേസ് ഷട്ടിലിന്റെ രൂപത്തിൽ പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിന് ഐസ്ആര്‍ഒയും തയ്യാറെടുക്കുന്നുണ്ട്. ഇന്ത്യൻ നിർമിത ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ഈ വര്‍ഷം തന്നെ പരീക്ഷണ വിക്ഷേപണമുണ്ടാകുമെന്നാണ് അറിഞ്ഞിട്ടുള്ളത്. ശ്രീഹരിക്കോട്ടയില്‍ നിന്നാകും വിക്ഷേപണം.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ബംഗാള്‍ ഉള്‍ക്കടലില്‍ സജ്ജമാക്കുന്ന ലാന്‍ഡിങ് പാഡിലായിരിക്കും റോക്കറ്റ് തിരിച്ചിറങ്ങുക.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പുനരുപയോഗ റോക്കറ്റുകൾ തദ്ദേശീയമായി വികസിപ്പിച്ചിട്ടുള്ളത്.

 ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തിലാണ് റോക്കറ്റിന്റെ സഞ്ചാരം. പിഎസ്എല്‍വി റോക്കറ്റുകളാണ് ഉപഗ്രഹങ്ങൾ വഹിക്കാൻ ഇന്ത്യയിപ്പോൾ ഉപയോഗിക്കുന്നത്.

കൂടുതൽ വായിക്കൂ

ലോകത്തിലെ മികച്ച പ്രൈവറ്റ് എയർക്രാഫ്റ്റുകൾ

കൂടുതൽ വായിക്കൂ

ഇന്ത്യയിലെ മികച്ച 10 എയർലൈനുകൾ

Most Read Articles

Malayalam
കൂടുതല്‍... #സാങ്കേതികത #technology
English summary
spaceX successfully lands its rocket on a drone ship
Story first published: Monday, April 11, 2016, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X