ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

Written By:

വേനലിലെ കൊടും ചൂടിനെ വെല്ലാൻ സ്കൂട്ടറിൽ ഘടിപ്പിക്കാവുന്ന പ്രത്യേകതരം കൂടയുമായി ഒരാൾ വിജയവാഡ നിരത്തിലിറങ്ങി. ഈ കൊടും ചൂടിൽ എങ്ങനെ ബൈക്ക് ഓടിക്കുമെന്നാളുകൾ ചിന്തിച്ചിരിക്കുമ്പോഴാണ് ഏവരേയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് അസ്റാനി എന്ന ഇലക്ട്രിക്കൽ ഷോപ്പുടമ കുടയുമായി പ്രത്യക്ഷനാവുന്നത്.

വേനൽക്കാലത്ത് കാറുകൾ എങ്ങനെ പരിചരിക്കാം

കുടകൾ മഴക്കാലത്ത് മാത്രമേ ഉപയോഗിക്കാവൂ എന്നുള്ള ധാരണകൾ തിരുത്തി കൂറിച്ചാണ് സൂര്യന്റെ അതിശക്തമായ ചൂടിൽ നിന്നും തണലും കുളിർമയും നൽകുന്ന ഈ പുത്തൻ കുട രംഗത്തെത്തിയിരിക്കുന്നത്. വിജയവാഡയിലെ കേദാരേശ്വരപേട്ട് എന്ന സ്ഥലത്തു വെച്ചാണ് സ്കൂട്ടറിൽ ഘടിപ്പിച്ചുള്ള കുടയുമായുള്ള അസ്റാനി ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നത്.

To Follow DriveSpark On Facebook, Click The Like Button
ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

നഗരത്തിൽ ചൂട് അസഹനീയമായിക്കൊണ്ടിരിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ആളുകൾ വലയുമ്പോൾ ഒരാശ്വാസമെന്നോളം ഈ കുട അവതരിക്കുന്നത്.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

ഈ കാഴ്ച കണ്ടതും കുടയെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ ഒരുപാട് പേരാണ് തന്നെ സമീപിച്ചതെന്ന് ഈ ഷോപ്പ് ഉടമ വ്യക്തമാക്കി.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

മുംബൈയിലെ ചെറുപ്പക്കാർ പ്രത്യേകിച്ച് കോളേജ് പെൺകുട്ടികളാണ് ഈ കുട ഉപയോഗിക്കുന്നതായിട്ട് താൻ കണ്ടിട്ടുള്ളതെന്ന് ഇയാളറിയിച്ചു.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

വിജയവാഡയിലെ ചൂടിന്റെ തീവ്രതയാലോചിച്ചപ്പോൾ എന്തുകൊണ്ട് തനിക്കും ആയികൂട എന്ന തോന്നലിലാണ് ഇത്തരം കുടയ്ക്ക് രൂപം നൽകിയതെന്നയാൾ വ്യക്തമാക്കി.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

ചൂടിൽ മാത്രമല്ല മഴയത്തും ഈ കുട വലിയൊരാശ്വമായിരിക്കും എന്നുകൂടി അയാൾ കൂട്ടി ചേർത്തു.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

ഏത് ഇരുചക്ര വാഹനത്തിലും ഇത് ഘടിപ്പിക്കാൻ കഴിയും മാത്രമല്ല അതിശക്തമായ കാറ്റിനെ ചെറുക്കാൻ തരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

60-70 കിലോമീറ്റർ വേഗതയെ ചെറുത്തുനില്ക്കാനുള്ള കഴിവുണ്ടിതിന്. കുട ഘടിപ്പിക്കാനുള്ള സാമഗ്രഹികളും എങ്ങനെ ഉറപ്പിക്കണമെന്നതിനുള്ള മാനുവലും ഇതോനൊപ്പം ലഭിക്കുന്നതായിരിക്കും.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

ആവശ്യമില്ലാത്തപ്പോൾ എടുത്തുമാറ്റി ചുരുക്കി വെക്കാനും കഴിയും.കൂടയ്ക്കൊന്നിന് 1,600രൂപയാണ് വില.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

ആളുകളുടെ വർധിച്ച് വരുന്ന ഡിമാന്റ് കാരണം ഇത്തരത്തിലുള്ള കൂടുതൽ കുടകൾ വരുത്താനുള്ള തീരുമാനത്തിലാണ് അസ്റാനി.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

കുട്ടികളെ പിന്നിലിരുത്തി ഓടിക്കുന്ന സ്ത്രീകൾക്കാണിത് കൂടുതലായും പ്രയോജനപ്പെടുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

പിങ്ക്, പർപ്പിൾ, ബ്ലൂ എന്നീ മൂന്ന നിറങ്ങളിലാണ് കുട ലഭ്യമായിട്ടുള്ളത്.

കൂടുതൽ വായിക്കൂ

കൊടും വേനലിലും ബൈക്ക് യാത്ര ആസ്വാദകരമാക്കൂ

English summary
Two-wheeler umbrellas are the new rage
Story first published: Friday, March 18, 2016, 18:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark