ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി വിദ്യാര്‍ത്ഥി സംഘം

Written By:

വായുവിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് എയര്‍പ്ലെയിനുകളെ പറ്റി നാം കേട്ടിരിക്കും. ഒരു പോലെ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് കാറുകളും വിദേശ രാജ്യങ്ങളിലെ മാത്രം അതിശയങ്ങളായി നമ്മുക്ക് മുമ്പില്‍ നിലകൊള്ളുന്നു.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

പക്ഷെ, എവിടെയെങ്കിലും ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ പറ്റി കേട്ടിട്ടുണ്ടോ? മുചക്രങ്ങളില്‍ അവതരിച്ചിട്ടുള്ള ഏതാനും ചില തരം ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ ഒരുപക്ഷെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

എന്നാല്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്ത സാക്ഷാല്‍ ടൂവീലര്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചിരിക്കുകയാണ് ചിറയിന്‍കീഴില്‍ നിന്നുള്ള ഒരു സംഘം യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ സാധിക്കുന്ന ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെയാണ് സംഘം നിർമ്മിച്ചിരിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് ഈ ആഫിംബിയസ് മോട്ടോർസൈക്കിളിന്റെ ഉപജ്ഞാതാക്കൾ.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വിപിന്‍ ബിഎ, റോണി രാജന്‍, അനന്തന്‍ ആര്‍, ഉണ്ണികൃഷ്ണന്‍ കെവി, അനു സരസന്‍, നൗഫല്‍ ഹുസൈന്‍ എന്നീ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

കരയില്‍ മറ്റ് ടൂവീലറുകള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും കുറഞ്ഞ ചെലവില്‍ ആറംഗ സംഘം നിര്‍മ്മിച്ചിരിക്കുന്ന ഈ ആംഫിബിയസ് മോട്ടോര്‍സൈക്കിളിനും ലഭിക്കുന്നുണ്ട്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വെള്ളത്തില്‍ സഞ്ചരിക്കുന്നതിനായി കുറച്ച് 'എക്‌സ്ട്രാ ഫിറ്റിംഗു'കളാണ് സംഘം മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുള്ളത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വെള്ളത്തില്‍ സഞ്ചരിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള 'എക്‌സ്ട്രാ ഫിറ്റിംഗു'കള്‍ ഏത് തരം ബൈക്ക് മോഡലുകളിലും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വെള്ളത്തില്‍ ദിശ നിയന്ത്രിക്കുന്നതിനായി മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് വീലുകളെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്ട്രാ ഫിറ്റിംഗുകളെ സംഘം ഒരുക്കിയിട്ടുള്ളത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ഫ്രണ്ട് വീലുകളെ പങ്കായത്തിന് സമാനമായി വെള്ളത്തില്‍ ഉപയോഗിച്ച് ദിശ നിയന്ത്രിക്കാന്‍ സാധിക്കും.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വെള്ളത്തില്‍ മുന്നോട്ട് നീങ്ങുന്നതിനായി പിൻ ചക്രങ്ങളെയാണ് ആറംഗ എഞ്ചിനീയറിംഗ് വിദ്യാർത്ഥി സംഘം ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

സിന്തറ്റിക് ഫ്‌ളാറ്റ് ബെല്‍റ്റുകളില്‍ പൊതിഞ്ഞ ബാക്ക് വീല്‍ കറങ്ങുമ്പോള്‍, ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് മുന്നോട്ട് നീങ്ങാനുള്ള ഊര്‍ജ്ജം ലഭിക്കും.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

പിവിസി പൈപ് എന്ന അവിഭാജ്യ ഘടകം

വെള്ളത്തില്‍ പൊങ്ങി നില്‍ക്കാനുള്ള ഫ്‌ളോട്ടിംഗ് ഘടനയെ പൂര്‍ണമായും പിവിസി പൈപിലാണ് സംഘം ഒരുക്കിയിരിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ഇതേ പിവിസി പൈപ്പുകള്‍ക്ക് മേല്‍ മെറ്റാലിക് കവറിംഗ് നൽകി വെള്ളത്തിൽ സ്ഥരിത കൈവരിക്കാൻ ആംഫിബിയസ് മോട്ടോർസൈക്കിളിനെ ഇവർ പ്രാപ്തരാക്കിയിട്ടുണ്ട്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

പിവിസി പൈപില്‍ അടിസ്ഥാനപ്പെടുത്തിയത് കൊണ്ടാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെ കുറഞ്ഞ ചെലവില്‍ ഒരുക്കാന്‍ സാധിച്ചതെന്ന് സംഘം വ്യക്തമാക്കുന്നു.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്ത ആംഫിബിയസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലക്ഷങ്ങളിലാണ് വില ആരംഭിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

എന്നാല്‍ ഇവരുടെ ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് ചെലവായിരിക്കുന്നത് കേവലം 20000 രൂപയാണ്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

100 സിസി എഞ്ചിൻ കരുത്തിലാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെ ഈ ആറംഗ സംഘം അണിനിരത്തിയിരിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

കരയില്‍ മറ്റ് ബൈക്കുകള്‍ക്കെന്ന പോലുള്ള മൈലേജ് ആംഫിബിയസ് മോട്ടോര്‍ സൈക്കിളിനും ലഭിക്കുമെന്ന് സംഘം പറയുന്നു.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

അതേസമയം, വെള്ളത്തില്‍ സഞ്ചരിക്കുമ്പോള്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളിന്റെ മൈലേജ് കുറയുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നുമാണ് ആദ്യമായി ആംഫിബിയസ് മോട്ടോർസൈക്കിളെന്ന ആശയം സംഘത്തിന് ലഭിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

അരയറ്റം വെള്ളത്തില്‍ ബൈക്ക് ഓടിച്ച് പോയ ഒരു വ്യക്തിയുടെ ചിത്രം ഈ ആറംഗ സംഘത്തിന് മേൽ ചെലുത്തിയ സ്വാധീനത്തിൽ നിന്നുമാണ് ആംഫിബിയസ് മോട്ടോർസൈക്കിൾ ഉടലെടുത്തിരിക്കുന്നത്.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

വാണിജ്യാടിസ്ഥാനത്തില്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ നിര്‍മ്മിക്കുന്നതിന് ഒപ്പം, മോഡലിന്റെ പേറ്റന്റ് കരസ്ഥമാക്കാനും ആറംഗ സംഘം പദ്ധതിയിടുന്നു.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

അതേസമയം, നിലവിലെ മോഡലില്‍ ഒരല്‍പം മാറ്റി വരുത്തിയാകും അടുത്ത മോഡലിനെ ഇവര്‍ അവതരിപ്പിക്കുക.

ഇവര്‍ കേരളത്തിന് അഭിമാനം; കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി ഈ വിദ്യാര്‍ത്ഥി സംഘം

ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഷാനവാസ് എസ്, അധ്യാപകന്‍ വരുണ്‍ ചന്ദ്രന്‍ ബി എന്നിവരുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥി സംഘം ആംഫിബിയസ് മോട്ടോര്‍സൈക്കിളിന് രൂപം നല്‍കിയിരിക്കുന്നത്.

കൂടുതല്‍... #കൗതുകം #off beat
English summary
Engineering students from Kerala develops Amphibious motorcycle. Read in Malayalam.
Please Wait while comments are loading...

Latest Photos