ചിലർ വാഹനങ്ങളിൽ നടത്താറുള്ള കൂതറ പരിപാടികൾ

By Praseetha

കമ്പനികള്‍ പുറത്തിറക്കുന്ന മോഡലുകള്‍ ചിലര്‍ക്ക് ബോറായി തോന്നുമ്പോഴാണ് മോഡിഫിക്കേഷൻ എന്നു പറയുന്ന ചില ഭാവനാസൃഷ്ടികൾക്ക് വഴിയോരുങ്ങുന്നത്. ഒരേ ഡിസൈനിലുള്ള വാഹനങ്ങൾ കാണുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല. മറ്റു ചിലര്‍ക്കാകട്ടെ തങ്ങളുടെ കാടന്‍ ഭാവനകള്‍ പ്രയോഗിക്കാനുള്ള ഒരിടം കൂടിയാണ്.

വിചിത്രമായ കാർ സൃഷ്ടികൾ

മോഡിഫിക്കേഷന്‍ എന്നു പറഞ്ഞ് പുച്ഛിക്കേണ്ട ഇതുമൊരു കലയാണ്. ഈ കലാപരിപാടി വളരെ വൈദഗ്ധ്യത്തോടെ ചെയ്യുന്ന നിരവധി പ്രതിഭകളുണ്ട് നമ്മുടെ നാട്ടിൽ. ഒരു 250 സിസി ബൈക്കിന് ലിറ്റര്‍ ക്ലാസ് ബൈക്കിന്റെ സൗന്ദര്യം പകരുവാനുമെല്ലാം മാരുതിയെ ഫെരാരിയാക്കി മാറ്റാനും ചിലരെക്കൊണ്ട് കഴിയും. ഇവയില്‍ ചിലത് നിങ്ങളിൽ കൗതുകമുണർത്തുമ്പോൾ മറ്റുചിലത് അനുകരിക്കാന്‍ വരെ പ്രേരിപ്പിക്കുന്നവയാണ്. ചിത്രങ്ങൾ കാണാം.

ഹെഡ്‌ലൈറ്റ്

ഹെഡ്‌ലൈറ്റ്

ആഡംബരതയ്ക്ക് വേണ്ടി ചിലർ ഹെഡ്‌ലൈറ്റിലും പരീക്ഷണങ്ങൾ നടത്താറുണ്ട്. മോഡിഫിക്കേഷൻ അധികമായാൽ അത് അപകടങ്ങളിലാണ് ചെന്നെത്തിക്കുക. രാത്രിസമയങ്ങളിൽ റോഡിലെ കാഴ്ചകൾക്ക് മങ്ങലേൽക്കാത്ത വിധമുള്ള മോഡിഫിക്കേഷനാണെങ്കിൽ തരക്കേടില്ല.

ഇന്റിക്കേറ്ററുകൾ

ഇന്റിക്കേറ്ററുകൾ

ഇന്റിക്കേറ്ററുകൾക്ക് മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറങ്ങളാണ് അഭികാമ്യം. ചിലർ പകൽ സമയത്തും രാത്രിക്കാലങ്ങളിലും വ്യക്തമായി കാണാൻ സാധിക്കാത്ത വൈറ്റ് ലൈറ്റുകൾ ഘടിപ്പിക്കാറുണ്ട്. ഇതോക്കെ സ്റ്റൈൽ ആണെങ്കിലും അപകടങ്ങൾ വരുത്തുന്നില്ലെങ്കിൽ പിന്നെ ആർ‍ക്കാണ് പരാതി.

മിററുകൾ

മിററുകൾ

കാറുകളും പ്രത്യേകിച്ച് ടൂവീലറുകൾ മുൻവത്തെ മിററുകൾ മടക്കിവെച്ചോ അല്ലങ്കിൽ നീക്കം ചെയ്തോ ഓടിക്കുന്ന കാഴ്ച പതിവാണ്. അറിവില്ലായ്മയാണോ ഇതിന്റെ പ്രധാന കാരണം? പിന്നിലുള്ള വാഹനങ്ങളെ ശ്രദ്ധിക്കാൻ മിററുകൾ കൂടിയേ തീരു. അത് ഒഴിവാക്കാതെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അപകടങ്ങൾ വരുത്തിയിട്ട് ദു:ഖിച്ചിട്ട് കാര്യമില്ല.

എക്സോസ്റ്റ്

എക്സോസ്റ്റ്

എക്സോസ്റ്റിലും പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. റോഡുകളിൽ മോഡിഫിക്കേഷൻ ചെയ്ത എക്സോസ്റ്റ് ഉപയോരിക്കുന്നത് ശിക്ഷാർഹമാണെന്നുള്ളത് ഓർമയിലിരിക്കട്ടെ.

പേര് മാറ്റൽ

പേര് മാറ്റൽ

ചിലർ കാറുകൾ മോഡിഫിക്കേഷൻ ചെയ്യുമ്പോൾ ലോഗോയും പേരുകളും എടുത്തുമാറ്റിന്നത് പതിവാണ്. ഇത് ശിക്ഷാർഹമാണെന്ന് മാത്രമല്ല ഇത്തരത്തിലുളള വാഹനങ്ങൾ കണ്ട്കെട്ടാനുള്ള അധികാരവും പോലാസിനുണ്ട്. മാരുതി മോഡിഫൈ ചെയ്ത് ഫെരാരി ലോഗോ വെച്ചാലും അത് മാരുതി അല്ലാതെയാകുന്നില്ലലോ?

ഫോർക്കുകൾ

ഫോർക്കുകൾ

നീളംകൂടിയ ഫോർക്കുകൾ ഉപയോഗിക്കുന്നതും സർവസാധാരണമാണ്. എന്നാൽ ബൈക്കിന്റെ ഹാന്റിലിംഗിനെയാണിത് ബാധിക്കുന്നത്. കൂടാതെ അബദ്ധത്തിൽ ബംബുകൾ ചാടിയിറങ്ങളുമ്പോൾ സസ്പെൻഷൻ പൊട്ടാനുള്ള സാധ്യതയും കൂടുതലാണ്.

ഹോൺ

ഹോൺ

ഹോണടി ശബ്ദം വളരെ അരോചകമാണ്. ചിലർ പതിവ് ഹോണുകൾ മാറ്റി ശബ്ദം കൂടിയ ഹോണുകൾ ഘടിപ്പിക്കാറുണ്ട്. ഇത് ആളുകൾക്ക് അസഹനീയമാണെന്ന് മാത്രമല്ല ശബ്ദമലിനീകരണം കൂടിയാണ്.

കർട്ടൺ

കർട്ടൺ

കാറിനകം കർട്ടനുകളും തോരണങ്ങളുമിട്ട് ചിലർ മണിയറയാക്കി മാറ്റാരുണ്ട്. അടുത്തിടെ കാറിൽ നിന്നും കൂളിംഗുകളുള്ള വിന്റോകൾ മാറ്റണമെന്ന് പറഞ്ഞ് ഒരു ഉത്തവുണ്ടായിരുന്നു. അകത്ത് നടക്കുന്ന സംഭവങ്ങൾക്ക് വ്യക്തത ഉണ്ടാകാനാടിരുന്നു ഇത് കർശനമാക്കിയത്. അപ്പോൾ കർട്ടൺ കൂടി ഇട്ടാലത് കൂടുതൽ ശിക്ഷാർഹമാണെന്നോർക്കുക.

 നമ്പർ പ്ലേറ്റുകൾ

നമ്പർ പ്ലേറ്റുകൾ

ഫാൻസി നമ്പർ പ്ലേറ്റുകൾ ചിലർക്ക് ഹരമാണ്. ഉദാഹരണത്തിന് ചിത്രത്തിൽ കാണിച്ചതുപോലെ നമ്പറുകൾക്ക് പകരം അക്ഷരങ്ങൾ കൊടുക്കുന്ന രീതിയിപ്പോൾ ട്രെന്റായി മാറിയിരിക്കുകയാണ്. ഇതോക്കെ പോലീസിന്റെ കണ്ണിൽ പെടാതിരുന്നാൽ ഭാഗ്യം.

 സ്പോർട് ലൈറ്റുകൾ

സ്പോർട് ലൈറ്റുകൾ

ഹെഡ്‌ലൈറ്റിന് പുറമെ ചിലർ സ്പോട്ട് ലൈറ്റുകളും ഉപയോഗിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഹെഡ്‌ലൈറ്റ് തന്നെ ധാരാളമാണ്. അതിനുപുറമെയുള്ള ഈ സ്പോർട് ലൈറ്റുകൾ എതിരെ വരുന്ന വാഹനങ്ങൾക്ക് കൂടുതൽ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കാഴ്ചയ്ക്ക് വ്യക്തതയില്ലാതായാൽ അപകടങ്ങളിൽ ചെന്ന് കലാശിക്കും.

കൂടുതൽ വായിക്കൂ

കാണൂ സ്ത്രീകൾക്ക് യോജിച്ച 10 കാറുകൾ

ചൂടിനാശ്വാസമായി ടൂവീലർ കുടകൾ

Most Read Articles

Malayalam
English summary
10 Stupid Car Alterations People Do
Story first published: Saturday, March 19, 2016, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X