സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

Written By:

കണ്ടാൽ ഒരു ഭീമൻ സ്‌നൂക്കർ ബോളെന്ന് തോന്നിപ്പിക്കുമെങ്കിലും അടിയന്തരഘട്ടങ്ങളിൽ ജീവന്റെ രക്ഷയ്ക്കായെത്തുന്ന ഒരു സുരക്ഷാസംവിധാനമാണിത്. സുനാമി, ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ മനുഷ്യനാൽ തടുത്തുനിർത്താൻ കഴിയാത്ത ഒന്നാണ്. ഇത്തരം ഘട്ടങ്ങളിൽ അഭയംതേടാനായി രൂപകല്പന ചെയ്തൊരു സംവിധാനമാണ് ക്യാപ്സൂൾ.

സിംഗപൂരിന് ഡ്രൈവർലെസ് പോഡ് സ്വന്തമായി ഇന്ത്യക്കെന്ന്-വായിക്കൂ

പ്രകൃതിദുരന്തളുടെ മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ സാധാരണ ആളുകളെയാദ്യം മാറ്റിപ്പാർപ്പിക്കുകയാണ് ചെയ്യുക, അതിൽ കുറേപേർ ദുരന്തത്തിന് ഇരയാവുകയും ചെയ്യും. പ്രകൃതിദുരന്തങ്ങൾക്കെതിരെ സുരക്ഷാനടപടികൾ കൈക്കൊള്ളുന്ന വാഷിംഗ്ടണിലെ സർവൈവൽ ക്യാപ്സൂൾ എന്ന കമ്പനിയാണ് ഈ സുരക്ഷാസംവിധാനത്തിന് രൂപം നൽകിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

കൊടുങ്കാറ്റ്, സുനാമി, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് അഭയംതേടാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിർമിതി.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

വീടിനകത്തിരിക്കുന്നതിനേക്കാൾ സുരക്ഷിതത്വമാണ് ഈ ക്യാപ്സൂൾ വാഗ്ദാനം ചെയ്യുന്നത്. വെള്ളത്തിൽപ്പൊങ്ങി കിടക്കാവുന്ന തരത്തിൽ നിർമിച്ചതിനാൽ സുനാമി, വെള്ളപ്പൊക്കം എന്നിവയുണ്ടാകുന്ന അവസരത്തിൽ മുങ്ങിപ്പോകുമെന്ന ഭയവും വേണ്ട.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

കാഠിന്യം കൂടിയ അലൂമിനിയം ഷെല്ലുകളും ഫ്രെയിമുകളും ഉപയോഗിച്ചാണ് നിർമ്മാണം നടത്തിയിരിക്കുന്നത്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

അടിയന്തരഘട്ടമുണ്ടാകുമ്പോൾ ഉപയോഗിക്കാനായി വീടിനകത്തോ പുറത്തോ ആയിട്ട് സൂക്ഷിക്കാമെന്നാണ് കമ്പനി നിർദേശിക്കുന്നത്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

വ്യത്യസ്ത വലുപ്പത്തിൽ രണ്ടുപേർ മുതൽ പത്തുപേർ വരെ ഉൾക്കൊള്ളാവുന്ന തരത്തിലാണിത് നിർമ്മിച്ചിട്ടുള്ളത്. ചെറിയ ക്യാപ്സൂളിൽ കുറച്ചുപേർ അടങ്ങുന്ന കൂടുംബങ്ങൾക്കും വലുതിൽ ഒരുകൂട്ടം ആളുകളെ ഉൾക്കൊള്ളിക്കാവുന്നതുമാണ്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

അടിയന്തരഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് അഭയം തേടാനുള്ള ഒരിടം എന്ന രീതിയിലുള്ള സേഫ് ഹൗസാണിത്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

പുറത്ത് നിന്നും അകത്ത് നിന്നും തുറക്കാൻ കഴിയുന്ന വെള്ളം അകത്ത് കടക്കാത്ത തരത്തിൽ വളരെ ഉറപ്പുള്ള ഡോറാണിതിന് നൽകിയിട്ടുള്ളത്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

പുറത്ത് നടക്കുന്നത് കാണാൻതരത്തിൽ രണ്ട് ചെറിയ ജനാലകളും പോഡിന് നൽകിയിട്ടുണ്ട്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

സ്റ്റോറേജ് സ്പേസ്, സുരക്ഷിതമായി ഇരിക്കാനുള്ള സീറ്റ്, കുടിവെള്ള സൗകര്യം, ലൈറ്റ്, എയർ സ്പ്ലെ ടാങ്ക്, ജിപിഎസ് എന്നുവേണ്ട സുരക്ഷയ്ക്ക് ആവശ്യമായിട്ടുള്ള എല്ലാ ഘടകങ്ങളും പോഡിൽ അടങ്ങുന്നുണ്ട്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

2004-ലെ ഇന്തോനേഷ്യൻ സുനാമിക്ക് ശേഷമാണ് ഈ കൺസ്പെറ്റിന് രൂപം നൽകിയത്. പോഡിന്റെ ദൃഢതയും സുരക്ഷയും സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിവരികയാണ്.

സുനാമി ഇനിയൊരു ഭീതിയേയല്ല; രക്ഷയ്ക്ക് ക്യാപ്സൂൾ

ഈ സുരക്ഷാ പോഡിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നാൽ വെബ്സൈറ്റ് വഴി ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വായിക്കൂ

തിളങ്ങുന്ന റോഡുകൾ ഉള്ളപ്പോൾ എന്തിന് തെരുവുവിളക്കുകൾ

കൂടുതൽ വായിക്കൂ

അതിശയിപ്പിക്കുന്ന ഡിസി കാർ ഡിസൈനുകൾ

കൂടുതല്‍... #ഓഫ് ബീറ്റ് #off beat
English summary
Survival Capsule offers safety from the storm
Story first published: Wednesday, May 25, 2016, 14:06 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark