ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ പുറത്തിറക്കുന്ന നിര്‍മ്മാതാക്കള്‍. വന്‍പ്രചാരണമാണ് മാരുതി മോഡലുകള്‍ക്ക് വിപണിയില്‍. അടിക്കടി വകഭേദങ്ങള്‍ പുതുക്കിയും പ്രത്യേക പതിപ്പുകള്‍ അവതരിപ്പിച്ചും നിരയില്‍ പുതുമ നിലനിര്‍ത്താന്‍ മാരുതി സുസുക്കി എന്നും മുന്‍കൈയ്യെടുക്കാറുണ്ട്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

എന്നാൽ ഇന്ത്യയില്‍ ഇതുവരെ വില്‍പനയ്ക്ക് വരാത്ത എട്ടു സുസുക്കി മോഡലുകൾ ഇവിടെ പരിശോധിക്കാം —

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി സോലിയോ

ജാപ്പനീസ് വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന വാഗണ്‍ആര്‍ പതിപ്പാണ് സോലിയോ. തുടക്കത്തില്‍ വാഗണ്‍ആര്‍ സോലിയോ എന്ന പേരിലാണ് മോഡല്‍ അറിയപ്പെട്ടതെങ്കിലും 2004 മുതല്‍ സോലിയോ എന്നായി ഔദ്യോഗിക നാമം. ഇന്ത്യന്‍ നിരത്തില്‍ അടുത്തിടെ പലതവണയായി സോലിയോ എംപിവിയെ ക്യാമറ പകര്‍ത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സോലിയോയെ അടിസ്ഥാനപ്പെടുത്തിയുള്ള വാഗണ്‍ആര്‍ എംപിവി പതിപ്പിനെ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് മാരുതി. ഒപ്പം സോലിയോയിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിന് ഇന്ത്യന്‍ പരിസ്ഥിതിയില്‍ മികവു കാട്ടാന്‍ കഴിയുമോയെന്ന കാര്യവും കമ്പനി പരീക്ഷിച്ചു വരികയാണ്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സ്വിഫ്റ്റിലുള്ള 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിനാണ് ജാപ്പനീസ് സോലിയോയില്‍ തുടിക്കുന്നത്. ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണയില്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് സോലിയോയിലെ എഎംടി ഗിയര്‍ബോക്‌സ്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി ജിമ്‌നി

സുസുക്കി ജിമ്‌നി. 20 വര്‍ഷങ്ങള്‍ക്കിപ്പുറവും രൂപഭാവങ്ങളില്‍ മാറ്റങ്ങളില്ലാതെ തുടരുന്ന ഐതിഹാസിക 4X4 എസ്‌യുവി. ജിമ്‌നിയുടെ നാലാംതലമുറ കാര്‍പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഓഫ്‌റോഡിംഗ് മികവിന് ഏറെ പേരുകേട്ട ജിമ്‌നിയില്‍ പുതിയ 1.5 ലിറ്റര്‍ K15B എഞ്ചിനാണ് ഒരുങ്ങുന്നത്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

എഞ്ചിന്‍ 101 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ മോഡലില്‍ ലഭ്യമാണ്. നാലു വീല്‍ ഡ്രൈവും കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസും വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഇന്ത്യയില്‍ ജിപ്‌സിക്ക് പകരക്കാരനായി ജിമ്‌നി വരാന്‍ സാധ്യത കൂടുതലാണ്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി ഹസ്‌ലര്‍

സമകാലിക എസ്‌യുവി സങ്കല്‍പങ്ങളെ തിരുത്തിയെഴുതുന്ന സുസുക്കിയുടെ അവതാരം. വാഗണ്‍ആര്‍ അടിത്തറയില്‍ നിന്നും ജന്മം കൊള്ളുന്ന മിനി എസ്‌യുവി ക്രോസ്ഓവറാണ് ഹസ്‌ലര്‍. വിശാലമായ അകത്തളമാണ് മോഡലിന്റെ പ്രധാന ആകര്‍ഷണീയത.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

ജാപ്പനീസ് വിപണിയില്‍ കെയ് - കാര്‍ ഗണത്തില്‍പ്പെടുന്ന ക്രോസ്ഓവറാണിത്. ടര്‍ബ്ബോചാര്‍ജര്‍ ഓപ്ഷന്‍ ഒരുങ്ങുന്ന 660 സിസി എഞ്ചിനില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ലഭ്യമാണ്. ഹസ്‌ലര്‍ ഇന്ത്യയില്‍ വരികയാണെങ്കില്‍ മാരുതിയുടെ കെ സീരീസ് എഞ്ചിനുകളും ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായിരിക്കും പങ്കിടുക.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി സ്‌പേസിയ

കെയ് - കാര്‍ ഗണത്തില്‍പ്പെടുന്ന സുസുക്കിയുടെ മറ്റൊരു മിനി വാഗണാണ് സ്‌പേസിയ. തെന്നിമാറുന്ന പിന്‍ ഡോറുകള്‍ ഒരുങ്ങുന്ന സ്‌പേസിയ വാന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനാണ്. 658 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് സുസുക്കി സ്‌പേസിയയില്‍ തുടിക്കുന്നത്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ പതിപ്പും മോഡലില്‍ ഒരുങ്ങുന്നുണ്ട്. സാധാരണ എഞ്ചിന് 51 bhp കരുത്തു സൃഷ്ടിക്കാനാവും. ടര്‍ബ്ബോചാര്‍ജ്ഡ് പതിപ്പ് 63 bhp കരുത്തു പരമാവധിയേകും. രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് സംവിധാനങ്ങളുള്ള സ്‌പേസിയയില്‍ സിവിടി ഗിയര്‍ബോക്‌സാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി ലാപിന്‍

ജാപ്പനീസ് വിപണിയില്‍ സുസുക്കി ആള്‍ട്ടോ കെയ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ലാപിയ ഹാച്ച്ബാക്ക് റെട്രോ ക്ലാസിക് ശൈലിയ്ക്ക് ഏറെ പ്രസിദ്ധമാണ്. മോഡലിലുള്ള 660 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 54 bhp കരുത്തു പരമാവധി സൃഷ്ടിക്കും.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

ജാപ്പനീസ് വിപണിക്ക് വേണ്ടി മാത്രം സുസുക്കി നിര്‍മ്മിക്കുന്ന മോഡലുകളില്‍ ഒന്നാണിത്. എന്നാല്‍ പുറംരാജ്യങ്ങളില്‍ നടന്നുവരുന്ന വാഹന എക്‌സ്‌പോകളില്‍ ലാപിനെ അവതരിപ്പിക്കാന്‍ സുസുക്കിയ്ക്ക് ഏറെ താത്പര്യമാണ്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി ബാന്‍ഡിറ്റ്

സുസുക്കി സോലിയോയുടെ സഹോദരിയെന്നു വേണമെങ്കില്‍ ബാന്‍ഡിറ്റിനെ വിശേഷിപ്പിക്കാം. സോലിയോയിലുള്ള ഹൈബ്രിഡ് എഞ്ചിനും പവര്‍ട്രെയിനും തന്നെയാണ് ബാന്‍ഡിറ്റിലും. ഇക്കാരത്താല്‍ ഇന്ധനക്ഷമതയേറിയ ജാപ്പനീസ് കാറുകളുടെ പട്ടികയില്‍ ബാന്‍ഡിറ്റ് മുന്‍നിരയിലാണ്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

നോര്‍മല്‍, ഇക്കോ എന്നീ രണ്ടു ഡ്രൈവിംഗ് മോഡുകള്‍ കാറിലുണ്ട്. സോലിയോയെക്കാള്‍ കൂടുതല്‍ സ്‌പോര്‍ടി പരിവേഷമാണ് സുസുക്കി ബാന്‍ഡിറ്റ് അവകാശപ്പെടുന്നത്.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്. രാജ്യാന്തര വിപണികളിലെ മിന്നുംതാരം. സ്‌റ്റൈലും കരുത്തും ഒരുപോലെ കോര്‍ത്തിണക്കിയ സുസുക്കിയുടെ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് സ്വിഫ്റ്റ് സ്‌പോര്‍ട്. മോഡലിലുള്ള 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോചാര്‍ജ്ജ്ഡ് പെട്രോള്‍ എഞ്ചിന് 140 bhp കരുത്തും 230 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

ആറു സ്പീഡാണ് മാനുവല്‍ സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്. എയറോഡൈനാമിക് ബമ്പറുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, 17 ഇഞ്ച് അലോയ് വീലുകളെന്നിവയെല്ലാം സ്വിഫ്റ്റ് സ്‌പോര്‍ടിലെ ആകര്‍ഷണീയതയാണ്. സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയില്‍ വരികയാണെങ്കില്‍ ബലെനോയിലുള്ള 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനായിരിക്കും ഹാച്ച്ബാക്കില്‍ ഇടംപിടിക്കുക.

ഇന്ത്യയില്‍ വാങ്ങാന്‍ കിട്ടാത്ത 8 സുസുക്കി കാറുകള്‍

സുസുക്കി എവരി

ഈക്കോയ്ക്ക് പകരക്കാരനായി മാരുതി നിശ്ചയിക്കാന്‍ സാധ്യതയുള്ള മോഡലാണ് എവരി. 660 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിനിലാണ് എവരി ജാപ്പനീസ് വിപണിയില്‍ അണിനിരക്കുന്നത്. എഞ്ചിന്‍ 48 bhp കരുത്തും 62 Nm torque ഉം പരമാവധി സൃഷ്ടിക്കും. വിശാലമായ കാര്‍ഗോ സ്‌പേസ്, തെന്നിമാറുന്ന പിന്‍ ഡോറുകള്‍ എന്നിവ മോഡലിന്റെ വിശേഷങ്ങളാണ്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Suzuki Cars That Aren't Available In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X