സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

By Dijo Jackson

സുസുക്കി ഹയബൂസ, പേരുമതി ബൈക്ക് പ്രേമികളില്‍ രോമാഞ്ചമുണര്‍ത്താന്‍. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്ന്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായി സുസുക്കി രൂപകല്‍പന ചെയ്യുന്ന സ്‌പോര്‍ട്‌സ് ടൂററാണ് ഹയബൂസ. മണിക്കൂറുകള്‍ ഓടിച്ചാലും ഹയബൂസയില്‍ യാതൊരു ക്ഷീണവും മടുപ്പും അനുഭവപ്പെടില്ലെന്നു ഉപയോഗിച്ചവര്‍ പറയുന്നു.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

എന്നാല്‍ പിന്നെ ഹയബൂസയുമായി ലഡാക്ക് കയറിയാലോ? ബുള്ളറ്റുകള്‍ കുത്തകയാക്കി വെച്ചിട്ടുള്ള ലഡാക്കിലൂടെ ഹയബൂസയോടിക്കാന്‍ പ്രശസ്ത യൂട്യൂബ് വ്‌ളോഗര്‍ ജസ്മിന്തര്‍ സിങ്ങ് ഒരു സുപ്രാതത്തില്‍ തീരുമാനിച്ചു.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

ലഡാക്ക് പോലുള്ള ദുഷ്‌കരമായ ഉയരങ്ങള്‍ താണ്ടാന്‍ സൂപ്പര്‍ബൈക്കുകള്‍ക്ക് കഴിയില്ലെന്ന പൊതുധാരണ തിരുത്തണം. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ മലയോര പാത, കര്‍ദുങ്ങ് ലായിലേക്ക് സുസുക്കി ഹയബൂസയില്‍ ജസ്മിന്തര്‍ സിങ്ങ് നടത്തിയ സാഹസികയാത്ര സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

സൂപ്പര്‍ബൈക്കുകള്‍ കഠിനപ്രതലങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. അമിത ഭാരവും കൈപ്പിടിയില്‍ നില്‍ക്കാത്ത കരുത്തും കാരണം ലഡാക്ക് പോലുള്ള യാത്രകള്‍ക്ക് സൂപ്പര്‍ബൈക്കുകളെ ആരും കൂടെകൂട്ടാറില്ല.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

ദുര്‍ഘടമായ മലനിരകളില്‍ ഇതു വലിയ സൂപ്പര്‍ബൈക്കുകളുടെ നിയന്ത്രണം പെട്ടെന്നു നഷ്ടപ്പെടാം. ഈ സങ്കല്‍പങ്ങള്‍ തിരുത്താനാണ് ജസ്മിന്തര്‍ സിങ്ങ് ലക്ഷ്യമിട്ടതും. ലഡാക്കിന്റെ കഠിന പ്രതലങ്ങള്‍ വിജയകരമായാണ് ജസ്മിന്തര്‍ സിങ്ങ് ഹയബൂസയില്‍ പിന്നിട്ടത്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

യാത്രയ്ക്കിടെ നിരവധി തവണ ഹയബൂസയ്ക്ക് നദി മുറിച്ചുകടക്കേണ്ടതായി വന്നു. എന്നാല്‍ എവിടെയും ബൈക്കിന് ചുവടുപിഴച്ചില്ല. നുബ്രാ താഴ്‌വര, പാന്‍ഗോങ്ങ് സോ തടാകം തുടങ്ങിയ ലഡാക്ക് മേഖലകളെ അതിജീവിച്ച സുസുക്കി ഹയബൂസ ഒടുവില്‍ കര്‍ദുങ്ങ് ലായില്‍ കുഴപ്പങ്ങളേതും കൂടാതെയെത്തി.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

യാത്രയിലുടനീളമുള്ള പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഹയബൂസയുടെ മുന്നോട്ടുള്ള കുതിപ്പിന് ഭീഷണി ഉയര്‍ത്തിയെങ്കിലും ജസ്മിന്തര്‍ സിങ്ങിന്റെ നിശ്ചയദാര്‍ഢ്യം ബൈക്കിന് മുതല്‍ക്കൂട്ടായി. മഞ്ഞുവീണു തെന്നുന്ന പ്രതലങ്ങളില്‍ വളരെ സാവധാനമാണ് ഹയബൂസ നീങ്ങിയത്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

പരമാവധി 197 bhp കരുത്തും 155 Nm torque ഉം സൃഷ്ടിക്കുന്ന 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് സുസുക്കി ഹയബൂസയില്‍ തുടിക്കുന്നത്. റോഡ് സഹചര്യങ്ങള്‍ക്കൊത്ത് എഞ്ചിനില്‍ നിന്നും ഇരച്ചെത്തുന്ന കരുത്ത് നിയന്ത്രിക്കാന്‍ പ്രത്യക പവര്‍മോഡ് സെലക്ടര്‍ ഹയബൂസയിലുണ്ട്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

എന്നാല്‍ ഏറ്റവും കുറഞ്ഞ പവര്‍മോഡില്‍ പോലും 100 bhp -ക്ക് മേലെ കരുത്ത് ബൈക്ക് ഉത്പാദിപ്പിക്കും. 250 കിലോയോളമാണ് ഹയബൂസയ്ക്ക് ഭാരം. കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അമിതഭാരം കാരണം ബൈക്കിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

ഇക്കാരണത്താല്‍ ലഡാക്ക് മേഖലകളിലുള്ള ചെങ്കുത്തായ ഹെയര്‍പിന്‍ വളവുകള്‍ ഓടിച്ചുകയറുമ്പോള്‍ സൂപ്പര്‍ബൈക്കുകളില്‍ അതീവശ്രദ്ധ ചെലുത്തേണ്ടതായി വരും.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

സുസുക്കി ഹയബൂസ – ചരിത്രം

സുസുക്കി GSX 1300R എന്നാണ് ഹയബൂസയുടെ ഔദ്യോഗിക നാമം. 1999 മുതലാണ് ഹയബൂസയെ സുസുക്കി രാജ്യാന്തര വിപണികളില്‍ വില്‍പനയ്ക്ക് കൊണ്ടുവരാന്‍ തുടങ്ങിയത്. മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച അവിസ്മരണീയ ചരിത്രം സുസുക്കി ഹയബൂസയ്ക്ക് പറയാനുണ്ട്.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

യഥാര്‍ത്ഥത്തില്‍ ഹോണ്ടയുമായി നടത്തിയ വേഗമത്സരത്തിലൂടെയാണ് സുസുക്കി ഹയബൂസ് ലോകശ്രദ്ധ നേടിയത്. തൊണ്ണൂറുകളിലാണ് സംഭവം. അന്നു നിരത്തുവാണിരുന്നത് ഹോണ്ട ബ്ലാക്‌ബേര്‍ഡ്. ബ്ലാക്‌ബേര്‍ഡിനെ പിടിക്കാന്‍ സുസുക്കി ജന്മം കൊടുത്ത അവതാരമാണ് ഹയബൂസ.

സുസുക്കി ഹയബൂസ ലഡാക്ക് കയറിയപ്പോള്‍ — വീഡിയോ

ഇതിനുവേണ്ടി ഒട്ടേറെ ഗവേഷണ - പരീക്ഷണങ്ങള്‍ കമ്പനി നടത്തി. ഒടുവില്‍ ബ്ലാക്‌ബേര്‍ഡിനെ മലര്‍ത്തിയടിച്ച് 312 കിലോമീറ്റര്‍ വേഗത്തില്‍ സുസുക്കി ഹയബൂസ കുതിച്ചപ്പോള്‍ ലോകം ഒന്നടങ്കം സ്തംബ്ധരായാണ് നിന്നത്.

1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നു വിപണിയില്‍ പൊന്നുംവിലയാണ്. സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ലോകരാജ്യങ്ങള്‍ കര്‍ശനമാക്കിയതോടു കൂടി 2000 മുതൽ ഹയബൂസയുടെ വേഗതയ്ക്ക് സുസുക്കിയ്ക്ക് കടിഞ്ഞാണിടേണ്ടി വന്നു.

Source: YouTube

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Suzuki Hayabusa Owner Rides To Khardung La, Leh. Read in Malayalam.
Story first published: Wednesday, July 11, 2018, 12:53 [IST]
 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more