ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!

By Staff

ടോള്‍ പ്ലാസകളില്‍ തര്‍ക്കം പതിവാണ്. ചിലപ്പോഴൊക്കെ തര്‍ക്കത്തിനൊടുവില്‍ ബാരിക്കേഡുകള്‍ തകര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിരുതന്മാരെയും നാം കാണാറുണ്ട്. എന്നാല്‍ 'ബാരിക്കേഡുമെടുത്ത്' രക്ഷപ്പെടുന്നവരെ കണ്ടിട്ടുണ്ടോ?

ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!

ബാരിക്കേഡുമായി പോകുന്ന മാരുതി സ്വിഫ്റ്റ് ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മുംബൈയിലെ വശി ടോള്‍ പ്ലാസയിലാണ് സംഭവം. നികുതി കൊടുക്കാതെ ടോള്‍ പ്ലാസയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഡ്രൈവറാണ് വീഡിയോയില്‍.

ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!

നികുതി അടയ്ക്കാന്‍ കൂട്ടാക്കാതിരുന്ന സ്വിഫ്റ്റ് ഡ്രൈവര്‍ ബാരിക്കേഡുകള്‍ വെച്ചു തടഞ്ഞ പാതയിലൂടെ ഓടിച്ചു പോവുകയായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നോട്ടു നീങ്ങാന്‍ സ്വിഫ്റ്റിന് സാധിച്ചു. എന്നാല്‍ മുന്നോട്ടുള്ള കുതിപ്പില്‍ ഒരു ബാരിക്കേഡ് മാത്രം സ്വിഫ്റ്റിന് കുടങ്ങി.

ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!

മുന്നില്‍ കുടുങ്ങിയ ബാരിക്കേഡുമായി കുതിച്ച സ്വിഫ്റ്റിന്റെ ദൃശ്യങ്ങള്‍ മറ്റൊരു കാര്‍ യാത്രികനാണ് ക്യാമറയില്‍ പകര്‍ത്തിയത്. വലിയ പ്ലാസ്റ്റിക് ബാരിക്കേഡ് മുന്നില്‍ കുടുങ്ങിയത് കൊണ്ടുതന്നെ വേഗത കൈവരിക്കാന്‍ സ്വിഫ്റ്റ് വളരെ ക്ലേശപ്പെടുന്നതായി വീഡിയോ വെളിപ്പെടുത്തുന്നു.

ടോള്‍ ബൂത്തില്‍ പണമടയ്ക്കാന്‍ കൂട്ടാക്കിയില്ല; സ്വിഫ്റ്റ് ഡ്രൈവര്‍ കടന്നുകളഞ്ഞത് ബാരിക്കേഡുമായി!

കാര്‍ നിര്‍ത്തി ബാരിക്കേഡ് നീക്കാന്‍ കാറോടിച്ചയാളും തയ്യാറായില്ല. ശേഷം എന്തുസംഭവിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. സാധാരണയായി വെള്ളം അല്ലെങ്കില്‍ മണല്‍ നിറച്ചാണ് പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ നിരത്തുകളില്‍ സ്ഥാപിക്കാറ്.

അടിയന്തര സന്ദര്‍ഭങ്ങളില്‍ ബാരിക്കേഡുകള്‍ ആഘാതം ഏറ്റുവാങ്ങാന്‍ വേണ്ടിയാണിത്. എന്നാല്‍ വീഡിയോയില്‍ കണ്ട ബാരിക്കേഡ് പൊള്ളയായിരുന്നു.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ?

സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്

ആന്തരിക ദഹനയന്ത്രങ്ങളുടെ പരിമിതികളെ പൊളിച്ചെഴുതിയാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ ഒരുക്കം. ഫോര്‍മുല വണ്‍ കാറുകളിലുള്ള 1.6 ലിറ്റര്‍ നാലു സ്‌ട്രോക്ക് ടര്‍ബ്ബോചാര്‍ജ്ഡ് 90 ഡിഗ്രി V6 എഞ്ചിന് അനുകൂലമായ സാഹചര്യം നിര്‍ബന്ധമാണ്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

ഉയര്‍ന്ന താപത്തില്‍ മാത്രമെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആവുകയുള്ളൂ. അതായത് പതിവു പോലെ രാവിലെ കാറില്‍ കയറി ഫോര്‍മുല വണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നടക്കില്ല.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

കുറഞ്ഞപക്ഷം എഞ്ചിന്‍ താപം 80 ഡിഗ്രി സെല്‍ഷ്യസില്‍ എത്തണം ഫോര്‍മുല വണ്‍ കാറുകള്‍ സ്റ്റാര്‍ട്ട് ആകാന്‍. ഇതിനു വേണ്ടി പ്രത്യേക പമ്പ് പുറമെ നിന്നും ഘടിപ്പിച്ച് എഞ്ചിനകത്തും റേഡിയേറ്ററിലും ചൂടേറിയ കൂളന്റ് കടത്തിവിടാറാണ് പതിവ്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

റോഡ് കാറുകളില്‍ ഫോര്‍മുല വണ്‍ ശേഷി എന്തുമാത്രം പ്രായോഗികമാണെന്ന് ഈ ഒരൊറ്റ കാര്യം തന്നെ വെളിപ്പെടുത്തും.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

കൊക്കില്‍ ഒതുങ്ങാത്ത വില

കുറഞ്ഞത് അമ്പത് കോടി രൂപയെങ്കിലും വേണം ഒരു ശരാശരി ഫോര്‍മുല വണ്‍ എഞ്ചിനെ ഒരുക്കാന്‍. അതുകൊണ്ടു നിര്‍മ്മാതാക്കളെ സംബന്ധിച്ചു റോഡ് കാറില്‍ ഫോര്‍മുല വണ്‍ എഞ്ചിനെ നല്‍കുക ഭീമമായ നഷ്ടക്കച്ചവടമാണ്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

ആറു സിലിണ്ടറുകളില്‍ നിന്നും കരുത്തിന്റെ അവസാന വറ്റും വലിച്ചെടുക്കാന്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് ശേഷിയുണ്ട്. മര്‍ദ്ദം കൂടിയ വായുവിനാല്‍ പ്രവര്‍ത്തിക്കുന്ന വാല്‍വ്‌ട്രെയിനുകളാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍. ഇതും വില കുത്തനെ ഉയര്‍ത്താനുള്ള കാരണമാണ്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

15,000 ആര്‍പിഎമ്മില്‍ (rpm) എഞ്ചിന്‍ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ എഞ്ചിന്‍ വാല്‍വുകള്‍ അടയ്ക്കാന്‍ മര്‍ദ്ദമേറിയ നൈട്രജനാണ് ഉപയോഗിക്കുന്നത്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

മുന്‍ കാലങ്ങളില്‍ ഓരോ മത്സരത്തിനും ഓരോ പുതിയ എഞ്ചിനെയാണ് ഫോര്‍മുല വണ്‍ സംഘം ഒരുക്കിയിരുന്നത്. അതായത് നാനൂറ് കിലോമീറ്റര്‍ മാത്രമാണ് ഒരു ഫോര്‍മുല വണ്‍ എഞ്ചിന്റെ ആയുസ്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

എന്നാല്‍ ഇന്ന് ഫോര്‍മുല വണ്‍ എഞ്ചിനുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. ആയിരം കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷി ഇന്നത്തെ ഫോര്‍മുല വണ്‍ കാറുകള്‍ക്കുണ്ട്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

നീണ്ടു പരന്ന കൂളിംഗ്

കൂളിംഗ് സംവിധാനമാണ് ഫോര്‍മുല വണ്‍ എഞ്ചിനുകളുടെ മറ്റൊരു പ്രശ്‌നം. സാധാരണ കാറുകളില്‍ കാണുന്ന മുന്നിലുള്ള റേഡിയേറ്റര്‍ മതിയാകില്ല ഫോര്‍മുല വണ്‍ ശേഷിയുള്ള എഞ്ചിന്.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

കണ്ണഞ്ചും വേഗതയിലാണ് ഫോര്‍മുല വണ്‍ എഞ്ചിനില്‍ കരുത്തുത്പാദനം. തത്ഫലമായി പതിന്മടങ്ങ് താപം അതിവേഗം എഞ്ചിനില്‍ സൃഷ്ടിക്കപ്പെടും. അതുകൊണ്ടു താപം നിയന്ത്രിച്ചു നിര്‍ത്താന്‍ കൂടുതല്‍ പ്രതല വിസ്തീര്‍ണമുള്ള റേഡിയേറ്ററുകള്‍ എഞ്ചിന് നിര്‍ബന്ധമാണ്. സാധാരണ കാറുകളില്‍ ഇതു പ്രായോഗികമല്ല.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

കണ്ണു തള്ളുന്ന മൈലേജ്

നൂറു ലിറ്റര്‍ പെട്രോള്‍, ഒരു മണിക്കൂറില്‍ ഫോര്‍മുല വണ്‍ കാറുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഇന്ധനപരിധിയാണിത്. മണിക്കൂറില്‍ നൂറു ലിറ്റര്‍ പെട്രോളിന് മേലെ ഉപയോഗിക്കരുതെന്നാണ് ഫോര്‍മുല വണ്‍ നിയമം.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

അതായത് സാധാരണ റോഡില്‍ ഫോര്‍മുല വണ്‍ ശേഷിയുള്ള കാര്‍ അരമണിക്കൂര്‍ ഓടിക്കണമെങ്കില്‍ തന്നെ (മത്സര വേഗതയില്‍) വേണം കുറഞ്ഞത് അമ്പത് ലിറ്റര്‍ പെട്രോള്‍! 225 ലിറ്ററാണ് ഫോര്‍മുല വണ്‍ കാറുകളുടെ പരമാവധി ഇന്ധനശേഷി.

സാധാരണ കാറുകളില്‍ ഫോര്‍മുല വണ്‍ എഞ്ചിന്‍ ഉപയോഗിക്കാത്തതിന് കാരണം

സാധാരണയായി ഓരോ മത്സരത്തിന് ശേഷവും കാറുകളുടെ എഞ്ചിന്‍ ഓയില്‍ സാമ്പിളുകള്‍ അതത് ഫോര്‍മുല വണ്‍ സംഘങ്ങള്‍ പരിശോധിച്ചു വിലയിരുത്തും.ശേഷം എഞ്ചിന്‍ ഓയിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠന വിവരം ഇന്ധന കമ്പനിക്ക് ഇവര്‍ കൈമാറും. അടുത്ത തവണ ലഭ്യമാക്കുന്ന ഇന്ധനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനാണിത്.

Malayalam
കൂടുതല്‍... #off beat
English summary
Maruti Suzuki Swift Driver Takes Along Police Barricade. Read in Malayalam.
Story first published: Friday, April 27, 2018, 19:05 [IST]
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more