ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

Written By:

സ്പാനിഷ് നിർമിത ടാൽഗോ ട്രെയിനിന്റെ അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി. ദില്ലി-മുബൈ റൂട്ടിൽ നടത്തിയ പരീക്ഷണയോട്ടം നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു.

ശനിയാഴ്ച 2.45ഓടുകൂടി ദില്ലിയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച് ഞായറാഴ്ച പുലർച്ചെ 2.33ന് മുംബൈ സെൻട്രലിൽ എത്തിച്ചേർന്നു. ദില്ലി-മുംബൈ റൂട്ടിലെ യാത്ര പന്ത്രണ്ട് മണിക്കുറിനുള്ളിലെത്തിച്ചേരുക എന്ന ലക്ഷ്യമാണ് ടാൽഗോ നിറവേറ്റിയിരിക്കുന്നത്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

നേരത്തേ ഇതേ പാതയിൽ തന്നെ മൂന്ന് പരീക്ഷണയോട്ടങ്ങൾ നടത്തിയിരുന്നു. എന്നാൽ മണിക്കൂറിൽ 140 കിലോമീറ്റർ വേഗതമാത്രമേ കൈവരിക്കാൻ സാധിച്ചിരുന്നുള്ളൂ മാത്രമല്ല നിശ്ചിത സമയത്തിലും 18 മിനിറ്റ് വൈകിയായിരുന്നു മുംബൈ എത്തിച്ചേർന്നത്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

നിലവിൽ 1400 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 16 മണിക്കൂർകൊണ്ടാണ് രാജധാനി എക്സ്പ്രെസ് യാത്ര പൂർത്തിയാക്കുന്നത്. ടാൽഗോ എത്തുന്നതോടുകൂടി നാലുമണിക്കൂർ വെട്ടിച്ചുരുക്കാനാകും.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

സ്പാനിഷ് നിർമിത കോച്ചുകൾക്ക് മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതകൈവരിക്കാനുള്ള കഴിവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുപോലെ തന്നെ നിലവിലുള്ള ട്രാക്കുകളിൽ മാറ്റം വരുത്താതെ തന്നെ ഉപയോഗപ്പെടുത്താമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

അവസാനഘട്ട പരീക്ഷണയോട്ടം വിജയകരമായ സ്ഥിതിക്ക് കൂടുതൽ ടാൽഗോ ട്രെയിനുകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ റെയിൽവെയുടെ സമയക്രമത്തിൽ തന്നെ വൻ പുരോഗതിയാണുണ്ടാകാൻ പോകുന്നത്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

ഒമ്പത് ഭാരരഹിത കോച്ചുകൾ, രണ്ട് എക്സിക്യൂട്ടീവ് കോച്ചുകൾ, നാല് ചെയർ ക്ലാസ് കോച്ചുകൾ, ഒരു പവർകോച്ച്, ഒരു കഫറ്റേരിയ കോച്ച്, സ്റ്റാഫുകൾക്കായി ഒരു വാലറ്റ കോച്ച് എന്നിവയാണ് ടാൽഗോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

കോച്ചുകളെല്ലാം അലുമീനിയത്താൽ നിർമിതമായതിനാൽ ഭാരം വളരെ കുറവായിരിക്കും എന്നതുകൊണ്ടുതന്നെ വളവുകളിലും തിരിവുകളിലും വേഗത കുറയ്ക്കാതെ തന്നെ സഞ്ചരിക്കാൻ സാധിക്കും.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

വളവുകളിലും തിരിവുകളിലും ചെരിഞ്ഞോടാൻ സാധിക്കുംവിധമാണ് കോച്ചുകളുടെ നിർമാണവും നടത്തിയിരിക്കുന്നത്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

ടാൽഗോ സർവീസിന് ഏതാണ്ട് മൂന്ന് കൊല്ലത്തെ കാത്തിരിപ്പുആവശ്യമാണെന്നാണ് റെയിൽവെയുടെ അറിയിപ്പ്.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

ഇന്ത്യൻ ട്രാക്കുകൾക്ക് ഇണങ്ങുന്ന വിധത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തി കോച്ചുകൾ പ്രാദേശികമായി നിർമിക്കാനുള്ള പദ്ധതിയിലാണ് റെയിൽവെ.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

പരീക്ഷണയോട്ടം വിജയകരമായതിനാൽ കൂടുതൽ ടാൽഗോ ട്രെയിനുകളെ ഇറക്കുമതി ചെയ്യുക എന്നതുകൂടി റെയിൽവെ പരിഗണിക്കുന്നതായിരിക്കും.

ടാൽഗോ വിജകരം; ഇന്ത്യൻ റെയിൽവെ വിപ്ലപകരമായ മാറ്റത്തിലേക്ക്

കപ്പൽ മാർഗം കഴിഞ്ഞ ഏപ്രിലിലായിരുന്നു സ്പെയിനിൽ നിന്നും ടാൽഗോ കോച്ചുകൾ മുംബൈയിൽ എത്തിയത്.

കൂടുതൽ വായിക്കൂ

ഏഷ്യയിൽ ആദ്യത്തേതും നീളമേറിയതുമായ ഡബിൾ ഡക്കർ പാലം ഇന്ത്യയ്ക്ക് സ്വന്തം

ഡബിൾഡക്കർ ട്രെയിൻ ഉടൻ കേരളത്തിലേക്ക്

കൂടുതല്‍... #ട്രെയിൻ #train
English summary
Talgo completes New Delhi-Mumbai Central trial run in less than 12 hours

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark