എന്നെന്നും ജയലളിത താലോലിച്ചുപോന്ന ഓമന പുത്രന്മാർ!!

Written By:

1948 ഫെബ്രുവരി മാസത്തില്‍ കര്‍ണാടകത്തിലെ മണ്ഡ്യ ജില്ലയിലാണ് ജയലളിതയുടെ ജനനം. മൈസൂര്‍ രാജാക്കന്മാരായ വോഡിയാര്‍മാരുടെ കുടുംബവുമായി ഏതെല്ലാമോ വിധത്തില്‍ ഇവര്‍ക്ക് ബന്ധമുണ്ട്. തമിഴ് സംസാരിക്കുന്ന അയ്യങ്കാര്‍ ബ്രാഹ്മണരാണ് ഇവര്‍. തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റം അഴിമതിക്കാരായ നിരവധി പേരുടെ കൈകളിലേക്ക് വിഭജിക്കപ്പെട്ടപ്പോള്‍ അതിലെ ഒരു പ്രധാന പങ്ക് പറ്റിയത് ഈ കര്‍ണാടകക്കാരിയായിരുന്നു.

അമ്മ എന്ന വിളിപ്പേരിലറിയപ്പെടുന്ന ഇവര്‍ ഉപയോഗിക്കുന്നത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എന്ന ആഡംബര എസ്‌യുവിയാണ്. ഇത് ഔദ്യോഗികവാഹനം മാത്രമാണെന്ന് പ്രത്യേകം അറിയിക്കട്ടെ. ജയലളിതയുടെ കാറിനെ അടുത്തറിയാം താഴെ.

അംബാസ്സഡര്‍ കാർ

അംബാസ്സഡര്‍ കാർ1980 മോഡല്‍ അംബാസ്സഡര്‍ കാര്‍ ജയലളിതയുടെ ശേഖരത്തിലുണ്ട്. ഇതിന് 10,000 രൂപയാണ് ഇപ്പോഴത്തെ മതിപ്പ് കണക്കാക്കിയിരിക്കുന്നത്.

മഹീന്ദ്ര ജീപ്പ്

2007 മോഡല്‍ മഹീന്ദ്ര ജീപ്പാണ് മറ്റൊരു വാഹനം. ഇതിനും 10,000 രൂപയുടെ മതിപ്പാണുള്ളതെന്ന് ജയലളിത പറയുന്നു.

മഹീന്ദ്ര ബൊലെറോ

2000ത്തില്‍ ജയലളിത ഒരു ബൊലെറോ എസ്‌യുവി സ്വന്തമാക്കുകയുണ്ടായി. 80,000 രൂപയാണ് ഈ മോഡലിന്റെ ഇപ്പോഴത്തെ മതിപ്പ്.

ടെംപോ ട്രാവലര്‍

രണ്ടായിരത്തില്‍ തന്നെ ഒരു ടെംപോ ട്രാവലറും ജയലളിത വാങ്ങി. ഇതിന്റെ ഇപ്പോഴത്തെ മതിപ്പും 80,000 ആണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന് സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

സ്വരാജ് മസ്ദ മാക്‌സി

1998ലാണ് ജയലളിത സ്വരാജ് മസ്ദ മാക്‌സി സ്വന്തമാക്കിയത്. ഈ വാഹനത്തിനിപ്പോള്‍ 10,000 രൂപയേ മൂല്യമുള്ളൂ എന്ന് ജയ പറയുന്നു.

കോണ്ടസ്സ

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് പുറത്തിറക്കിയിരുന്ന കോണ്ടസ്സ ആഡംബര സെഡാനും ജയലളിത വാങ്ങുകയുണ്ടായി. 1990ലായിരുന്നു ഇത്. ഈ വാഹനത്തിനിപ്പോള്‍ 5,000 രൂപയേ മതിപ്പുള്ളൂ.

ടെംപോ ട്രാക്‌സ്

ജയലളിത 1989ലാണ് ടെംപോ ട്രാക്‌സ് വാങ്ങുന്നത്. ഈ വാഹനത്തിനിപ്പോള്‍ 30,000 രൂപ മതിപ്പുണ്ട്.

ടൊയോട്ട പ്രാഡോ

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ മോഡലും ജയലളിതയുടെ പക്കലുണ്ട്. രണ്ട് പ്രാഡോകളാണ് ജയയുടെ പക്കലുള്ളതെന്ന് രേഖ വ്യക്തമാക്കുന്നു. ഓരോന്നിനും 20 ലക്ഷം രൂപ വീതം മതിപ്പ് കാണുന്നു. ജയ ലളിത ഒടുവിൽ സ്വന്തമാക്കിയ വാഹനവും ലാൻഡ്‌ ക്രൂയിസർ പ്രാഡോ തന്നെയാണ്.

ജയലളിതയുടെ പക്കലുള്ളത് പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍ നിറത്തിലുള്ള പ്രാഡോയാണ്. ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതും ടൊയോട്ട പ്രാഡോ തന്നെയാണ്.

2982 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എസ്‌യുവി വിപണിയിലെത്തുന്നത്.

3400 ആര്‍പിഎമ്മില്‍ 170 കുതിരകളുടെ കരുത്ത് പകരാനുള്ള ശേഷിയുണ്ട് ജയലളിതയുടെ വാഹനത്തിന്. 1600 ആര്‍പിഎമ്മില്‍ 410 എന്‍എം ആണ് ചക്രവീര്യം (ടോര്‍ക്ക്).

എന്‍ജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത് ഒരു 5 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്. 87 ലിറ്റര്‍ സംഭരണശേഷിയുണ്ട് ഇന്ധനടാങ്കിന്.

ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, പേള്‍ വൈറ്റ് ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക് എന്നീ നിറങ്ങളില്‍ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ലഭിക്കുന്നു.

എയര്‍ബാഗുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇബിഡി, ഇഎസ്പി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുണ്ട് ജയയുടെ കാറില്‍.

ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ ഒരു പതിപ്പു മാത്രമേ ഇന്ത്യയില്‍ ലഭിക്കുകയുള്ളൂ. കര്‍ണാടക മുൻ മുഖ്യമന്ത്രി യെഡ്യൂരപ്പയും ഇതേ മോഡലാണ് ഉപയോഗിച്ചിരുന്നത്.

കൊച്ചിയിലെ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയുടെ വില 1,21,78,257 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.

 

English summary
Jayalalitha car collection
Story first published: Tuesday, December 6, 2016, 13:13 [IST]
Please Wait while comments are loading...

Latest Photos