പാലത്തിന് മുകളില്‍ നിന്നും ടാർ വീപ്പ മറിഞ്ഞു; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

By Staff

കറുത്ത മഴയെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ തൊട്ടു പിന്നാലെ തിരിച്ചറിഞ്ഞു; മഴയല്ല, പെയ്തത് ടാറാണ്. ചുറ്റിലും പരിഭ്രാന്തരായി ജനങ്ങള്‍. ചിലര്‍ കാറില്‍ നിന്നും ഇറങ്ങിയോടി. ഇന്നലെ കോയമ്പത്തൂരിന്റെ ഹൃദയഭാഗത്ത് അരങ്ങേറിയ നിര്‍ഭാഗ്യകരമായ അപകടത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

ടാര്‍ വീപ്പ മറിഞ്ഞത് പാലത്തിന് മുകളില്‍ നിന്നും; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

ഫ്‌ളൈഓവര്‍ നിര്‍മ്മാണത്തിനിടെ ടാര്‍ വീപ്പ മുകളില്‍ നിന്നും മറിഞ്ഞതാണ് അപകടം കാരണം. പാലത്തിന് താഴെയായി സഞ്ചരിച്ച വാഹനങ്ങളിലേക്കാണ് വീപ്പ മറിഞ്ഞു ടാര്‍ പെയ്തു വീണത്.

ടാര്‍ വീപ്പ മറിഞ്ഞത് പാലത്തിന് മുകളില്‍ നിന്നും; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

ട്രക്ക് പിന്നിലേക്ക് എടുത്തപ്പോള്‍ അബദ്ധവശാല്‍ ടാര്‍ നിറച്ച വീപ്പ തട്ടി മറിയുകയായിരുന്നു. സംഭവത്തില്‍ താഴെയുണ്ടായിരുന്ന ഏതാനും ചില ആളുകള്‍ക്ക് പരുക്കുകളേറ്റു. ആരുടെയും നില ഗുരതരമല്ല.

ടാര്‍ വീപ്പ മറിഞ്ഞത് പാലത്തിന് മുകളില്‍ നിന്നും; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

തിളച്ച 'ടാര്‍ മഴ' താഴെയുണ്ടായിരുന്ന അഞ്ചോളം കാറുകളെ ഗുരുതരമായി ബാധിച്ചു. സംഭവത്തിന് ശേഷം പുറത്തുവന്ന ചിത്രങ്ങളും ഇതു പറഞ്ഞുവെയ്ക്കുന്നു. വെള്ള നിറത്തിലുള്ള ഹോണ്ട സിറ്റിക്കും, നീല നിറത്തിലുള്ള മാരുതി ഇഗ്നീസിനും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ടാര്‍ വീപ്പ മറിഞ്ഞത് പാലത്തിന് മുകളില്‍ നിന്നും; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

ഇവര്‍ക്ക് പിന്നിലുണ്ടായിരുന്ന മാരുതി ഒമ്‌നിയിലും കേടുപാടുകള്‍ കാണാം. തിളച്ച ടാര്‍ കാറുകളില്‍ ഉരുകിപ്പിടിച്ച നിലയിലാണ്. കാറുകളുടെ നിറം വീണ്ടെടുക്കാന്‍ പറ്റില്ല. കാറുകള്‍ക്ക് പുതിയ നിറം പൂശേണ്ടതായി വരുമെന്ന കാര്യം ഉറപ്പ്.

ടാര്‍ വീപ്പ മറിഞ്ഞത് പാലത്തിന് മുകളില്‍ നിന്നും; കാറുകള്‍ക്ക് മേല്‍ 'ടാര്‍ മഴ'

കാറുകളില്‍ വിന്‍ഡ്‌സ്‌ക്രീനും മാറ്റേണ്ടതായുണ്ട്. സംഭവത്തിന് പിന്നാലെ അതത് കാറുടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ടാര്‍ മറിഞ്ഞ കാറുകള്‍ക്ക് കോണ്‍ട്രാക്ടര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച ഇവര്‍, കാര്‍ റോഡില്‍ നിന്നും മാറ്റാതെ പ്രതിഷേധിച്ചു. വിഷയത്തില്‍ കോയമ്പത്തൂര്‍ മുന്‍സിപ്പാലിറ്റി എന്തു നടപടി എടുത്തു എന്ന കാര്യം വ്യക്തമല്ല.

Image Source:Seithipunal

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിന്റെ തിളക്കം എത്രത്തോളം സൂക്ഷിക്കാന്‍ സാധിക്കുമെന്നത് ഒരു ചോദ്യചിഹ്നമാണ്. എന്നു കരുതി കാറിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. കാര്‍ പുതിയതോ പഴയതോ ആകട്ടെ, പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ —

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

മൈക്രോ ഫൈബര്‍ ഉപയോഗിക്കുക

കാര്‍ വൃത്തിയാക്കുന്നതിന് മുമ്പ് മൈക്രോ ഫൈബര്‍ തുണി കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച് നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഉണങ്ങിയ തുണി ഉപയോഗിക്കരുത്

ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കാന്‍ ശ്രമിച്ചാല്‍ തിളക്കം എളുപ്പം നഷ്ടപ്പെടും. പൊടിപടലങ്ങള്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴ്ത്തുമെന്നതാണ് ഇതിന് കാരണം. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് അത്യുത്തമം.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ചെളിപിടിച്ച കാര്‍ മൂടരുത്

ചെളിയും പൊടിയും നിറഞ്ഞ സാഹചര്യത്തില്‍, കവര്‍ ഉപയോഗിച്ച് കാര്‍ മൂടാന്‍ ശ്രമിക്കുന്നതും തിളക്കം കുറയ്ക്കുന്നതിന് വഴിതെളിക്കും. പൊടിയും ചെളിയും പെയിന്റിന് മേല്‍ പാടുകള്‍ വീഴ്ത്തുമെന്നതാണ് ഇതിനും കാരണം.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക

നിങ്ങളുടെ കാര്‍ പുതിയതാണ് എങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. ഹൈവെ യാത്രകളിലാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഏറെ ഫലപ്രദമാവുക.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഒരല്‍പം ചെലവേറിയതാണെങ്കിലും കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം നിര്‍ണായക പങ്ക് വഹിക്കും.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

തിളക്കം നിലനിര്‍ത്താന്‍ ഷാമ്പൂ

തിളക്കം നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഷാമ്പൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകേണ്ടതും ആവശ്യമാണ്.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഏറെ നേരം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യത്തില്‍ കവര്‍ ഉപയോഗിച്ച് കാര്‍ മൂടുക

നേരിട്ടുള്ള സൂര്യപ്രകാശം കാറിന്റെ തിളക്കം നഷ്ടപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ദീര്‍ഘനേരം തുറസായ പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് എങ്കില്‍, കാര്‍ കവര്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

മുകളില്‍ നിന്നും താഴോട്ട് കാര്‍ കഴുകുക

മുകളില്‍ നിന്നും താഴോട്ടാണ് കാര്‍ കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമാണ് ഏറിയ പങ്ക് ചെളിയും പൊടിയും അടിഞ്ഞ് കൂടിയിട്ടുണ്ടാവുക.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

അതുകൊണ്ടു താഴെ നിന്നും മുകളിലോട്ട് വൃത്തിയാക്കുന്ന സാഹചര്യത്തില്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Tar Fell Over Cars in Coimbatore. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X