കാള്‍ സ്ലിമ്മിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ടാറ്റ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ കാള്‍ സ്ലിമ്മിന്റെ പോസ്റ്റുമോര്‍ട്ടം ഇന്നുനടക്കും. തായ്‌ലന്‍ഡില്‍ വെച്ചാണ് സംഭവം നടന്നത്. താമസിച്ചിരുന്ന ഹോട്ടലിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ തായ്‌ലന്‍ഡ് ഉപസ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗിനെത്തിയതായിരുന്നു 51കാരനായ കാള്‍ സ്ലിം. ഭാര്യയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

നേരത്തെ ജനറല്‍ മോട്ടോഴ്‌സിന്റെ തലവനായി മികച്ച പ്രകടനം കാഴ്ചവെച്ച കാള്‍ സ്ലിം 2012ല്‍ ടാറ്റയിലെത്തുകയായിരുന്നു. ടാറ്റ നേരിടുന്ന വിപണിപ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം തിരിച്ചറിഞ്ഞ കാള്‍ സ്ലിം കമ്പനിയില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ മുന്നേറ്റപരമായിരുന്നു. തികച്ചും ആധുനികമായ സാങ്കേതികതയിലും ഡിസൈനിലും വരുന്ന വിദേശബ്രാന്‍ഡുകളോട് കിടപിടിക്കുന്ന രീതിയില്‍ ടാറ്റ കാറുകളെ മാറ്റിയെടുക്കുവാന്‍ കാള്‍ സ്ലിം പ്രയത്‌നിച്ചുവരികയായിരുന്നു.

Tata Motors MD Karl Slym passes away

നിലവിലുള്ള ടാറ്റ കാറുകളുടെ പ്രതിച്ഛായയെത്തന്നെ മാറ്റിത്തീര്‍ക്കുവാനുദ്ദേശിച്ച് നിരവധി പദ്ധതികള്‍ ബ്രിട്ടിഷുകാരനായ കാള്‍ സ്ലിം നടപ്പാക്കി. ഹൊറിസോനെക്‌സ്റ്റ് എന്ന പേരില്‍ നടപ്പാക്കിവരുന്ന പദ്ധതി ഈ കാള്‍ സ്ലിമ്മിന്റെ കാഴ്ചപ്പാടില്‍ നിന്നുരുത്തിരിഞ്ഞതാണ്.

ടാറ്റ നാനോയെ ഒരു സ്മാര്‍ട് സിറ്റി കാറായി വളര്‍ത്തിയെടുക്കുവാനുള്ള പരിപാടികളുമായി കാള്‍ സ്ലിം ഏറെ മുന്നോട്ടു പോയിരുന്നു.

കമ്പനിയില്‍ കാള്‍ സ്ലിം നടപ്പാക്കിവന്നിരുന്ന പരിഷ്‌കാരങ്ങളുടെ ഫലം അറിവായിത്തുടങ്ങുന്നതിനു മുമ്പാണ് മരണം സംഭവിക്കുന്നത്. ദുഖഭരിതമായ ഈ സാഹചര്യത്തില്‍ കാള്‍ സ്ലിമ്മിന്റെ കുടുംബത്തോടൊപ്പമാണ് തങ്ങളുടെ മനസ്സെന്ന് ടാറ്റ തലവന്‍ സൈറസ് മിസ്ത്രി പറഞ്ഞു.

ടാറ്റയുടെ മുന്‍ എംഡിയും ഇപ്പോള്‍ വൈസ് ചെയര്‍മാനായ രവികാന്തിനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചിരിക്കുകയാണിപ്പോള്‍.

Most Read Articles

Malayalam
English summary
Postmortem of the Tata Motors MD Karl Slym would be carried out today.
Story first published: Monday, January 27, 2014, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X