Just In
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്ഡ് വില്പ്പന വര്ധിപ്പിച്ച് സ്റ്റീല്ബേര്ഡ്
- 1 hr ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 2 hrs ago
2021 GLA അവതരണം ഉടന്; കൂടുതല് വിവരങ്ങള് വെളിപ്പെടുത്തി മെര്സിഡീസ് ബെന്സ്
- 2 hrs ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
Don't Miss
- Sports
IPL 2021: ധോണി ഒരിക്കലും അതു ചെയ്യില്ല, ചിന്തിക്കുന്ന ക്യാപ്റ്റന്- ബാറ്റിങ് പൊസിഷനെക്കുറിച്ച് ഗുപ്ത
- News
കൊവിഡ് പരക്കുന്നു, ഗുജറാത്തിലെ വഡോദരയിൽ മുസ്ലീം പള്ളി കൊവിഡ് ആശുപത്രിയാക്കി മാറ്റി
- Movies
അച്ഛന്റെ ഓർമയും ചിത്രങ്ങളും പങ്കുവെയ്ക്കാറില്ല, കാരണം തുറന്ന് പറഞ്ഞ് ഇർഫാൻഖാന്റെ മകൻ ബാബിൽ
- Lifestyle
കരള് കാക്കും ഭക്ഷണങ്ങള്; ശീലമാക്കൂ ഒരു മാസം
- Finance
കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന് കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാർ ഓടിക്കാൻ ചെലവ് വട്ട പൂജ്യം; വ്യത്യസ്ത വിദ്യയുമായി മലയാളി ഡോക്ടർ
ടാറ്റ മോട്ടോർസ് ഈ വർഷം ആദ്യം രണ്ട് പുതിയ വാഹനങ്ങൾ വിപണിയിൽ എത്തിച്ചിരുന്നു. അതിലൊന്നാണ് അവരുടെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസ്, അടുത്തത് ടാറ്റയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി -നെക്‌സോൺ ഇവി.

ഈ വിഭാഗത്തിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളായ ഹ്യുണ്ടായി കോന, എംജി ZS ഇവി എന്നിവയുമായി മത്സരിക്കുന്ന ഇത് ലോംഗ് ഡ്രൈവിംഗ് ശ്രേണിയിലുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയാണ്.

ടാറ്റ ഇതിനകം തന്നെ 2,000 യൂണിറ്റ് നെക്സോൺ ഇവി വിപണിയിൽ വിറ്റുകഴിഞ്ഞു, ഇത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ എസ്‌യുവി എത്രത്തോളം ജനപ്രിയമായി എന്ന് കാണിക്കുന്നു.

ഇപ്പോൾ വ്യത്യസ്തമായ ഒരു ടാറ്റ നെക്സോൺ ഇവി ഉടമ തന്റെ വീടും കാറും റീചാർജ് ചെയ്യാൻ സൗരോർജ്ജം ഉപയോഗിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇവിടെ പങ്കുവെക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കാറിന്റെ ബാറ്ററി റീചാർജ് ചെയ്യുന്നതിന് വൈദ്യുത ചാർജുകളൊന്നും നൽകാത്തതിനാൽ അദ്ദേഹത്തിന്റെ നെക്സോൺ ഇലക്ട്രിക് ഓടിക്കുന്നത് അക്ഷരാർത്ഥത്തിൽ സൗജന്യമായിട്ടാണ്.

സോളാർ കാർട്ട് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അടുത്തിടെ നെക്സോൺ ഇവി വാങ്ങിയ ജോജോ ജോൺ എന്നൊരു ഡോക്ടറെ വീഡിയോ പരിചയപ്പെടുത്തുന്നു.

വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നതിനാൽ ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന് അദ്ദേഹം ഇപ്പോൾ പണം ചെലവഴിക്കുന്നില്ല. 10 മാസം മുമ്പ് സോളാർ പാനലുകൾ സ്ഥാപിച്ച അദ്ദേഹം നെക്സോൺ ഇവി ലോക്ക്ഡൗണിന് ശേഷമാണ് വാങ്ങിയത്.

വീട്ടിൽ ഒരു സോളാർ പാനൽ സ്ഥാപിച്ചതിന്റെ പ്രധാന പ്രയോജനം കാർ റീചാർജ് ചെയ്യുന്നതിന് ഒരു പൈസ പോലും ചെലവഴിക്കേണ്ടതില്ല എന്നതാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഇൻസ്റ്റാൾ ചെയ്ത പാനൽ അദ്ദേഹത്തിന്റെ വീടിന് പവർ നൽകാനും കാർ റീചാർജ് ചെയ്യാനും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രവർത്തന ചെലവ് പെട്രോൾ ഡീസൽ കാറുകളേക്കാളും കുറവാണ്.

വീഡിയോ പ്രകാരം, എട്ട് വർഷത്തേക്ക് ഒരു പെട്രോൾ കാർ ഓടിക്കുന്നതിനുള്ള ഇന്ധന വില ഏകദേശം ആര് ലക്ഷം രൂപയാണ്, അതേസമയം ഇലക്ട്രിക് കാറുകളുടെ പ്രവർത്തന ചെലവ് ഒരു ലക്ഷത്തിൽ താഴെയായിരിക്കും, ഇത് വലിയ വ്യത്യാസമാണ്.

സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മിച്ച വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡിന് വിൽക്കുന്നുണ്ടെന്നും ഡോക്ടർ പറയുന്നു. നെക്സോൺ ഇവിയുടെ പ്രകടനത്തിൽ ഉടമ വളരെ സന്തുഷ്ടനായിരുന്നു, ബാറ്ററികൾ പൂർണ്ണമായും റീചാർജ് ചെയ്യുന്നതിന് കാർ 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

കാർ ആഴ്ചയിൽ ഒരിക്കൽ റീചാർജ് ചെയ്യുകയും 250 കിലോമീറ്റർ മൈലേജ് നൽകുകയും ചെയ്യുന്നു. പെട്രോൾ, ഡീസൽ കാറുകളിൽ നിന്ന് വ്യത്യസ്തമായി, പതിവ് സർവ്വീസുകളുടെ ആവശ്യമില്ല, കൂടാതെ നിങ്ങൾക്ക് മാന്യമായ നിലയിൽ പണം ലാഭിക്കാനും കഴിയും.

നെക്സോൺ റീചാർജ് ചെയ്യുന്നതിന് സാധാരണ വൈദ്യുത കണക്ഷൻ ഉപയോഗിച്ചിരുന്നെങ്കിൽ, കുറച്ച് പണം ചിലവഴിക്കേണ്ടി വരുമായിരുന്നു, എന്നാൽ ഈ സാഹചര്യത്തിൽ വ്യത്യസ്തമായി അദ്ദേഹം തന്റെ വീട്ടിൽ തന്നെ വൈദ്യുതി സൃഷ്ടിക്കുകയാണ്.

അക്ഷരാർത്ഥത്തിൽ അദ്ദേഹം പൂജ്യം ചെലവിൽ ഒരു സീറോ എമിഷൻ വാഹനം ഉപയോഗിക്കുന്നു. പെട്രോളിനേക്കാളും ഡീസൽ വാഹനങ്ങളേക്കാളും വളരെ കുറവായ അഞ്ച് ശതമാനം റോഡ് ടാക്സ് മാത്രമാണ് അദ്ദേഹം നൽകേണ്ടത്.

വർഷങ്ങൾക്ക് മുമ്പ് വിപണിയിൽ അവതരിപ്പിച്ച നെക്സോൺ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് നെക്സോൺ ഇവി സബ് ഫോർ മീറ്റർ കോംപാക്ട് എസ്‌യുവിയാണിത്. 5 സ്റ്റാർ റേറ്റിംഗുകളുള്ള സെഗ്മെന്റിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണിത്.

30.2 കിലോവാട്ട് ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന സിപ്‌ട്രോൺ സാങ്കേതികവിദ്യയാണ് നെക്സോൺ ഇവിയിലുള്ളത്. ഇത് പരമാവധി 129 bhp കരുത്തും 245 Nm torque ഉം സൃഷ്ടിക്കുന്നു.

പൂർണ ചാർജിൽ 312 കിലോമീറ്റർ സർട്ടിഫൈഡ് ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുന്നു. വാഹനം മൂന്ന് ട്രിമ്മുകളിൽ ലഭ്യമാണ്, 13.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില.