പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

By Staff

നാലു മാസം മുമ്പ് വാങ്ങിയ ടിയാഗൊ ഹാച്ച്ബാക്കിനെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയാണ് തിരുവനന്തപുരം സ്വദേശി ജിജോ രാജ്. പുതിയ ഹാച്ച്ബാക്ക് വാങ്ങാന്‍ ജിജോ തീരുമാനിച്ചത് ഫെബ്രുവരിയില്‍. വിപണിയില്‍ ടാറ്റ കാറുകള്‍ക്കു പ്രചാരം കൂടി വരികയാണ്. ഭേദപ്പെട്ട പ്രകടനക്ഷമതയും മൈലേജും. പിന്നെ ടാറ്റയുടെ ഉറപ്പും. മറ്റു കാറുകള്‍ക്കു പിന്നാലെ പോകാതെ ടിയാഗൊ വാങ്ങാന്‍ ജിജോ ഉറപ്പിച്ചു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

ട്രിവാന്‍ഡ്രം മോട്ടോര്‍സില്‍ നിന്നും ടിയാഗൊ XT വകഭേദത്തെ ഇദ്ദേഹം ബുക്ക് ചെയ്തു. ഏറെ വൈകിയില്ല, ഫെബ്രുവരി എട്ടിന് പുതിയ കാറിന്റെ താക്കോല്‍ ജിജോയ്ക്ക് ഷോറൂം അധികൃതര്‍ കൈമാറി. കാര്‍ കിട്ടിയ സന്തോഷത്തില്‍ ആദ്യദിനം കടന്നുപോയി. പുതിയ ടിയാഗൊയുമായി രണ്ടാം ദിവസം റോഡിലേക്കിറങ്ങിയ ജിജോ ആദ്യമൊന്നു അമ്പരന്നു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

കയറ്റം കയറാന്‍ കാര്‍ നന്നെ ബുദ്ധിമുട്ടുന്നു. പുതിയ കാറായതു കൊണ്ടു ആക്‌സിലറേറ്റര്‍ ആഞ്ഞു ചവിട്ടി നോക്കി. എന്നിട്ടും കാര്‍ കയറ്റം 'വലിയുന്നില്ല'. എന്തായാലും ടിയാഗൊയുടെ തകരാര്‍ ഉടന്‍ തന്നെ സര്‍വീസ് സെന്ററില്‍ ചെന്നു ജിജോ അറിയിച്ചു. കുഴപ്പം സ്പാര്‍ക്ക് പ്ലഗിനാണെന്ന് സര്‍വീസ് സെന്റര്‍ അഭിപ്രായപ്പെട്ടു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

സ്പാര്‍ക്ക് പ്ലഗില്‍ കുഴപ്പങ്ങള്‍ ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ സെന്‍സറുകളില്‍ ആയിരിക്കും പ്രശ്‌നമെന്ന് സര്‍വീസ് സെന്റര്‍ പറഞ്ഞു. ശേഷം ടിയാഗൊയുടെ സെന്‍സറുകള്‍ മാറ്റി. ഇനി പ്രശ്‌നമുണ്ടാകില്ലെന്ന് ജിജോയ്ക്ക് സര്‍വീസ് സെന്റര്‍ ഉറപ്പുനല്‍കി. പക്ഷെ പ്രശ്‌നം പൂര്‍ണമായും വിട്ടുമാറിയില്ല.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

വലിയ കയറ്റങ്ങളില്‍ ജിജോയും ടിയാഗൊയും പലകുറി പെട്ടു. കയറ്റം കയറുമ്പോള്‍ അപ്രതീക്ഷിതമായി ആക്‌സിലറേഷന്‍ 'കട്ടായി' പോകുന്നു. ആക്‌സിലറേറ്റര്‍ പെഡലില്‍ കാലമര്‍ത്തിയാലും ആര്‍പിഎം ഉയരുന്നില്ല. സര്‍വീസ് സെന്ററില്‍ വീണ്ടും പരാതിയുമായി ജിജോ ചെന്നു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

പ്രശ്‌നം പരിഹരിച്ചെന്നു പറഞ്ഞു സര്‍വീസ് സെന്റര്‍ കാര്‍ വിട്ടുനല്‍കി. എന്നാല്‍ കയറ്റത്തില്‍ ടിയാഗൊ പിന്നെയും കിതച്ചു. ഒടുവില്‍ ടിയാഗൊകള്‍ പൊതുവെ ഇങ്ങനെയാണ്. വലിയ കയറ്റം കയറില്ലെന്ന് പറഞ്ഞു സര്‍വീസ് സെന്റര്‍ കൈയ്യൊഴിഞ്ഞു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

ഇതിനിടയിലാണ് മറ്റൊരു പ്രശ്‌നം ടിയാഗൊയില്‍ തലപൊക്കിയത്. മഴയത്തു വെള്ളം ക്യാബിനിലേക്ക് കടക്കുന്നു. ആദ്യത്തെ സര്‍വീസിന് ചെന്നപ്പോള്‍ ഇക്കാര്യം സര്‍വീസ് സെന്ററിനെ ജിജോ അറിയിച്ചു. ബുഷിന്റെ നിര്‍മ്മാണപ്പിഴവാണ് വെള്ളം കയറാന്‍ കാരണമെന്ന് സര്‍വീസ് സെന്റര്‍ ഉറപ്പിച്ചു പറഞ്ഞു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

ബുഷ് മാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. വെള്ളം ഉള്ളിലേക്ക് കടക്കില്ല. എന്നാല്‍ പിന്നെ അങ്ങനെയാകട്ടെയെന്ന് ജിജോ തീരുമാനിച്ചു. ബുഷ് മാറ്റി. രണ്ടു ദിവസം കഴിഞ്ഞു മഴ പെയ്തപ്പോള്‍ ഉള്ളില്‍ കുട പിടിച്ചു ഓടിക്കേണ്ട അവസ്ഥയായി ജിജോയ്ക്ക്.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

ഉള്ളിലേക്ക് ഒലിച്ചിറങ്ങിയ വെള്ളത്തില്‍ അകത്തളം നാശമായി. സര്‍വീസ് സെന്ററിനെ വീണ്ടും ജിജോ സമീപിച്ചു. ബുഷ് മാറ്റിയിട്ടും വെള്ളം അകത്തേക്ക് കടക്കുന്നു. കാര്യമറിഞ്ഞപ്പോള്‍ സര്‍വീസ് സെന്റര്‍ പറഞ്ഞു, കുഴപ്പം ഡോര്‍ ബീഡിങ്ങിനാണെന്ന്.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

സ്റ്റോക്കില്ല, കമ്പനിയില്‍ നിന്നും വരുത്തിക്കണം. അഞ്ചു ദിവസമെടുക്കും ഡോര്‍ ബീഡിങ്ങ് കിട്ടാനെന്നു സര്‍വീസ് സെന്റര്‍ വ്യക്തമാക്കി. മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു കാറുമായി ജിജോ തിരിച്ചു പോന്നു.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

എന്നാല്‍ ഒരാഴ്ച കഴിഞ്ഞും വിളിയെത്താതിനെ തുടര്‍ന്ന് ഷോറൂമില്‍ ചെന്നു പരാതിപ്പെട്ടു. സ്റ്റോക്ക് വന്നാലുടന്‍ വീട്ടില്‍ വന്നു കാര്‍ എടുത്തുകൊണ്ടു പോകാമെന്ന് ശേഷം സര്‍വീസ് സെന്റര്‍ ഉറപ്പുനല്‍കി. പിന്നെയും കടന്നുപോയി രണ്ടാഴ്ച.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

കാറില്‍ മഴവെള്ളം കടന്നു ഉള്ളിലേക്ക് കടക്കാന്‍ പറ്റാത്ത അവസ്ഥ. ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ലോണെടുത്തു വാങ്ങിയ കാര്‍ ഇത്തരത്തില്‍ കിടന്നു നശിക്കുന്നതു കണ്ടു മടുത്തപ്പോഴാണ് പ്രതിഷേധവുമായി ജിജോ രംഗത്തെത്തിയത്.

സംഭവം വിവരിച്ചുള്ള ജിജോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടിയതിന് പിന്നാലെ സര്‍വീസ് സെന്റര്‍ ജീവനക്കാര്‍ വന്നു കാര്‍ എടുത്തുകൊണ്ടു പോയി. ഡോര്‍ ബീഡീങ്ങ് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. പക്ഷെ സര്‍വീസ് സെന്റര്‍ ഇപ്പോള്‍ പറയുന്നു ഡോര്‍ ബീഡീങ്ങിന് കുഴപ്പമില്ലെന്ന്.

പുതിയ ടിയാഗൊയില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞു നേരമില്ല; എന്തു ചെയ്യണം എന്നറിയാതെ ഉടമ

വെള്ളം കയറാന്‍ കാരണമെന്തെന്ന ചോദ്യത്തിന് സര്‍വീസ് സെന്ററിനും ഉത്തരമില്ല. ഇനിയെന്തെന്ന ചോദ്യത്തിന് മുന്നില്‍ ജിജോയും പകച്ചു നില്‍ക്കുന്നു. മഴ നനയാതെ പോകാന്‍ വാങ്ങിയ കാറിനകത്ത് കുട പിടിച്ചിരിക്കേണ്ട അവസ്ഥയാണ് ജിജോയ്ക്ക്. എന്തായാലും വിഷയത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് ജിജോയുടെ തീരുമാനം.

Source: Facebook

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Tata Tiago Problems Faced By The Owner. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X