കോളേജ് കുമാരൻ സ്വർണ ബെന്റലി ഉടമയായതിന് പിന്നിലെ കഥ

Written By:

ആരേയും ആശ്രയിക്കാതെ സ്വന്തം അദ്ധ്വാനിച്ച പണമുപയോഗിച്ച് കാറുകളും വീടും സ്വത്തുക്കളും വാങ്ങി ഏവർക്കുമൊരു മാതൃകയായിരിക്കുകയാണ് സൗത്താംടണിൽ സ്ഥിരതാമസമാക്കിയ റോബോർട്ട് മിഫെൻ.

കെടിഎം ബൈക്കിന്റെ ഫേസ്ബുക്ക് പരസ്യം കൊലപാതകത്തിൽ കലാശിച്ചു

തന്റെ പതിനാറാം വയസ്സിൽ കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ തുടങ്ങിയതായിരുന്നു സ്വയം തൊഴിൽചെയ്തുള്ള ജീവിതം. മെക്ഡോണാഡ്സിൽ പാർട്ട്-ടൈം ജോലിചെയ്താണ് സ്വയംതൊഴിൽ രംഗത്തേക്കുള്ള റോബോർട്ടിന്റെ കടന്നു വരവ്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

പതിന്നേഴാം വയസിൽ വീട്ടിൽ തന്നെയൊരു ഫിനാൻസിംഗ് കമ്പനി തുടങ്ങുകയും നല്ല ലാഭത്തോടെ കൊണ്ടുപോകാൻ കഴിഞ്ഞതിനാൽ അത്യാവശ്യം പണമുണ്ടാക്കാനും റോബോർട്ടിന് സാധിച്ചു.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

രണ്ടു സ്ഥാപനങ്ങളിലും ജോലിചെയ്ത് കോളേജ് പഠനം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ സ്വന്തമായി ബെന്റലി വാങ്ങാനുള്ള പണം സ്വരൂപിച്ചു ഈ കൗമാരക്കാരൻ.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ഇരുപത് വയസ്സാകുന്നതിന് മുൻപ് അമ്മയ്ക്കൊരു വീടും വാങ്ങിച്ച് നൽകിയത്രെ റോബോർട്ട്. 1.3 ലക്ഷം ബ്രിട്ടീഷ് പൗണ്ട് വിലമതിക്കുന്നതായിരുന്നു വീട്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ആവശ്യത്തിനുള്ള പണം സമ്പാദിച്ചപ്പോൾ മെക്‌ഡോണാഡ്സിൽ നിന്നും ജോലി അവസാനിപ്പിച്ചു. എന്നാൽ ടീബോയി ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കോട്ട് ഓർമ്മയ്ക്കായി സൂക്ഷിച്ചിരിപ്പുണ്ടെന്നാണ് റോബോർട്ട് പറയുന്നത്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ജോലി ചെയ്യുന്നതോടൊപ്പം പഠനത്തിലും മിടുക്കനായിരുന്നു ഉയർന്ന മാർക്കോടെയാണ് കോളേജിൽ നിന്നും പാസായത്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ഫിനാൻസ് കമ്പനി ആരംഭിച്ചതോടെയാണ് കൂടതൽ പണമുണ്ടാക്കാൻ ആരംഭിച്ചതും ബിസിനസ് എന്താണെന്ന് കാര്യമായി മനസിലാക്കിയതെന്നുമാണ് റോബോർട്ട് വ്യക്തമാക്കി.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ആരംഭഘട്ടത്തിൽ പഠനവും ബിസിനസും ഒപ്പം കൊണ്ടുപോകാൻ ബുദ്ധിമുട്ടിയെങ്കിലും ഇന്നൊരു വലിയ സ്ഥാപനമാക്കാൻ റോബോർട്ടിന് സാധിച്ചു.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

സ്വദേശമായ തെക്കെ ആഫ്രിക്കയിൽ അല്പം സ്വത്തുക്കൾ വാങ്ങി. കൂടാതെ അമ്മയ്ക്കായി വീടുവെച്ചു, ബെന്റലിയും റേഞ്ച് റോവറും സ്വന്തമാക്കി. ഇത്ര ചെറുപ്പിത്തിൽ തന്നെ ഇത്രയധികം സമ്പാദിക്കുന്ന പയ്യൻ വേറെയുണ്ടാകില്ല.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

താൻ നന്നായി സമ്പാദിക്കുമ്പോൾ അമ്മ ബസിൽ കയറിപോകുന്നത് ശരിയല്ലെന്ന് തോന്നി അമ്മയ്ക്കായി കാറും വാങ്ങിയിട്ടുണ്ട് ഈ ചെറു പയ്യൻ.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

പതിനെട്ടാം വയസിലാണ് ബെന്റലി വാങ്ങിക്കുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ എന്തുകൊണ്ട് ബെന്റലിക്കൊരു മാറ്റം വരുത്തികൂടാ എന്നുകരുതി അതിന് സ്വർണം പൂശുകയും ചെയ്തു.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ഈ രാജ്യത്ത് ഇതുപോലെയൊരു ബെന്റലി ആർക്കുമില്ലെന്നാണ് റോബോർട്ട് പറയുന്നത്. തന്റെ മകന്റെ ഈ കഴിവിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് അമ്മയായ സൂസൻ പറയുന്നത്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

പഠനക്കാലത്ത് തന്റെ സുഹൃത്തുക്കളെല്ലാം ഒറ്റപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇന്നെനിക്ക് ഒരുപാട് സുഹൃത്ത് ബന്ധങ്ങളുണ്ടാക്കാൻ കഴിഞ്ഞു.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

ആരൊക്കെയാണ് തന്നെ താഴെക്കിടയിലുള്ളവനായി കണ്ടത് അവർതന്നെയാണ് ഇന്ന് എനിക്ക് ഉയർസ്ഥാനം നൽകിയിരിക്കുന്നതെന്നാണ് റോബോർട്ട് വ്യക്തമാക്കുന്നത്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

തനിക്കാരേയും വിഷമിപ്പിക്കേണ്ടെന്നും എല്ലാവരുടേയും സന്തോഷത്തോടെ ഇരിക്കണമെന്നുമാണ് റോബോർട്ട് എന്ന കോടീശ്വരൻ ആഗ്രഹിക്കുന്നത്.

കഠിനപ്രയത്നത്തിലൂടെ സ്വന്തമാക്കിയ ബെന്റലിക്കൊപ്പം റോബോർട്ട്

പഠനക്കാലത്ത് മാതാപിതാക്കളെ കൂടുതലായി ആശ്രയിച്ചിരുന്ന നമ്മളെല്ലാവർക്കും ഉത്തമ മാതൃകയാണ് ഈ പയ്യൻ എന്നു പറയാതിരിക്കാൻ വയ്യ.

കൂടുതൽ വായിക്കൂ

വാർധക്യത്തിലും ഊരുചുറ്റാൻ മലേഷ്യൻ സുൽത്താനൊരു സ്വർണവിമാനം

കൂടുതൽ വായിക്കൂ

റോഡിലെ വിവിധ വരകൾ സൂചിപ്പിക്കുന്നതെന്ത്?

കൂടുതല്‍... #ബെന്റലി #bentley
English summary
teenagers-effort-to-become-a-big-time-trader
Story first published: Saturday, August 20, 2016, 15:06 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark