ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

Written By:

അവിസ്മരണീയമായ ചരിത്രമാണ് ട്രെയിനുകള്‍ക്ക് പറയാനുള്ളത്. ആവിയന്ത്രങ്ങളുടെ കാലത്ത് കൂകി തുടങ്ങി. കല്‍ക്കരിയില്‍ കുതിച്ചു; ശേഷം കണ്ടത്, ഇന്ധനത്തിലും വൈദ്യുതിയിലും പായുന്ന ട്രെയിനുകളെ.

കാന്തിക ഊര്‍ജ്ജത്തില്‍ നിന്നും ഇനി എങ്ങോട്ട്? ട്രെയിനുകളുടെ പരിണാമം പ്രവചനാതീതമായി തുടരുന്നു. ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകളെ പരിശോധിക്കാം —

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

റോട്ടറി സ്‌നോപ്‌ളോ

കനത്ത മഞ്ഞുവീഴ്ച ട്രെയിന്‍ ഗതാഗതത്തെ സാരമായി ബാധിച്ച കാലം. ചരക്കുനീക്കം പൂര്‍ണമായും നിശ്ചലം. പാളങ്ങളില്‍ നിന്നും മഞ്ഞുനീക്കം ചെയ്യാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വന്നപ്പോള്‍ പുതിയ ആലോചനയുണര്‍ന്നു — മഞ്ഞു തുരന്നുമാറ്റാന്‍ ഒരു തീവണ്ടി.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

1869 -ല്‍ കാനഡയിലെ ടൊറാന്റോയില്‍ റോട്ടറി സ്‌നോപ്‌ളോ പിറന്നതോട് കൂടി മഞ്ഞുവീഴ്ച പ്രശ്‌നമല്ലാതായി മാറി. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ റോട്ടറി സ്‌നോപ്‌ളോകൾ പാളങ്ങളില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന പ്രവര്‍ത്തന ചെലവാണ് കാരണം.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

സ്വിസ് RE-620

ലോകത്തിലെ ഏറ്റവും കരുത്തേറിയ വൈദ്യുത ട്രെയിനാണിത്. കരുത്തുത്പാദനം 10,500 കുതിരശക്തിക്ക് മേലെ. നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ട്രെയിനിന് കേവലം 5.8 സെക്കന്‍ഡുകള്‍ മതി.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ജന്മസ്ഥലം സ്വിറ്റ്‌സര്‍ലന്റ്. ചുറ്റിവളഞ്ഞ ആല്‍പ്‌സ് പര്‍വതനിരകളില്‍ കരുത്തുകുറഞ്ഞ ട്രെയിനുകളെ വലിച്ചുകൊണ്ടു പോകുന്ന സ്വിസ് RE-620 -യെ അത്ഭുതത്തോടെയാണ് ലോകസഞ്ചാരികള്‍ എന്നും ഉറ്റുനോക്കാറ്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ഫാസ്‌ടെക്ക് 360

ഭൂമി കണ്ട ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്ന്. പരമാവധി വേഗത മണിക്കൂറില്‍ 360 കിലോമീറ്റര്‍. ആധുനിക ജാപ്പനീസ് ബുള്ളറ്റ് ട്രെയിനുകളുടെ ആദ്യ മാതൃകയാണ് ഫാസ്‌ടെക്ക് 360.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

കേവലം വേഗത മാത്രമല്ല, അടിയന്തര സന്ദര്‍ഭങ്ങളില്‍ കണ്ണഞ്ചും വേഗത്തില്‍ നിശ്ചലമാകുന്നതിലും ഈ ജാപ്പനീസ് നിര്‍മ്മിതി ഏറെ പ്രസിദ്ധം. എയര്‍ബ്രേക്കുകളാണ് ഫാസ്‌ടെക്ക് 360 -യില്‍. നെക്കോമിമി ഷിങ്കാസെന്‍ എന്നാണ് ട്രെയിനിന്റെ ജാപ്പനീസ് പേര്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ബ്ലാക് ബീറ്റില്‍ ജെറ്റ് ട്രെയിന്‍

മേല്‍ക്കൂരയില്‍ രണ്ടു ബൂസ്റ്റര്‍ ജെറ്റുകളുമായി കുതിച്ച ബ്ലാക് ബീറ്റിലിനെ ലോകം ഒരുകാലത്തും മറക്കില്ല. സംഭവം 1966 -ലാണ്. കോണ്‍വെയര്‍ B-36 ജെറ്റ് എഞ്ചിനുകളായിരുന്നു ബ്ലാക് ബീറ്റിലിന്റെ കരുത്ത്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

അമ്പത് വര്‍ഷം മുമ്പ് മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച ബ്ലാക് ബീറ്റിലിനെ കണ്ടു ലോകം അക്ഷരാര്‍ത്ഥത്തില്‍ കണ്ണുംതള്ളി. എന്നാല്‍ ഏറെക്കാലം സേവനമനുഷ്ടിക്കാന്‍ ബ്ലാക് ബീറ്റിലിന് കഴിഞ്ഞില്ല. ഭീമന്‍ ചെലവായിരുന്നു കാരണം.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

LNER ക്ലാസ് A4 4468 മലാര്‍ഡ്

വര്‍ഷം 1938; ആവിയുടെ കരുത്തില്‍ മലാര്‍ഡ് പിന്നിട്ടത് 202 കിലോമീറ്റര്‍ വേഗത. ഇന്നും ലോകം കണ്ട ഏറ്റവും വേഗതയേറിയ ആവി എഞ്ചിനാണ് LNER ക്ലാസ് A4 4468 മലാര്‍ഡ്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

UAC ടര്‍ബ്ബോട്രെയിന്‍

ലോകജനത കണ്ട ആദ്യ അതിവേഗ തീവണ്ടി. പെട്രോള്‍ ടര്‍ബൈന്‍ എഞ്ചിനിലാണ് ഈ കനേഡിയന്‍ നിര്‍മ്മിതി കുതിച്ചത്. 1968 മുതല്‍ 1982 വരെ കാനഡയിലും, 1968 മുതല്‍ 1976 വരെ അമേരിക്കയിലും UAC ടര്‍ബ്ബോട്രെയിന്‍ സേവനമനുഷ്ടിച്ചു.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ആകെമൊത്തം എട്ടു ടര്‍ബ്ബോട്രെയിനുകള്‍ മാത്രമായിരുന്നു ഭൂമിയില്‍ നിര്‍മ്മിക്കപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ ഇവയില്‍ ഒന്നു പോലും ഇന്നു അവശേഷിക്കുന്നില്ല.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ഫിന്‍ലാന്‍ഡിലെ പ്രതിരോധ തീവണ്ടികള്‍

ചരിത്രത്തിന്റെ വിവിധ നാഴികകളില്‍ തീവണ്ടികള്‍ക്ക് പടച്ചട്ട ധരിക്കേണ്ടതായി വന്നിട്ടുണ്ട്. ഫിന്‍ലാന്‍ഡിലെ പ്രതിരോധ തീവണ്ടികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രസിദ്ധം.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

മണല്‍ചാക്കുകളും മണ്‍കട്ടകളും ഇരുവശത്തും; മേല്‍ക്കൂരയില്‍ പ്രത്യേക ലോഹതകിടുകളും. പീരങ്കി മുനകള്‍ തുറിച്ചു നിന്ന ഫിന്‍ലാന്‍ഡിലെ പ്രതിരോധ തീവണ്ടികള്‍ ആഭ്യന്തരയുദ്ധകാലത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ഷിയെനെന്‍സെപ്‌ളിന്‍

ഭീമന്‍ പ്രൊപല്ലറാണ് ഷിയെനെന്‍സെപ്‌ളിന്റെ തീവണ്ടികള്‍ക്ക് ഇടയില്‍ വേറിട്ടുനിര്‍ത്തിയത്. വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. സെപ്‌ളിന്‍ പടക്കപ്പലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഷിയെനെന്‍സെപ്‌ളിന്‍ ഒരുങ്ങിയത്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

1931 ല്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ച ഈ അവതാരം വരാനിരുന്ന തീവണ്ടി വിപ്ലവത്തിന് ആമുഖം നല്‍കി. ഇന്നും ലോകം കണ്ട ഏറ്റവും വേഗതയേറിയ പെട്രോള്‍ തീവണ്ടിയാണ് ഷിയെനെന്‍സെപ്‌ളിന്‍.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഷിയെനെന്‍സെപ്‌ളിനെ യുദ്ധാവശ്യങ്ങള്‍ക്കായി അധികൃതര്‍ പൊളിച്ചെടുത്തു.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

ഷാങ്ഹായി മാഗ്‌ലെവ്

മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗത. ഷാങ്ഹായി നഗരത്തില്‍ നിന്നും ഷാങ്ഹായ് വിമാനത്താവളത്തിലേക്ക് 'ഒഴുകി' എത്തുന്ന മാഗ്‌ലെവ് ട്രെയിന്‍ ആരെയും അത്ഭുതപ്പെടുത്തും. ട്രെയിനുകളുടെ ഭാവി മുഖമെന്നാണ് മാഗ്‌ലെവുകള്‍ അറിയപ്പെടുന്നത്.

ലോകത്തെ വിസ്മയിപ്പിച്ച പത്തു ട്രെയിനുകള്‍

വ്യുപര്‍ട്ടെല്‍ സസ്‌പെന്‍ഷന്‍ റെയില്‍വേ

പാളത്തിന് മുകളിലല്ല, പകരം പാളത്തില്‍ തൂങ്ങി കിടന്നാണ് ഈ ട്രെയിനിന്റെ സഞ്ചാരം. 105 വര്‍ഷം പഴക്കമേറിയ ഗതാഗത സംവിധാനമാണ് വ്യുപര്‍ട്ടെല്‍ സസ്‌പെന്‍ഷന്‍ റെയില്‍വേ. പ്രതിദിനം 82,000 യാത്രക്കാരണ് വ്യുപര്‍ട്ടെല്‍ സസ്‌പെന്‍ഷന്‍ റെയില്‍വേയിലൂടെ സഞ്ചരിക്കുന്നത്. 13.3 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയതാണ് പാത.

Image Source: American Rails(Black Beetle Jet Train), WikiCommons

കൂടുതല്‍... #off beat
English summary
Ten Amazing Trains Ever Built. Read in Malayalam.
Story first published: Wednesday, May 2, 2018, 16:09 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark