ക്രൂസ് ഷിപ്പുകൾ ശരിക്കുമൊരു വിനോദമാണോ? മൂടപ്പെട്ട ചില സത്യങ്ങൾ

By Praseetha

ഒഴുകിക്കൊണ്ടിരിക്കുന്ന ലക്ഷ്വറി ഹോട്ടൽ എന്നാണ് ആഡംബരക്കപ്പലുകളെ വിശേഷിപ്പിക്കുന്നത്. തിയേറ്ററുകൾ, റെസ്റ്റോറന്റുകൾ, കാസിനോകൾ എന്നുവേണ്ട എല്ലാ അത്യാഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതാണ് ക്രൂസ് ഷിപ്പുകൾ. വിനോദസഞ്ചാരത്തിന് പ്രാധാന്യമേറിവരുന്ന സാഹചര്യമായതിനാൽ ക്രൂസ് ഷിപ്പുകൾക്കും സമാന്യം നല്ല ഡിമാന്റാണ് ഈ മേഖലയിൽ.

നടുക്കടലിൽ ഭീതി പരത്തി 'ഗോസ്റ്റ് കപ്പലുകൾ'

ആഡംബര കപ്പൽ എന്നുപറയുമ്പോൾ സിനിമയിലും മറ്റും കണ്ടിട്ടുള്ള ടെറ്റാനിക് ഷിപ്പാണ് മനസിൽ പതിയുക. ഉല്ലാസയാത്രയ്ക്ക് പുറപ്പെട്ട കപ്പൽ മഞ്ഞുമലയിൽ ഇടിച്ചാണ് ഏവരേയും നടുക്കിയ അപകടം സംഭവിച്ചത്. എന്നിരുന്നാലും ആഡംബരക്കപ്പലിലുള്ള ഉല്ലാസയാത്രയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. സ്വസ്തയോടെ യാത്ര ആസ്വദിക്കാനും, ഉല്ലസിക്കാനുമാണ് സഞ്ചാരികൾ പണംചിലവാക്കി ക്രൂസ് കപ്പലുകളിൽ യാത്രയ്ക്കൊരുങ്ങുന്നത്. എന്നാൽ ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ചില സത്യങ്ങൾ കപ്പലിനുള്ളിൽ തന്നെ മൂടപ്പെട്ടിരിക്കുന്നു. മറച്ചുവെച്ച സത്യങ്ങൾ പുറത്തുക്കൊണ്ടുവരാനുള്ള സമയമായിരിക്കുന്നു. അത്തരത്തിൽ ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

10. മോർച്ചറി

10. മോർച്ചറി

റിട്ടയർമെന്റ് ജീവിതത്തിന്റെ വിരസത അനുഭവിക്കുന്ന പ്രയമേറിയ ആളുകളായിരിക്കും ആഡംബര കപ്പലുകളിൽ ഉല്ലാസയാത്രയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും. ആഴ്ചകളോളം നീളുന്ന യാത്രയ്ക്കിടയില്‍ പ്രായം ചെന്നവരിൽ ആർക്കെങ്കിലും മരണം സംഭവിച്ചാൽ ശരീരം സൂക്ഷിക്കുന്നതിനുള്ള മോർച്ചറിയും ഇത്തരം ആഡംബര കപ്പലുകളിലുണ്ടെന്നാണ് വാസ്തവം. ഒരു പോർട്ടിൽ നിന്ന് മറ്റൊരു പോർട്ടിലേക്ക് എത്താൻ ദിവസങ്ങളോളം വരുമെന്നതിനാലാണ് ഇത്തരം സൗകര്യങ്ങളിൽ ഒരുക്കിയിരിക്കുന്നത്.

9. രോഗങ്ങൾ

9. രോഗങ്ങൾ

ഒരു കൂട്ടുമാളുകൾ തിങ്ങിപ്പാർക്കുന്നതിനാൽ പല സാക്രമിക രോഗങ്ങൾക്കും ഈ യാത്ര വഴിയൊരുക്കിയേക്കാം. കൂടാതെ കപ്പലിൽ വിതരണം ചെയ്യുന്ന ഭക്ഷണം, കുടിവെള്ളം എന്നിവയിൽ നിന്നും പല രോഗങ്ങളും പിടിപ്പെട്ടിട്ടുള്ള ചരിത്രമുണ്ട്. 2013 ൽ നോറോവൈറസ് പടർത്തിയ 'സ്റ്റൊമക് ബഗ് ' എന്ന വളരെ അപകടകരമായ പകർച്ചവ്യാധി നിരവധി ആളുകൾക്ക് പിടിപ്പെട്ടിരുന്നു. റോയൽ കരീബിയൻ, പ്രിൻസസ് ക്രൂസെസ് എന്ന രണ്ട് കപ്പലുകളായിരുന്നു പകർച്ചവ്യാധിയുമായി തീരത്തെത്തിയത്. നൂറുകണക്കിന് ആളുകളായിരുന്നു ചർദ്ദി, പനി, അതിസാരം എന്നീ രോഗങ്ങളുമായി തിരിച്ചെത്തിയത്. ഈ സംഭവത്തിന് ശേഷം മിക്കവരും ആഡംബര കപ്പലിലുള്ള ഉല്ലാസയാത്രയ്ക്ക് മടിച്ചിരുന്നു.

8. മലിനീകരണം

8. മലിനീകരണം

വൻതോതിലുള്ള അന്തരീക്ഷ മലിനീകരണമാണ് ക്രൂസ് ഷിപ്പുകൾ ഉണ്ടാക്കുന്നത്. നല്ലൊരു അളവ് ഇന്ധനം ഇവയ്ക്ക് ആവശ്യമായതിനാലാണ് കൂടുതൽ മലിനീകരണത്തിന് കാരണമാകുന്നത്. ഏതാണ്ട് 400 ലിറ്ററോളം ഇന്ധനം വഹിച്ചാണ് ഓരോ കപ്പലുകളും പുറപ്പെടുന്നത്. ഇവയിൽ നിന്ന് വമിക്കുന്ന കറുത്തപുകകൾ വൻതോതിലുള്ള മലിനീകരണമാണ് സൃഷ്ടിക്കുന്നത്. എൻവിയോൻമെന്റൽ പ്രോട്ടെക്ഷൻ ഏജൻസിയുടെ കണക്ക്പ്രകാരം മൂവായിരത്തോളം ആളുകളെ വഹിച്ച് യാത്രചെയ്യുന്ന കപ്പൽ ഏതാണ്ട് 800,000ലിറ്ററോളം മലിനജലമാണ് പുറംന്തള്ളുന്നത്. കടലിലെ പളുങ്ക് പോലെ തിളങ്ങുന്ന വെള്ളം കണ്ടാൽ വളരെ ശുദ്ധമാണെന്ന് തെറ്റ്ദ്ധരിക്കേണ്ട എല്ലാതരത്തിലുള്ള മാലിന്യങ്ങളാലും മലിനമാക്കപ്പെട്ട ജലമാണിത്.

7. കടൽക്കൊള്ളക്കാർ

7. കടൽക്കൊള്ളക്കാർ

കടൽക്കൊള്ളക്കാരുടെ ശ്രദ്ധാകേന്ദ്രമാണ് ക്രൂസ് ഷിപ്പുകൾ. കപ്പൽ യാത്രക്കാരുടെ പണവും പണ്ടങ്ങളും ലാക്കാക്കിയാണ് കൊള്ളസംഘങ്ങൾ എത്തുന്നത്. മിക്കപ്പോഴും കൊള്ളസംഘങ്ങളെ നേരിടാനുള്ള സജ്ജീകരണങ്ങളോന്നും കപ്പൽ ജീവനക്കാരുടെ പക്കലിലുണ്ടാകില്ല. ആയുദധാരികളായ കൊള്ളക്കാർ വേണ്ടിവന്നാൽ കൊലപ്പെടുത്താനുള്ള ഒരുക്കത്തിൽ കൂടിയായിരിക്കും. ആക്രമിക്കപ്പെട്ടാൽ അവർക്ക് മുന്നിൽ കീഴടങ്ങുകയെ രക്ഷയുള്ളൂ. സോമാലിയൻ കൊള്ളക്കാർ എന്നും ഒരു ഭീഷണിയാണ്.

6. വിരമിക്കലിന് ശേഷം

6. വിരമിക്കലിന് ശേഷം

ചില പ്രായമായ ആളുകൾ വിരമിക്കലിന് ശേഷം വീടുപേക്ഷിച്ച് ആഡംബരകപ്പലുകളിൽ അഭയം തേടാറുണ്ട്. ചിലർ സ്ഥിരമായിട്ടും അല്ലാത്തവർ കുറച്ച്ക്കാലത്തേക്കുമാണ് തങ്ങുന്നത്. താരതമ്യേന വളരെ കുറ‍ഞ്ഞചിലവാണെന്നാണ് ഇത്തരത്തിൽ തങ്ങുന്നവർ പറയുന്നത്. എന്തുകൊണ്ടും ഒരു നേഴ്സിംഗ് റൂമിനേക്കാളും വളരെ മിതമായ നിരക്കിൽ ജീവിച്ചുപോകാമെന്നാണ് റിട്ടയർമെന്റ് ജീവിതം നയിക്കുന്നവർ അഭിപ്രായപ്പെടുന്നത്. ഇഷ്ടം പോലെ ഭക്ഷണം, 24മണിക്കൂറും മെഡിക്കൽ കെയർ, സൽക്കരിക്കാൻ ഇഷ്ടംപോലെ ആളുകൾ, പ്രകൃതിഭംഗി ആസ്വദിച്ചുള്ള യാത്ര എല്ലാക്കൊണ്ടും ഇത്തരക്കാർ ഇവിടെ സന്തുഷ്ടരാണ്.

5. നിയമ കുരുക്കിൽപ്പെടാതെ

5. നിയമ കുരുക്കിൽപ്പെടാതെ

അമേരിക്കയുടെ കർശന നിയമങ്ങളിൽ നിന്നും രക്ഷനേടാൻ മിക്ക ക്രൂസ് ഷിപ്പുകളും പനാമ, ലിബേരിയ എന്നീ രാജ്യങ്ങളുടെ രജിസ്ട്രേഷനാണ് സ്വീകരിക്കുന്നത്. ഈ രാജ്യങ്ങളിൽ രജിസ്ട്രർ ചെയ്യുന്നതിനാലുള്ള ഗുണമെന്തുന്ന് വച്ചാൽ നിയമങ്ങൾ കർശനമല്ല. കപ്പലിൽ ശുചീകരണ പ്രക്രിയ നടത്തിയില്ലെങ്കിലും, വായു, ജലം എന്നിവ മലിനമാക്കിയാലും ആരുംതന്നെ ചോദ്യംചെയ്യാനുണ്ടാകില്ല എന്നൊരു വസ്തുതയെ അടിസ്ഥാനമാക്കിയാണ് ക്രൂസ് ഷിപ്പ് കമ്പനികൾ പുറംരാജ്യങ്ങളുടെ രജിസ്ട്രേഷൻ തേടുന്നത്.

 4. കോസ്റ്റ കോൺകോർഡിയ

4. കോസ്റ്റ കോൺകോർഡിയ

ആഡംബരക്കപ്പലായ ടൈറ്റാനിക്കിന് സംഭവിച്ച അപകടത്തിന് ശേഷം 2012ൽ മറ്റൊരു കപ്പലും ഉൾക്കടലിലെ പാറയിൽ തട്ടി അപകടപ്പെട്ടിരുന്നു. ഇറ്റാലിയൻ കപ്പലായ കോസ്റ്റ കോൺകോർഡിയ എന്ന ക്രൂസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്. നാലായിരത്തോളം യാത്രക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ആറുമണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവർത്തനമായിരുന്നുവത്. കൂറേപേർക്ക് പരിക്കേൽക്കുകയും, മുപ്പതോളം മരണങ്ങൾ സ്ഥിരീകരിക്കുകയും, രണ്ട് പേരെ കാണാതാവുകയും ചെയ്തിരുന്നു.

3. നടുകടലിൽപ്പെട്ട കപ്പൽ

3. നടുകടലിൽപ്പെട്ട കപ്പൽ

2013ൽ കാർണിവെൽ ട്രയംഫ് എന്ന ഭീമൻ ക്രൂസ് കപ്പൽ എൻജിൻ തകരാറുകാരണം നടുകടലിൽപ്പെട്ടിരുന്നു. ദിവസങ്ങളോളം ആളുകൾ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതമനുഭവിക്കേണ്ടി വന്നു. ഗൾഫ് ഓഫ് മെക്സികോയിലായിരുന്നു ഈ സംഭവം. തിരിച്ച് അമേരിക്കയിലേക്ക് കൊണ്ടുപോകാനായി ടോബോട്ടുകൾ എത്തിയങ്കിലും അഞ്ച് ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തിരിച്ചെത്താനായത്. ആർക്കും പരിക്കോ മരണമോ സംഭവിച്ചിരുന്നില്ല എന്നാൽ ആളുകൾക്ക് നരകതുല്യമായ യാതന അനുഭവിക്കേണ്ടി വന്നതിനാൽ കാർണിവലിന്റെ സൽപ്പേരിന് കോട്ടംതട്ടിയെന്നു വേണം പറയാൻ.

 2. കാണാതാകൽ

2. കാണാതാകൽ

ക്രൂസ് കപ്പലുകളിൽ നിന്ന് ആൾക്കാരെ കാണാതാകലും സർവസാധാരണമാണ്. 2000 തൊട്ട് ഇതുവരെ 200 മിസിംഗ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രയ്ക്കൊടുവിൽ ലഗേജ് ക്ലെയിം ചെയ്യുമ്പോഴായിരിക്കും ഉടമസ്ഥർ ഇല്ലെന്ന് മനസിലാവുക. കടിലിൽ ചാടി ആത്മഹത്യ ചെയ്യുന്നതും അബദ്ധത്തിൽ വീണുപോകുന്നതുമാണ് ഇത്തരത്തിലുള്ള മിസിംഗിന് പിന്നിൽ.

1. ഹാർമണി ഓഫ് ദി സീസ്

1. ഹാർമണി ഓഫ് ദി സീസ്

ലോകത്തിലെ ഏറ്റവും വലിയ ഉല്ലാസകപ്പലാണ് ഹാർമണി ഓഫ് ദി സീസ്. അടുത്തിടെയാണ് കപ്പലിന്റെ കന്നിയാത്ര നടത്തിയത്. ഇംഗ്ലണ്ടിൽ നിന്നും നെതർലാന്റിലേക്കായിരുന്നു കന്നിയാത്ര. ഏകദേശം 8000 യാത്രക്കാരെ ഒരേ സമയം ഉള്‍ക്കൊള്ളാന്‍ കഴിയും 1,20,000 ടണ്‍ ഭാരമുള്ള ഈ കപ്പലിന്.1,188 അടി നീളവും 215.5 അടി വീതിയുമാണ് ഹാർമണി ഓഫ് ദി സീസിനുള്ളത്. ഈഫിൽ ടവറിനേക്കാൾ 164 അടി അധിക ഉയരം വരുമിതിന്.10 നിലകളും 100 ഫൂട്ട് സ്ലൈഡുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ കപ്പല്‍ വിസ്മയങ്ങള്‍ മാത്രമാണ് യാത്രക്കാര്‍ക്കായി കാത്തുവച്ചിരിക്കുന്നത്. ആയിരത്തിലധികം പേർക്കിരുന്ന് കാണാവുന്ന തിയേറ്റർ, 12,000ത്തിലധികം വ്യത്യസ്ത ചെടികൾ ഉള്ള പാർക്ക്, ബാറിൽ സെർവ് ചെയ്യാനായി റോബോട്ടുകൾ, മിനി ഗോള്‍ഫ്, റോപ്പ് സ്ലൈഡ്, കാസിനോകള്‍ എന്നീ സൗകര്യങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

കൂടുതൽ വായിക്കൂ

ലോകം കണ്ട വലിയ റേസ് ട്രാക്കുമായി ക്രൂസ് കപ്പൽ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
10 Fascinating Facts About Cruise Ships
Story first published: Thursday, June 9, 2016, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X