കുത്തനെ ലാന്‍ഡ് ചെയ്യുന്ന 'വിമാനക്കാര്‍'

Posted By:

ഭാവിയുടെ വാഹനങ്ങളെന്ന് സ്വയം അഭിസംബോധന ചെയ്ത് വരുന്ന വാഹനങ്ങള്‍ പലതും വിവിധ സഞ്ചാര മാധ്യമങ്ങളെ ഒരുപോലെ സ്വീകരിക്കാന്‍ കെല്‍പുള്ളവയാണ്. വരും കാലങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ നമ്മുടെ നിരത്തുകളെയും ആകാശത്തയും പുഴകളെയുമെല്ലാം പിടിച്ചടക്കുമോ എന്ന ആലോചനയെല്ലാം അവിടെ നില്‍ക്കട്ടെ. ഈ രംഗത്ത് സുപ്രധാന നീക്കങ്ങള്‍ നടത്തുന്ന ഒരു കമ്പനിയാണ് ടെറാഫ്യൂജിയ. ഡ്രൈവ്സ്പാര്‍ക് മുന്‍പ് പലവട്ടം ഈ കമ്പനിയുടെ എയര്‍ക്രാഫ്റ്റുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത്തവണ ടെറാഫ്യൂജിയ വന്നിരിക്കുന്നത് വെര്‍ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്താന്‍ കെല്‍പുള്ള ഒരു കാര്‍ കും എയര്‍ക്രാഫ്റ്റുമായിട്ടാണ്. അതെ പറക്കാന്‍ ശേഷിയുള്ള കാര്‍!

ഹെലികോപ്റ്ററുകളും ചില സൈനിക എയര്‍ക്രാഫ്റ്റുകളുമൊക്കെ കുത്തനെ ടേക്ക് ഓഫ് ചെയ്യുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ എയര്‍ക്രാഫ്റ്റുകള്‍ ദീര്‍ഘദൂരം ഭൂമിയില്‍ ഓടിയതിനു ശേഷമാണ് ടേക്ക് ഓഫ് ചെയ്യുന്നത്. ലാന്‍ഡ് ചെയ്യുന്നതും അങ്ങനെത്തന്നെ. എന്നാല്‍ ടെറാഫ്യൂജിയയുടെ ടിഎഫ്-എക്സിന് വെര്‍ടിക്കല്‍ ടെക്ക് ഓഫ് ചെയ്യാനാകും.

To Follow DriveSpark On Facebook, Click The Like Button
പഴയ ട്രാന്‍സിഷന്‍

പഴയ ട്രാന്‍സിഷന്‍

ട്രാന്‍സിഷന്‍ എന്ന പേരില്‍ കമ്പനി നേരത്തെ തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള എയര്‍ക്രാഫ്റ്റിന് കാറായി രൂപാന്തരപ്പെടാനാകും. എന്നാല്‍ ഈ വിമാനത്തിന് റണ്‍വേ ആവശ്യമാണ്.

ടിഎഫ്-എക്സ്

ടിഎഫ്-എക്സ്

പുതുതായി കമ്പനി വികസിപ്പിച്ചെടുക്കാനുദ്ദേശിക്കുന്ന ടിഎഫ്-എക്സിന് എയര്‍ക്രാഫ്റ്റില്‍ നിന്ന് കാറായി രൂപാന്തരപ്പെടാനും കുത്തനെ ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനുമുള്ള ശേഷികള്‍ ഉണ്ടായിരിക്കും.

ട്രാന്‍സിഷന്‍റെ പരിമിതി

ട്രാന്‍സിഷന്‍റെ പരിമിതി

ട്രാന്‍സിഷന്‍റെ ഒരു പ്രധാന പരിമിതി അതില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാവൂ എന്നതായിരുന്നു. എന്നാല്‍ ഇനി വികസിപ്പിക്കുന്ന എയര്‍ക്രാഫ്റ്റില്‍ നാല് പേര്‍ക്ക് സഞ്ചരിക്കാനാവും.

8 മുതല്‍ 12 വര്‍ഷം വരെ

8 മുതല്‍ 12 വര്‍ഷം വരെ

ഈ വാഹനത്തിന്‍റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെങ്കിലും പൂര്‍ത്തിയാകാന്‍ 8 മുതല്‍ 12 വര്‍ഷം വരെ എടുക്കുമെന്നാണ് അറിയുന്നത്.

ഹൈബ്രിഡ്

ഹൈബ്രിഡ്

ഈ വിമാനക്കാര്‍ ഹൈബ്രിഡ് ആയിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇതില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനും നിരത്തില്‍ കാറായി ഓടുന്നതിനുമാണ് ഉപകരിക്കുക.

വില, 12 വര്‍ഷം കഴിഞ്ഞ്

വില, 12 വര്‍ഷം കഴിഞ്ഞ്

ടെറാഫ്യൂജിയയുടെ കുത്തനെ ടേക്ക് ഓഫ് ചെയ്യാവുന്ന വിമാനക്കാറിന് എത്ര വില വരുമെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നതാണ് കമ്പനിയുടെ നിലപാട്. 12 വര്‍ഷം കഴിഞ്ഞ് വരാനുള്ള സംഗതി അന്ന് നോക്കാം.

Terrafugia
Terrafugia
Terrafugia
Terrafugia
Terrafugia
Terrafugia
Terrafugia
Terrafugia
Terrafugia
English summary
Terrafugia says it will take to develop the TF-X flying car, capable of vertical takeoff, like a helicopter.
Story first published: Tuesday, May 7, 2013, 18:48 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark