ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

By Dijo Jackson

ടെസ്‌ല എത്ര ആഞ്ഞുപിടിച്ചിട്ടും നടന്നില്ല; വരുന്നതു വരട്ടെ, എന്തുകാണിച്ചാലും മറിഞ്ഞുവീഴില്ലെന്ന് കല്‍പിച്ചായിരുന്നു എസ്‌യുവിയും നിന്നത്. കാലിടറി മറിഞ്ഞിട്ടു പോലും തിരികെ നാലു ചക്രങ്ങളില്‍ നില്‍ക്കാന്‍ എസ്‌യുവിക്ക് പറ്റിയപ്പോള്‍ ലോകം അമ്പരന്നു, ഇതെന്തു അത്ഭുതം! ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവിയുടെ ക്രാഷ് ടെസ്റ്റ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

വൈദ്യുത കാറുകളില്‍ വിപ്ലവം തീര്‍ത്ത നിര്‍മ്മാതാക്കളാണ് ടെസ്‌ല. വാണിജ്യാടിസ്ഥാനത്തില്‍ കുറഞ്ഞ വിലയില്‍ വൈദ്യുത കാറുകളെ ഉത്പാദിപ്പിക്കാന്‍ പറ്റുമെന്ന് ടെസ്‌ല ആദ്യം തെളിയിച്ചു. വൈദ്യുത കാറുകള്‍ക്ക് വേഗത കുറവാണെന്ന പൊതു ധാരണ റോഡസ്റ്ററിലൂടെ കമ്പനി തിരുത്തി.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

1.6 സെക്കന്‍ഡുകള്‍ കൊണ്ടു പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്ററില്‍ വേഗത്തിലെത്തിയ റോഡസ്റ്ററിനെ കണ്ട നടക്കും കാര്‍ പ്രേമികളെ ഇന്നും വിട്ടുമാറിയിട്ടില്ല. വേഗത മാത്രമല്ല, വിമാനങ്ങളെ വലിച്ചുനീക്കാന്‍ പോന്ന കരുത്തും മോഡല്‍ എക്‌സ് എസ്‌യുവിക്കുണ്ടെന്ന് കഴിഞ്ഞ ദിവസം ടെസ്‌ല കാണിച്ചു തന്നു.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

സംഭവമെല്ലാം ഗംഭീരം. പക്ഷെ എസ്‌യുവിയുടെ സുരക്ഷയെ പറ്റിയായി അടുത്തചോദ്യം. ഇപ്പോള്‍ ഇതിനും ഉത്തരം നല്‍കിയിരിക്കുകയാണ് ടെസ്‌ല. അപകടത്തില്‍ വാഹനങ്ങള്‍ മറിഞ്ഞു വീഴുമ്പോഴുണ്ടാകുന്ന ആഘാതങ്ങളെ വിലയിരുത്തുന്ന 'റോള്‍ ഓവര്‍' ടെസ്റ്റാണ് രംഗം.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

വേഗത്തിലെത്തുന്ന മോഡല്‍ എക്‌സ് എസ്‌യുവിയെ മണല്‍ തിട്ടയിലേക്കു മറിച്ചിടാനുള്ള ടെസ്‌ലയുടെ ശ്രമം വീഡിയോ വെളിപ്പെടുത്തുന്നു. ആദ്യത്തെ തവണത്തെ വീഴ്ചയില്‍ മോഡല്‍ എക്‌സ് ഇടത്തേക്ക് ചാഞ്ഞെങ്കിലും തിരികെ നാലു ചക്രങ്ങളില്‍ നിലയുറപ്പിച്ചു.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

രണ്ടാം തവണ കുറച്ചു കൂടി വേഗത്തിലായിരുന്നു വീഴ്ച. പെട്ടെന്നുള്ള ആഘാതത്തില്‍ എസ്‌യുവി 90 ഡിഗ്രി ചരിഞ്ഞു. പക്ഷെ മോഡല്‍ എക്‌സിന് നില തെറ്റിയില്ല. ഉയര്‍ന്നതിലും വേഗത്തില്‍ ടെസ്‌ല കാര്‍ സാധാരണ സ്ഥിതിയിലേക്കു വന്നു.

മൂന്നാമത്തെ തവണ മോഡല്‍ എക്‌സിനെ രണ്ടും കല്‍പിച്ചു ടെസ്‌ല എടുത്തെറിഞ്ഞു. ഇവിടെ മോഡല്‍ എക്‌സിന് ചുവടുതെറ്റി. ഇടത്തേക്ക് പൂര്‍ണമായും ഉയര്‍ന്ന എസ്‌യുവി നിലംപൊത്തി. പക്ഷെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി മോഡല്‍ എക്‌സ് സാവകാശം നാലു ചക്രങ്ങളിലേക്ക് തിരികെ വന്നിറങ്ങി.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

പരമ്പരാഗത എസ്‌യുവികളെ പോലെയല്ല മോഡല്‍ എക്‌സ്. മുകള്‍ഭാഗത്തിന് ഭാരം തീരെകുറവാണ്. മുഴുവന്‍ ഭാരവും മോഡല്‍ എക്‌സ് എസ്‌യുവിയുടെ അടിത്തറയില്‍ തുല്യമായാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. ഗുരുത്വകേന്ദ്രം (Centre of Gravity) നന്നെ കുറവ്. കനപ്പെട്ട ബാറ്ററി സംവിധാനവും ഇക്കാര്യത്തില്‍ മോഡല്‍ എക്‌സിന് പിന്തുണയേകുന്നു.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

കഴിഞ്ഞവര്‍ഷം അമേരിക്കന്‍ റോഡ് സുരക്ഷാ ഏജന്‍സി NHTSA (നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍) നടത്തിയ ക്രാഷ് ടെസ്റ്റിലും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടെസ്‌ല മോഡല്‍ എക്‌സ് കാഴ്ചവെച്ചത്.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കൈയ്യടക്കിയ മോഡല്‍ എക്‌സ്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയെന്ന ഖ്യാതിയും കരസ്ഥമാക്കി. കോണ്‍ക്രീറ്റ് ഭിത്തിയിലേക്ക് ഇടിച്ചു കയറിയിട്ടു കൂടി മോഡല്‍ എക്‌സിന്റെ പാസഞ്ചര്‍ ക്യാബിനിലേക്ക് തരിമ്പും ആഘാതം അന്നു കടന്നെത്തിയില്ല.

ഭീകരമായ ഇടിയിലും എസ്‌യുവിയുടെ A പില്ലറിന് കേടുപാടു സംഭവിച്ചില്ലെന്നതും എടുത്തുപറയണം. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട്, സൈഡ് ഇംപാക്ട് പോള്‍ ബാരിയര്‍ ടെസ്റ്റ്, എന്നീ മൂന്നു വിഭാഗങ്ങളിലും അഞ്ചു സ്റ്റാര്‍ നേട്ടത്തോടെയാണ് ടെസ്‌ല മോഡല്‍ എക്‌സ് മടങ്ങിയത്.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്‌സ് അണിനിരക്കുന്നത്. മോഡല്‍ എസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈന്‍ ഭാഷയാണ് മോഡല്‍ എക്‌സ് എസ്‌യുവിയില്‍ ടെസ്‌ല പിന്തുടരുന്നതും. മുൻ, പിൻ ആക്‌സിലുകളിലായി രണ്ടു വൈദ്യുത മോട്ടോറുകളാണ് മോഡല്‍ എക്‌സിൽ.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

259 bhp കരുത്തും 329 Nm torque ഉം മുന്‍ ആക്‌സില്‍ മോട്ടോര്‍ ഉത്പാദിപ്പിക്കും. പിന്‍ ആക്‌സില്‍ മോട്ടോറിന് 503 bhp കരുത്തും 660 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ കാറിന് 2.9 സെക്കന്‍ഡുകള്‍ മതി.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

അതായത് ലോകോത്തര സൂപ്പര്‍കാറുകളുടെ വേഗത ടെസ്‌ല മോഡല്‍ എക്‌സിനുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് വൈദ്യുത മോട്ടോറിന്റെ പ്രവര്‍ത്തനം. വൈദ്യുത മോട്ടോറില്‍ പരമാവധി ടോര്‍ഖ് ഞൊടിയിടയില്‍ സൃഷ്ടിക്കപ്പെടും.

ആഞ്ഞുപിടിച്ചിട്ടും എസ്‌യുവി മറിഞ്ഞില്ല; ക്രാഷ് ടെസ്റ്റില്‍ അത്ഭുതം കാട്ടി ടെസ്‌ല മോഡല്‍ എക്‌സ്

എന്നാല്‍ നിശ്ചയിച്ച ആര്‍പിഎമ്മം നില കൈവരിച്ചാല്‍ മാത്രമെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പരമാവധി ടോര്‍ഖ് സൃഷ്ടിക്കാനാവുകയുള്ളു. ആര്‍പിഎം നില പൂജ്യത്തില്‍ നിലകൊള്ളുമ്പോള്‍ തന്നെ വൈദ്യുത മോട്ടോറില്‍ പരമാവധി ടോര്‍ഖ് ലഭിച്ചു തുടങ്ങും. നിലവില്‍ 75D, 100D, P100D എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ടെസ്‌ല മോഡല്‍ എക്‌സ് വിപണിയില്‍ എത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Tesla Model X Is Apparently So Safe That It Refused To Roll Over. Read in Malayalam.
Story first published: Wednesday, May 23, 2018, 16:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X