10 വമ്പന്‍ കാര്‍ ശേഖരണക്കാര്‍

ശേഖരിച്ചുവെക്കുന്നതാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഹോബി. എന്ത് സാധനവും കിട്ടിയാല്‍ ശേഖരിച്ചുവെക്കുന്നവരും പ്രത്യേക വസ്തുക്കളില്‍ മാത്രം സ്‌പെഷ്യലൈസ് ചെയ്യുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ ഓരോ സാമ്പത്തികവര്‍ഗവും അവരവരുടെ ശേഷിക്കനുസരിച്ചുള്ള വസ്തുക്കള്‍ ശേഖരിക്കുന്നു. ഒരു രൂപയുടെ സ്റ്റാമ്പു മുതല്‍ കോടിക്കണക്കിനു രൂപയുടെ കാറുകളും പുരാതനശില്‍പങ്ങളുമെല്ലാം കളക്ട് ചെയ്യുന്നവരുണ്ട് ലോകത്ത്. ഈ മേഖലയിലേക്കിറങ്ങി കുറച്ചങ്ങ് ചെന്നാല്‍ ഇതിന്റെയെല്ലാം പിന്നിലുള്ള വന്‍ ബിസിനസ് സാമ്രാജ്യം കണ്ട് നമുക്കു ഞെട്ടേണ്ടിവരും.

കാറുകള്‍ ശേഖരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ പണക്കാര്‍ക്കിടയില്‍ മാത്രം കണ്ടുവരുന്നൊരു ഹോബിയാണ്. ജെ ലിനോയെപ്പോലുള്ള പലരെയും നമുക്ക് നേരത്തെ അറിയാവുന്നതാണ്. ഇവിടെ ലോകത്തിലെ ഏറ്റവും പ്രമുഖരായ പത്ത് കാര്‍ ശേഖരണക്കാരെ പരിചയപ്പെടുത്തുകയാണ്.

10. റാല്‍ഫ് ല്യൂറെന്‍

10. റാല്‍ഫ് ല്യൂറെന്‍

പോളോ റാല്‍ഫ് ല്യൂറന്‍ ബ്രാന്‍ഡിന്റെ ഉടമയായ റാല്‍ഫ് ല്യൂറനെ നമുക്കറിയാം. അത്യപൂര്‍വമായ വാഹനങ്ങള്‍ ശേഖരിക്കുന്നതിന്റെ പേരിലും ഇദ്ദേഹത്തെ ലോകമറിയുന്നു. അറുപതിലധികം കാറുകള്‍ ഇദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ഫെരാരി, ആല്‍ഫ റോമിയോ, ബുഗാട്ടി, മെഴ്‌സിഡിസ് എന്നിവയുടെ അപൂര്‍വമായ ശേഖരമാണ് ഇവ. കാറുകളില്‍ മിക്കതും പ്രത്യേക പരിമിത എഡിഷനുകളായി പുറത്തിറങ്ങിയവയാണെന്നതിനാല്‍ ഈ കളക്ഷന് വലിയ പ്രാധാന്യം കൈവരുന്നു.

09.ജേ കേ

09.ജേ കേ

ഗ്രാമി അവാര്‍ഡ് ജേതാവായ ഗായകനാണ് ജേ കേ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജേസണ്‍ ലൂയിസ് ചീതാം. അറുപത്തെട്ടോളം കാറുകള്‍ ഇദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. റോള്‍സ് റോയ്‌സുകളും ലംബോര്‍ഗിനികളുമെല്ലാം ഇക്കൂട്ടത്തില്‍ പെടും.

08. ദിമിത്രി ലോമക്കോവ്

08. ദിമിത്രി ലോമക്കോവ്

കാര്‍ കളക്ടര്‍മാര്‍ക്കിടയില്‍ ദിമിത്രിയെ വേറിട്ടു നിറുത്തുന്നത് പഴയ കാറുകളോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യമാണ്. റിട്രോമോട്ടോ എന്നൊരു ഓട്ടോമൊബൈല്‍ സ്ഥാപനം ഇങ്ങോര്‍ നടത്തുന്നുണ്ട്. പഴയ കാറുകളാണ് ഇവിടുത്തെ വിപണനവസ്തു. 40 വര്‍ഷത്തെ അധ്വാനം കൊണ്ട് ഇദ്ദേഹം 120ലധികം പഴയ കാറുകള്‍ സ്വന്തമാക്കി.

07. ജെരാര്‍ഡ് ലോപെസ്

07. ജെരാര്‍ഡ് ലോപെസ്

ലോട്ടസ് എഫ്1 ടീമിന്റെ ചെയര്‍മാനെന്ന നിലയില്‍ ഒരു പക്ഷേ ഇദ്ദേഹത്തെ ചിലര്‍ക്കറിയുമായിരിക്കും. ലോപെസിന്റെ കാര്‍ കളക്ഷന്‍ ലോകപ്രശസ്തമാണ്.

06. വിജയ് മല്യ

06. വിജയ് മല്യ

ഇന്ത്യന്‍ കള്ള് രാജാവായ വിജയ് മല്യയുടെ കാര്‍ കളക്ഷന്‍ ലോകപ്രശസ്തമാണ്. അമേരിക്കിയാണ് ഇങ്ങോര്‍ കാറുകളെല്ലാം ശേഖരിച്ചുവെച്ചിരിക്കുന്നത്.

05. മുകേഷ് അംബാനി

05. മുകേഷ് അംബാനി

മുകേഷ് അംബാനിക്കും തരക്കേടില്ലാത്ത ഒരു കാര്‍ ശേഖരമുണ്ട്. 168ലധികം കാറുകള്‍ ഇദ്ദേഹത്തിന്റെ ഗാരേജിലുണ്ടെന്നാണ് കേള്‍വി. ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ള രണ്ടാണ്‍മക്കള്‍ കാറുകളില്‍ ഏറ്റവും വേഗത കൂടിയതുമായി പുറത്തിറങ്ങി മുംബൈയിലെ വഴിയാത്രക്കാരെ ഇടിക്കുന്നത് ഒരു പതിവാണ്.

04. കെന്‍ ലിന്‍ജെന്‍ഫെല്‍റ്റര്‍

04. കെന്‍ ലിന്‍ജെന്‍ഫെല്‍റ്റര്‍

ജേ ലിനോയുടെ കാര്‍ കളക്ഷന്‍ കഴിഞ്ഞാല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ ഒരുപക്ഷേ കെന്നിന്റെ കളക്ഷനായിരിക്കും മുന്നില്‍. 40,000 ചതുരശ്ര അടിയിലുള്ള ഇദ്ദേഹത്തിന്റെ ഗാരേജിലെ കാറുകളില്‍ 150 എണ്ണം അമേരിക്കന്‍ മസില്‍ കാറുകളാണ്.

03. ജെ ലിനോ

03. ജെ ലിനോ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ കാര്‍ കളക്ടറാണ് ജെ ലിനോ എന്നു പറയാം. തങ്ങളുടെ ബ്രാന്‍ഡ് ലിനോയുടെ കളക്ഷനിലുണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കാണുന്നു പലരും. ഇക്കാരണത്താല്‍ നിരവധി കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ കാറുകള്‍ സൗജന്യമായി ജേ ലിനോയുടെ ഗാരേജിലെത്തിക്കുന്നു. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ നാനോ ചെറുകാര്‍ ഇദ്ദേഹത്തിനു നല്‍കിയിരുന്നു.

02. ശൈഖ് ഹമാദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍

02. ശൈഖ് ഹമാദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍

അബൂദാബിയിലെ രാജകുടുംബാഗമായ ശൈഖ് ഹമാദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ ഏതൊരു രാജകുടുംബാംഗത്തെയും പോലെ ഇത്തിരി വട്ടനാണ്. ലോകോത്തര വാഹനങ്ങളുടെ ഭീമാകാരങ്ങളായ രൂപങ്ങളുണ്ടാക്കി ശേഖരിക്കുന്ന ഒരുതരം മൂച്ചിപ്പിരാന്ത് ഇങ്ങോര്‍ക്കുണ്ട്. സംഗതി പക്ഷേ ഓട്ടോമൊബൈല്‍ കളക്ടര്‍മാര്‍ക്കിടയില്‍ വലിയ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ ട്രക്ക് ശേഖരം കാണാൻ ഇതുവഴി പോവുക.

01. ബ്രൂണെ സുല്‍ത്താന്‍

01. ബ്രൂണെ സുല്‍ത്താന്‍

സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍കിയ എന്ന ബ്രൂണെ സുല്‍ത്താന്‍ ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള എല്ലാത്തിന്റെയും അവകാശിയാകാന്‍ ആഗ്രഹിക്കുന്നയാളാണ്. സ്വര്‍ണം കൊണ്ടുള്ള കുളിമുറി, കക്കൂസ് എന്നിവയടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം ഇങ്ങോരുടേതാണ്. 7000 കാറുകളാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. ഇവയില്‍ 209 ബിഎംഡബ്ല്യുകള്‍, 574 ബെന്‍സുകള്‍, 452 ഫെരാരികള്‍, 179 ജാഗ്വറുകള്‍, 382 ബെന്‍ലെകള്‍, 134 കൊയെഗ്നിസെഗുകള്‍ എന്നിവയുമടങ്ങുന്നു.

Most Read Articles

Malayalam
English summary
From Asia, America, Europe and the rest of the world, the 10 biggest car collectors in the world will give you a sneak peek on how the rich and famous splurge their hard-earned money.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X