നിങ്ങളുടെ ഡ്രീം ബൈക്ക് ഇതിലുണ്ടോ? ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

Written By: Dijo

ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ എന്ന് പറഞ്ഞാല്‍ ഒരു ഹരമാണ്. അങ്ങ് ഹിമാലയം മുതല്‍ ഇങ്ങ് കന്യാകുമാരി വരെ മോട്ടോര്‍സൈക്കിളില്‍ അനുഭവിച്ചറിയാന്‍ കൊതിക്കുന്ന ഒരു യുവജനതയാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെയണ് രാജ്യന്തര ബ്രാന്‍ഡുകളെല്ലാം ഇന്ത്യയെ തങ്ങളുടെ പ്രഥമ വിപണികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും.

To Follow DriveSpark On Facebook, Click The Like Button
ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

എന്നാല്‍ വിപണിയില്‍ നാം കേട്ടും കണ്ടും അറിഞ്ഞ ബ്രാന്‍ഡുകളില്‍ ഏതാണ് മികച്ചതെന്ന് ചോദിച്ചാല്‍ പലര്‍ക്കും പല അഭിപ്രായമാകും. ഈ ചോദ്യത്തിന്റെ ഉത്തരത്തിനെ പല ഘടകങ്ങളും സ്വാധീനിക്കും.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

ഇവിടെ വില എന്ന ഘടകത്തെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരുത്തരം കണ്ടെത്താന്‍ ശ്രമിച്ചാലോ? നിലവില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ അഞ്ച് മോട്ടോര്‍ സൈക്കിളുകളെ പരിചയപ്പെടാം-

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

5. എനര്‍ജിക്കാ ഇഗോ 45

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന ഇറ്റാലിയന്‍ നിര്‍മ്മാതാക്കളാണ് എന്‍ര്‍ജിക്കാ. ലോകോത്തര ബ്രാന്‍ഡായ ഫെരാരിയുടെ ഫാക്ടറിയ്ക്ക് സമീപം, മൊഡേനയിലാണ് എനര്‍ജിക്കയുടെ ഫാക്ടറി.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

ഇനി ബൈക്കിലേക്ക് കടക്കാം. ആഗ്രസീവ് ഓഫ്‌റോഡ് ഡ്രൈവിംഗിന് വേണ്ടിയാണ് എനര്‍ജിക്കാ ഇഗോ 45 എന്ന സ്‌പോര്‍ട്‌സ് ബൈക്കിനെ കമ്പനി സമര്‍പ്പിച്ചിട്ടുള്ളത്. പേരില്‍ സൂചിപ്പിച്ച 45 പരാമര്‍ശിക്കുന്നത് കമ്പനി ഉത്പാദിപ്പിച്ച ആദ്യ 45 ഇഗോകളെയാണ്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

വിലയെത്ര എന്നല്ലേ? എനര്‍ജിക്കാ ഇഗോ 45 എന്ന ഇലക്ട്രിക് സൂപ്പര്‍ ബൈക്കിന്റെ വില 6800 ഡോളറാണ് (ഇന്ത്യന്‍ വില 45.21 ലക്ഷം).

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

4. ആര്‍ച്ച് മോട്ടോര്‍സൈക്കിള്‍സ് KRGT-1

കീന്‍ റീവ്, ഗാര്‍ഡ് ഹോളിനര്‍ എന്നിവരാണ് ആര്‍ച്ച് മോട്ടോര്‍സൈക്കിള്‍സ് സ്ഥാപിച്ചത്. ആര്‍ച്ചില്‍ നിന്നുള്ള ആര്‍ച്ച് KRGT-1 ആണ് വിലയേറിയ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

വ്യത്യസ്ത തരത്തിലുള്ള ഫിനിഷിംഗുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്താവുന്ന റീവ്‌സിന്റെ കസ്റ്റം ബൈക്കിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് ആര്‍ച്ച് KRGT-1.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

2032 സിസി S&S T124 V-Twin സിലിണ്ടര്‍ എഞ്ചിന് കരുത്തിലാണ് ആര്‍ച്ച് KRGT-1 മോട്ടോര്‍സൈക്കിള്‍ ഒരുങ്ങിയിട്ടുള്ളത്. 78000 ഡോളര്‍ (51.66 ലക്ഷം രൂപ) നല്‍കി നിങ്ങള്‍ക്ക് ആര്‍ച്ച് KRGT-1 നെ സ്വന്തമാക്കാം.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

3. സൂട്ടര്‍ MMX 500

മുന്‍ ഗ്രാന്‍ഡ് പ്രിക്‌സ് മോട്ടോര്‍സൈക്കിള്‍ റേസറായ എസ്‌കില്‍ സൂട്ടറാണ് MMX 500 എന്ന മോഡലിനെ അവതരിപ്പിച്ചത്. 500 സിസി ഗ്രാന്‍ഡ് പ്രിക്‌സ് കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ് MMX 500 മോഡലിനെ ഒരുക്കാന്‍ എസ്‌കില്‍ സൂട്ടറിനെ സ്വാധീനിച്ചത്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

195 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 576 സിസി V-ഫോര്‍ ടൂ സ്‌ട്രോക്ക് എഞ്ചിനാണ് MMX 500 ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റേസിംഗ് ട്രാക്കിലേക്ക് മാത്രമായാണ് MMX 500 നെ സൂട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

127 കിലോഗ്രാമാണ് MMX 500 ന് ഉള്ളത്. 118,565 ഡോളര്‍ (78.83 ലക്ഷം രൂപ) ആണ് സൂട്ടര്‍ MMX 500ന്റെ വില.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

2. കോണ്‍ഫെഡറേറ്റ് G2 P51 കോമ്പാറ്റ് ഫൈറ്റര്‍

മോട്ടോര്‍ സൈക്കിളിലും പലതരം ബ്രീഡുകളെയാണ് കമ്പനികള്‍ നിര്‍മ്മിക്കുന്നത്. ഒരുപക്ഷെ, മോട്ടോര്‍സൈക്കിള്‍ക്കിടയിലെ ബുള്‍ഡോഗാണ് G2 P51 എന്ന് പറയാം.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

G2 P51 ന്റെ മസ്‌കുലാര്‍ കരുത്ത് വിളിച്ചോതുന്ന ഡിസൈനിന് മുന്നില്‍ തന്നെ എതിരാളികള്‍ വാലും താഴ്ത്തി മടങ്ങുന്നതാണ് പതിവ്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

ഭീമാകാരമായ അലൂമിനിയം ട്യൂബാണ് G2 P51 ന്റെ നട്ടെല്ല്. ഇതേ അലൂമിനിയം ട്യൂബില്‍ തന്നെയാണ് കോമ്പാറ്റ് ഫൈറ്റിന്റെ ഫ്യൂവല്‍ ടാങ്കും. 200 bhp യും, 170 Nm torque ഉം പുറപ്പെടുവിക്കുന്ന 2.16 ലിറ്റര്‍ വി-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് കോമ്പാറ്റ് ഫൈറ്ററിന് ഉള്ളത്.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

ഏകദേശം 227 കിലോഗ്രാമാണ് ഈ ഭീമാകാരന്റെ ഭാരം. 140000 ഡോളര്‍ (93.09 ലക്ഷം രൂപ) ആണ് കോണ്‍ഫഡറേറ്റ് G2 P51 കോമ്പാറ്റ് ഫൈറ്ററിന്റെ വില.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

1. ഹോണ്ട RC213V-S

ലോകത്തെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി കൈയ്യടക്കിയിരിക്കുന്നത് ഹോണ്ടയുടെ RC213V-S ആണ്. റെപ്‌സോള്‍ ഹോണ്ട RC213V മോട്ടോ ജിപി എഡിഷന് റെപ്ലിക്കയാണ് RC213V-S.

ലോകത്തെ ഏറ്റവും വിലകൂടിയ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍

മോഡലിന്റെ 250 യൂണിറ്റുകള്‍ മാത്രമാണ് നിര്‍മ്മിക്കുകയുള്ളൂവെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, 184000 ഡോളര്‍ (1.22 കോടി രൂപ) ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം ഹോണ്ട RC213V-S.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
Here’s a look at the current top 5 most expensive production motorcycles in the world.
Story first published: Monday, March 13, 2017, 13:44 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark