ലോകത്തിലെ ഏറ്റവും വേഗമേറിയ യുദ്ധവിമാനം
ലോകത്തിലെ ഏറ്റവും വേഗതയേറിയ എയര്‍ക്രാഫ്റ്റ് ഒരു പ്രതിരോധ വാഹനമായിരിക്കുമെന്നും അത് അമേരിക്കയുടേതായിരിക്കുമെന്നും ഊഹിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. 1976ലാണ് എസ്ആര്‍-71 ബ്ലാക്‌ബേഡ് എന്ന എയര്‍ക്രാഫ്റ്റ് വികസിപ്പിച്ചെടുക്കുന്നത്. അന്നു മുതല്‍ ഇന്നുവരെ, നിരവധി പുതുക്കലുകളുടെ പിന്‍ബലത്തില്‍ തന്റെ വേഗതയുടെ റെക്കോര്‍ഡ് നിലനിര്‍ത്തുകയാണ് ഈ വിമാനം.
ഈ കറുത്ത പക്ഷിയെക്കുറിച്ച് കൂടുതലറിയാന്‍ താഴെ ഗാലറിയില്‍ ചെല്ലുക.

1,905.81 നോട്‌സ് (knost) ആണ് ബ്ലാക്‌ബോഡിന്റെ വേഗത. മണിക്കൂറില്‍ 3,529.6 കിലോമീറ്റര്‍ എന്ന് തിരിയുന്ന ഭാഷയില്‍ വിവര്‍ത്തനം ചെയ്യാം.

എസ്ആര്‍ 71 എന്ന ഈ വാഹനം 1964 മുതല്‍ 1998 വരെ ഈ യുദ്ധവിമാനങ്ങള്‍ യുഎസ് ആര്‍മിയെ സേവിച്ചു. 32 ബ്ലാക്‌ബോഡുകളാണ് നിര്‍മിക്കപ്പെട്ടിരുന്നത്. ഇവയില്‍ 12 എണ്ണം വിവിധ അപകടങ്ങളില്‍ പെട്ട് നഷ്ടമായി.

98നു ശേഷം ബ്ലാക്‌ബേഡ് നിര്‍മിച്ചിട്ടില്ല. എങ്കിലും, ബ്ലാക്‌ബേഡ് സൃഷ്ടിച്ച വേഗതയുടെ റെക്കോര്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നു. ലോക്ക്ഹീഡ് സ്‌കങ്ക് വര്‍ക്‌സ് 1960കളിലാണ് ബ്ലാക്‌ബേഡിനെ വികസിപ്പിച്ചെടുക്കുന്നത്. വിഖ്യാത ഡിസൈനറായ ക്ലാരന്‍സ് കെല്ലി ജോണ്‍സന്‍ ആണ് ഈ എയര്‍ക്രാഫ്റ്റിനു പിന്നിലും പ്രവര്‍ത്തിച്ചത്.

ഇരുണ്ട് നീല നിറമാണ് ബ്ലാക്‌ബേഡ് എയര്‍ക്രാഫ്റ്റുകള്‍ക്ക് നല്‍കിയത്. എയര്‍ക്രാഫ്റ്റിനുള്ളില്‍ ഉരുവം കൊള്ളുന്ന ചൂടിനെ കാര്യക്ഷമമായി പുറന്തള്ളുന്നതിന് ഈ നിറത്തിന്റെ കൂടി സഹായമുണ്ട്. കൂടാതെ, രാത്രിയുടെ ആകാശങ്ങളില്‍ എയര്‍ക്രാഫ്റ്റിന് എളുപ്പത്തില്‍ മറഞ്ഞിരിക്കാനും ഈ നിറം സഹായിക്കും.

എസ്ആര്‍ 71ന്റെ നിര്‍മാണത്തിന് 85 ശതമാനവും ടൈറ്റാനിയമാണ് ഉപയോഗിച്ചത്. ബാക്കി ഭാഗങ്ങള്‍ മിശ്രലോഹങ്ങളുപയോഗിച്ചും നിര്‍മിച്ചു.

80,000 അടി ഉയരത്തില്‍ പറക്കുവാന്‍ കഴിയുന്ന ഈ എയര്‍ക്രാഫ്റ്റിനകത്ത് ഉപയോഗിക്കുവാന്‍ പ്രത്യേകം നിര്‍മിച്ച ഓക്‌സിജന്‍ മാസ്‌കുകളാണ് ഉപയോഗിക്കുക. സാധാരണ മാസ്‌കുകള്‍ക്ക് ഈ ഉയരത്തില്‍ വേണ്ടത്ര ഓക്‌സിജന്‍ നല്‍കുവാന്‍ സാധിക്കില്ല.

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി ജെ58 - പി4 എന്‍ജിനാണ് ബ്ലാക്‌ബേഡില്‍ ഘടിപ്പിച്ചിരുന്നത്.

എയര്‍ക്രാഫ്റ്റ് ടേക്ക് ഓഫ് ചെയ്യാന്‍ നക്ഷത്രങ്ങളുടെ ദിശ പിടിച്ചെടുക്കേണ്ടതുണ്ട്. പകലും രാത്രിയും നക്ഷത്രങ്ങളെ സെന്‍സ് ചെയ്യാന്‍ ശേഷിയുള്ള സന്നാഹങ്ങള്‍ വിമാനത്തിലുണ്ട്. എയര്‍ക്രാഫ്റ്റിന്റെ ഓരോ നീക്കത്തിലും വിവിധ നക്ഷത്രങ്ങളുടെ ദിശ മനസ്സിലാക്കിയാണ് മുമ്പോട്ട് പോവുക.

1964ലാണ് എസ്ആര്‍ 71 എയര്‍ക്രാഫ്റ്റിന്റെ ആദ്യ പറക്കല്‍ നടന്നത്. കാലിഫോര്‍ണിയയിലെ പാംഡേലില്‍ നിന്ന് ആദ്യവിമാനം പറന്നുയര്‍ന്നു.

1976 ജൂലൈ 28നാണ് ഏറ്റവും ഉയരത്തിലും ഏറ്റവും വേഗതയിലും പറക്കുന്ന ആദ്യത്തെ മനുഷ്യനെ വഹിക്കാവുന്ന എയര്‍ക്രാഫ്റ്റ് എന്ന ബഹുമതി ബ്ലാക്‌ബേഡ് നേടുന്നത്.


Click it and Unblock the Notifications








