കോയമ്പത്തൂര്‍ റാലിയിലെ ചിരിപ്പിക്കുന്ന കൂട്ടുകെട്ട്

Posted By:

ഡ്രൈവറും നേവിഗേറ്ററും തമ്മിലുള്ള ആശയവിനിമയത്തിന്റെ പൊരുത്തം ഏത് റാലി വിജയത്തിനു പിന്നിലെയും യാഥാര്‍ത്ഥ്യമാണ്. ഏത് കടുത്ത പാതയെയും മികച്ച കൂട്ടുകെട്ടുകള്‍ ആയാസമില്ലാതെ മറികടക്കുന്നു. സെബാസ്റ്റ്യന്‍ ലൊയെബും ഡാനിയല്‍ എലെനയും ചേര്‍ന്നുള്ള പങ്കാളിത്തവും കോലിന്‍ മക്‌റേയും നിക്കി ഗ്രിസ്റ്റും ചേര്‍ന്നുള്ള പങ്കാളിത്തവുമെല്ലാം ഉദാഹരണങ്ങളായി നമ്മുടെ മുമ്പിലുണ്ട്. താഴെ കാണുന്ന വീഡിയോ ഒരു ഇന്ത്യന്‍ റാലി പങ്കാളിത്തത്തെക്കുറിച്ച് പറയുന്നു.

റാലി ഓഫ് കോയമ്പത്തൂരിലാണ് ഈ സംഭവം നടക്കുന്നത്. സമിര്‍ ഥാപ്പര്‍ എന്ന സമ്പന്നനായ വ്യവസായി ആവേശം മൂത്ത് റാലി ഡ്രൈവറായ കക്ഷിയാണ്. ധാരാളം പണം ചെലവാക്കാന്‍ കഴിവുള്ള സമിര്‍ ഒരു റേസിംഗ് ടീം ഉണ്ടാക്കിയെടുത്തു. ലക്ഷ്യം സ്വയം ഒരു റാലി ഡ്രൈവറായി സ്ഥാപിച്ചെടുക്കുക എന്നത് മാത്രം. നേവിഗേറ്ററായി സമിര്‍ വിലയ്‌ക്കെടുത്തത് പരിചയ സമ്പന്നനായ റാലി നേവിഗേറ്റര്‍ വിവേക് പൊന്നുസാമിയെയാണ്. നീണ്ടകാലത്തെ തന്റെ റേസിംഗ് ജീവിതത്തിനിടയില്‍ ഇങ്ങനെയൊരു ഡ്രൈവര്‍ക്ക് വേണ്ടി അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല!

ഥാപ്പര്‍ ശരിയായി വണ്ടിയോടിക്കാന്‍ വേണ്ടി കരച്ചിലിന്റെ വക്കോളമെത്തിയ അപേക്ഷകളും യാചനകളുമാണ് വിവേക് നടത്തുന്നത്. എന്നാല്‍ 'നീ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കേണ്ട' എന്ന ആജ്ഞയാണ് ഥാപ്പര്‍ തിരിച്ചു നല്‍കുന്നത്. രസകരമായ ഈ വീഡിയോ ഒന്നു കണ്ടുനോക്കു.

<center><center><iframe width="600" height="450" src="//www.youtube.com/embed/UtziWbDCNNs" frameborder="0" allowfullscreen></iframe></center></center>

English summary
The driver seen in this video is Samir Thapar, an industrialist and a well known rally car driver. Samir Thapar's JCT Rallying team is financed by his own JCT textile firm.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark