ബംഗളൂരുവില്‍ നിഗൂഢത; 'രോഷാകുലനായ ഹനുമാന്' പിന്നിലെ രഹസ്യമെന്ത്?

Written By:

ബംഗളൂരുവിന്റെ ട്രാഫിക്കിന് ഇപ്പോള്‍ പുതിയ മുഖമാണ്. കാവിയില്‍ തെളിയുന്ന രോഷാകുലനായ ഹുനമാന്റെ മുഖം... ട്രാഫിക്കില്‍ കുടങ്ങി കിടക്കുന്ന സമയത്ത് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ എങ്ങും കാണാന്‍ സാധിക്കുക രോഷാകുലനായ ഹനുമാനെ മാത്രമാണ് (Angry Hanuman).

To Follow DriveSpark On Facebook, Click The Like Button
ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ടൂവീലര്‍, ഫോര്‍വീലര്‍ ഭേദമന്യേ നിരത്ത് കീഴടക്കിയിരിക്കുന്ന ഹനുമാന്റെ രോഷം ബംഗളൂരുവിലും കര്‍ണാടകയിലും നിഗൂഢത സൃഷ്ടിച്ചിരിക്കുകയാണ്. അതേസമയം, കറുപ്പ്-കാവി പശ്ചാത്തലത്തില്‍ ഒരുങ്ങിയ ആംഗ്രി ഹനുമാന്‍ ചിത്രങ്ങള്‍ക്ക് ദിനംപ്രതി ബംഗളൂരുവില്‍ വന്‍ പ്രചാരമാണ് ലഭിച്ച് കൊണ്ടിരിക്കുന്നതും.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

എതിരാളിയെ ഏത് നിമിഷവും നിലം പരിശാക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന രോഷാകുലനായ ഹനുമാന്റെ പ്രതീതിയാണ് ബംഗളരുവില്‍ തെളിഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണമോ അവ്യക്തമായി തുടരുന്നു.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

പക്ഷെ, ഇത്തരത്തിലുള്ള പ്രതീതിയായിരുന്നില്ല രോഷാകുലനായ ഹനുമാന്റെ സൃഷ്ടാവ് കരണ്‍ ആചാര്യ ആഗ്രഹിച്ചിരുന്നത്.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

തന്റെ സൃഷ്ടി ഇപ്പോള്‍ ബംഗളൂരുവില്‍ നിഗൂഢത പരത്തിയതിന്റെ ആശ്ചര്യത്തിലാണ് ഡിസൈനറും ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റുമായ കരണ്‍ ആചാര്യ.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

രോഷാകുലനായ ഹനമാന് പിന്നിലെ മലയാളി സാന്നിധ്യം- കരണ്‍ ആചാര്യ

കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍ഗോഡിലെ കുമ്പള ഗ്രാമത്തിലാണ് രോഷാകുലനായ ഹനുമാന്റെ പിറവി. 2015 ല്‍, ഗണേശ ചതുര്‍ത്ഥി ദിനാഘോഷത്തില്‍ കൊടികളില്‍ വ്യത്യസ്മായ ഹനുമാനെ വേണമെന്ന ഗ്രാമത്തിലെ യൂത്ത് ക്ലബിന്റെ ആവശ്യപ്രകാരം രോഷാകുലനായ ഹനുമാനെ കരണ്‍ ആചാര്യ സൃഷ്ടിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

അക്കാലമത്രയും, ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ 'ഓം' ചിഹ്നത്തോടുള്ള കൊടികളായിരുന്നു ഉപയോഗിച്ചിരുന്നത്.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ജോലിത്തിരക്കും, സംഘാടകരുടെ സമയപരിമിതിയുടെയും പശ്ചാത്തലത്തില്‍ ഹനുമാന്റെ മുഖം മാത്രമാണ് തനിക്ക് സമയത്ത് പൂര്‍ത്തീകരിച്ച് നല്‍കാന്‍ അന്ന് സാധിച്ചൂള്ളൂവെന്ന് കരണ്‍ ആചാര്യ ഓര്‍ത്തെടുക്കുന്നു.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

പൂര്‍ണ രൂപത്തിലുള്ള ഹനുമാനെ ഉടന്‍ ഒരുക്കി നല്‍കാമെന്ന് കരണ്‍ ആചാര്യ കരുതിയിരുന്നൂെവങ്കിലും കൊടികളില്‍ പതിഞ്ഞ ഹനുമാന്റെ മുഖത്തിന് പൊടുന്നെ വന്‍പ്രചാരം ലഭിക്കുകയായിരുന്നു.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

പക്ഷ, കുമ്പള വിട്ട് ഹനുമാന്‍ രോഷാകുലനായി ബംഗളൂരുവില്‍ പറന്നെത്തുമെന്ന് കരണ്‍ ആചാര്യ ഒരിക്കലും കരുതിയിരുന്നില്ല.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ബംഗളൂരുവിന്റെ നിരത്തുകളില്‍ ഇന്ന് സ്ഥിര സാന്നിധ്യമാണ് ഹനുമാന്‍. സൈഡ് വിന്‍ഡോകളില്‍ ഉള്‍പ്പെടെ ഹനുമാന്‍ അപ്രതീക്ഷിതമായി സാന്നിധ്യമറിയച്ചത് കരണ്‍ ആചാര്യ എന്ന സൃഷ്ടാവിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

അതേസമയം വാഹനങ്ങളില്‍ നിന്നും മാറി ടീഷര്‍ട്ടുകള്‍, ബാഗുകള്‍, ലാപ്‌ടോപ് കവറുകള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ കരണ്‍ ആചാര്യയുടെ രോഷാകലുനായ ഹനുമാന്‍ പ്രചാരം നേടി കൊണ്ടിരിക്കുകയാണ്.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ഹനുമാന്‍ ഡിസൈനിംഗില്‍ കരണ്‍ ആചാര്യ വാട്ടര്‍മാര്‍ക്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ നിലവില്‍ ചിത്രത്തിന് മേല്‍ ആചാര്യ കൃഷ്ണയ്ക്ക് നിയമപരമായ യാതൊരു അവകാശവും ലഭിക്കുന്നില്ല.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

അതേസമയം, ചിത്രം വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനുള്ള അവകാശം തേടി അമേരിക്ക ആസ്ഥാനമായ കമ്പനി കരണ്‍ ആചാര്യയെ സമീപിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ഇതിനകം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയ ഹനുമാന് മേല്‍ നിയന്ത്രണം കൊണ്ട് വരാന്‍ കരണ്‍ ആചാര്യ ആഗ്രഹിക്കുന്നില്ല.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

തന്റെ ഹനുമാന്‍ ഒരിക്കലും രോഷാകുലനല്ലെന്ന് കരണ്‍ ആചാര്യ വ്യക്തമാക്കുന്നു. വ്യത്യസ്ത നിലപാടുള്ള ചിരിക്കാത്ത ഹനുമാനെ വേണമെന്ന സംഘാടകരുടെ ആവശ്യം പരിഗണിച്ചാണ് ഹനുമാനെ ഒരുക്കിയത്.

ബംഗളൂരുവില്‍ നിഗൂഢത; രോഷാകുലനായ ഹനുമാന് പിന്നിലെ രഹസ്യം?

ഹനുമാന്‍ രോഷാകുലനല്ല, മറിച്ച് അത് നിലപാടാണെന്ന് കരണ്‍ ആചാര്യ വ്യക്തമാക്കുന്നു.

കൂടുതല്‍... #ഓട്ടോ കൗതുകം #off beat
English summary
The mystery behind Angry Hanuman Stickers in Bengaluru in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark