ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

Written By:

പ്ളെയിൻ ക്രാഷ് മൂലം നിരവധി ജീവനുകളാണ് നമ്മുക്ക് മുന്നിൽ പൊലിഞ്ഞു പോയിട്ടുള്ളത്. അടിയന്തരഘട്ടത്തിൽ യാത്രക്കാരുടെ ജീവനെങ്ങനെ രക്ഷിക്കാം എന്നതിന് മുന്നിൽ പകച്ച് നിൽക്കാനെ നമ്മുക്ക് കഴിഞ്ഞിട്ടുള്ളൂ. ഇപ്പോഴിതാ പുതിയ പാരച്യൂട്ടുകൾ ജീവൻ രക്ഷയ്ക്കായി എത്തിയിരിക്കുന്നു.

ഉക്രേനിയൻ എൻജിനിയറായ ടാറ്ററെൻകോ ആണ് ഇതിന്റെ പിന്നിലെ സൂത്രധാരൻ. കഴിഞ്ഞ വർഷം ഇദ്ദേഹം എസ്കേപ്പ് ക്യാപ്സൂൾ സിസ്റ്റം എന്ന കണ്ടുപിടിത്തമായിരുന്നു നടത്തിയിരുന്നത്. പ്ളേയിനിന്റെ പിൻഭാഗത്ത് നിന്ന് ഒരു ക്യാപ്സൂൾ റിലീസാകുന്ന വിധത്തിലുള്ള ഡിസൈനായിരുന്നു മുൻപ് നൽകിയിരുന്നത്. ഇപ്പോഴാകട്ടെ പാരച്യൂട്ട് ഉപയോഗിച്ചുള്ള പരീക്ഷണമാണ് നടത്തിയിരിക്കുന്നത്.

ഈ പാരച്യൂട്ടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അവയുടെ പ്രനർത്തന രീതികളും വരും സ്ളൈഡുകളിൽ കാണാം.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

അടിയന്തരഘട്ടമുണ്ടാകുമ്പോൾ കാമ്പിൻ എയർക്രാഫ്റ്റിൽ നിന്നും സ്വയം വേർപ്പെട്ടുവരത്തക്ക രീതിയിലാണ് ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ടേക്ക് ഓഫ്, ലാന്റിംഗ്, അല്ലെങ്കിൽ പറക്കുന്ന വേളയിൽ എന്തെങ്കിലും അപകടമുണ്ടാകുന്ന പക്ഷം ക്യാമ്പിൻ പ്ളെയിനിൽ നിന്ന് വേർപ്പെട്ട് പാരച്യൂട്ടിന്റെ സഹായത്താൽ വളരെ സുരക്ഷിതമായി ലാന്റ് ചെയ്യപ്പെടുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ക്യാബിന്റെ റൂഫ്‌തട്ടിൽ ഘടിപ്പിച്ചിരിക്കുന്ന രീതിയിലാണ് പാരച്യൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ പാരച്യൂട്ട് ക്യാബിൻ വേർപ്പെടുന്ന വേളയിൽ സ്വയം റിലീസാകുകയും ക്യാബിനെ സുരക്ഷിതമായി നിലത്തിറക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ക്യാബിൻ അതിവേഗത്തിൽ നിലംപതിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനായി അടിവശത്തായി റബ്ബർ ട്യൂബുകളും ഘടിപ്പിച്ചിട്ടുണ്ട്. ലാന്റിംഗ് വേളയിൽ ഈ ട്യൂബ് വികസിച്ച് ലാന്റിംഗ് സുഖകരവും എളുപ്പവുമാക്കി തീർക്കുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ജലത്തിലേക്ക് പതിക്കുന്ന പക്ഷം ഈ ഇൻഫ്ളേറ്റഡ് ട്യൂബ് ക്യാബിനെ ജലോപരിതലത്തിൽ പൊങ്ങികിടക്കാൻ സഹായിക്കുന്നു. ക്യാബിൻ മുങ്ങിപോകാനുള്ള സാധ്യതയെ തീർത്തും ഇല്ലാതാക്കുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ക്യാബിനടിവശത്തായി ലഗേജ് സൂക്ഷിക്കാനുള്ള സ്പേസും നൽകിയിട്ടുണ്ട്. അതുകൊണ്ട് യാത്രികർക്കൊപ്പം അവരുടെ ലഗേജുകളും സെയ്ഫായി ലാന്റ് ചെയ്യപ്പെടുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു വരുന്ന യാത്രക്കാരുടെ സുരക്ഷ പൂർണമായും ഉറപ്പുവരുത്തി അവരെ സുരക്ഷിതരായി ഭൂമിയിലേക്കെത്തിക്കുക എന്ന ഭൗത്യം വിജയകരമായി ഇവ നടപ്പിലാക്കുമെന്ന് നിർമ്മാതാവ് ഉറപ്പ് വരുത്തുന്നു.

ഇനി പ്ളെയിൻ ക്രാഷ് ഒരു ഭീതിയെ അല്ല

95% ആളുകളും ഈ സേഫ്റ്റി സിസ്റ്റം ഉപയോഗപ്പെടുത്താൻ അധിക പണമീടാക്കി ടിക്കറ്റുകൾ വാങ്ങാൻ തയ്യാറാണെന്നാണ് പുതിയ കണ്ടെത്തൽ.

 
English summary
Aircraft with a detachable cabin ejected during in-flight emergency situations
Story first published: Monday, January 18, 2016, 17:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark