അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷ ഒരുക്കുന്ന രഹസ്യവിമാനങ്ങള്‍

Written By:

'കാഡില്ലാക്ക് ബീസ്റ്റ്', 'എയര്‍ ഫോഴ്‌സ് വണ്‍'- ഈ രണ്ട് പേരുകള്‍ ഇന്ന് ഏറെ പരിചിതമാണ്. ഹോളിവുഡ് സിനിമകളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അമേരിക്കന്‍ പ്രസിഡന്റിന് സുരക്ഷ ഒരുക്കുന്ന ബീസ്റ്റിന്റെയും എയര്‍ഫോഴ്‌സ് വണിന്റെയും വിശേഷങ്ങള്‍ നമ്മുക്ക് അറിയാം.

എയര്‍ഫോഴ്‌സ് വണിലും, കാഡില്ലാക്ക് ബീസ്റ്റിലും മാത്രം വിദേശ സന്ദര്‍ശനം നടത്തുന്ന പ്രസിഡന്റിന്, പഴുതടച്ച സരുക്ഷാ സജ്ജീകരണങ്ങളാണ് അമേരിക്ക ഒരുക്കുന്നതും. വാഷിങ്ടണ്‍ ഡിസിയ്ക്ക് പുറത്ത് സഞ്ചരിക്കുന്ന സാഹചര്യത്തില്‍ എയര്‍ഫോഴ്‌സ് വണിന്റെ സന്നാഹത്തിന് പുറമെ രഹസ്യ വിമാനവ്യൂഹവും പ്രസിഡന്റിന് സുരക്ഷ ഒരുക്കുന്നുണ്ട്.

1985 ല്‍ അമേരിക്ക സ്വന്തമാക്കിയ ഗള്‍ഫ്‌സ്ട്രീം IV വിഐപി ജെറ്റുകളാണ് രഹസ്യ വിമാനവ്യൂഹത്തില്‍ ഉള്‍പ്പെടുന്നത്. ഗള്‍ഫ്‌സ്ട്രീം ജെറ്റുകളില്‍ ആയുധങ്ങള്‍ ഇല്ല എന്നതാണ് ഏറെ ശ്രദ്ധേയം. 

രണ്ട് റോള്‍സ് റോയ്‌സ് ടെയ് ടര്‍ബ്ബോഫാന്‍ എഞ്ചിനുകളിലാണ് ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 12 മുതല്‍ 16 യാത്രക്കാരെ വരെ ഓരോ ഗള്‍ഫ്‌സ്ട്രീം ജെറ്റിലും ഉള്‍ക്കൊള്ളാന്‍ സാധിക്കും.

ആധുനിക സാങ്കേതികതയില്‍ പിന്നോക്കം പോകുന്ന ഗള്‍ഫ്‌സ്ട്രീം ജെറ്റുകളെ പ്രതിരോധത്തിനായാണ് അമേരിക്ക നിയോഗിച്ചിരിക്കുന്നത്. എയര്‍ഫോഴ്‌സ് വണിന് നേര വരുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കുകയാണ് ഗള്‍ഫ്‌സ്ട്രീം ജെറ്റുകളുടെ പ്രാഥമിക കര്‍ത്തവ്യം.

C-20Cs എന്നും ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ അറിയപ്പെടുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ഉത്തരവാദിത്വവും ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ക്കാണ്. 

എയര്‍ഫോഴ്‌സ് വണിന്റെ സന്നാഹത്തെ പിന്തുടരുന്ന ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍, പ്രസിഡന്റുള്ള സ്ഥാനത്ത് നിന്നും ഒരു മണിക്കൂര്‍ അകലെയുള്ള എയര്‍ബേസിലോ, എയര്‍പോര്‍ട്ടിലോ ആകും ലാന്‍ഡ് ചെയ്യുക.

അടിയന്തര സാഹചര്യങ്ങളില്‍ പ്രസിഡന്റുമായി പറക്കുന്ന ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍, അമേരിക്കയില്‍ ഉടനീളമുള്ള ഗ്രൗണ്ട് കമാന്‍ഡ് പോസ്റ്റുകളിലേക്ക് പ്രസിഡന്റിനെ സുരക്ഷിതമായി എത്തിക്കാന്‍ നിയോഗിക്കപ്പെട്ടതാണ്. 

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയ്ക്കും ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍ രഹസ്യ സുരക്ഷ ഒരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാലഹരണപ്പെട്ട കണ്‍ട്രോളുകളും ആധുനിക സാങ്കേതികതയുടെ അഭാവവുമാണ് ഗള്‍ഫ്‌സ്ട്രീം ജെറ്റുകളുടെ പ്രധാന സവിശേഷത. 

കാരണം, ആണവ ആയുധങ്ങളുടെ ഇലക്ട്രോമാഗ്നറ്റിക് പള്‍സിന് (EMP) വിധേയമാകാതിരിക്കാന്‍ ഗള്‍ഫ്‌സ്ട്രീം ജെറ്റിന് സാധിക്കും. 89 മത് എയര്‍ഫോഴ്‌സ് എയര്‍ലിഫ്റ്റ് വിംഗിന്റെ ഭാഗമാണ് ഗള്‍ഫ്‌സ്ട്രീം ജെറ്റുകള്‍.

കൂടുതല്‍... #കൗതുകം
English summary
These Planes Are The Secret Guardians Of The US President. Read in Malayalam.
Story first published: Saturday, May 20, 2017, 18:10 [IST]
Please Wait while comments are loading...

Latest Photos