പദ്മിനിയില്‍ തുടങ്ങിയ ദിലീപ് ഛബ്രിയ; ആദ്യ ഇന്ത്യന്‍ സൂപ്പര്‍ കാറിലേക്കുള്ള DC യുടെ ദൂരം ഇങ്ങനെ

Written By:

ഇന്ത്യയില്‍ കാര്‍ മോഡിഫിക്കേഷനുകള്‍ക്ക് പ്രചാരം വര്‍ധിക്കുകയാണ്. ബജറ്റ് കാറുകളില്‍ സൂപ്പര്‍ കൂള്‍ പരിവേഷം നല്‍കുന്ന ഇന്ത്യന്‍ കസ്റ്റം വര്‍ക്കുകള്‍ക്ക് ആഗോളതലത്തില്‍ തന്നെ ഏറെ ആരാധകരാണുള്ളത്.

കാര്‍ മോഡിഫിക്കേഷന്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യന്‍ മനസില്‍ ആദ്യം തെളിയുക ദിലീപ് ഛബ്രിയയാകും. DC ഡിസൈന്‍സിലൂടെ കാറുകളെ മെനഞ്ഞെടുത്ത ദിലീപ് ഛബ്രിയ, കാലഘട്ടം കണ്ട മികച്ച ഇന്ത്യന്‍ കാര്‍ ഡിസൈനറാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദിലീപ് ഛബ്രിയയുടെ കാര്‍ കോണ്‍സെപ്റ്റുകളും, കാര്‍ മോഡഫിക്കേഷനുകളും വിപണിയ്ക്ക് ലഹരിയാണ്. എന്നാല്‍ ദിലീപ് ഛബ്രിയയുടെ കഥ അറിഞ്ഞാല്‍ ഏതൊരു ഓട്ടോപ്രേമിയും ഒന്ന് അമ്പരക്കും.

ഒരിക്കല്‍ പോലും പ്രഷണല്‍ കാര്‍ ഡിസൈനിംഗിലേക്ക് കടക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നില്ല ദിലീപ് ഛബ്രിയ. കൊമേഴ്‌സില്‍ ബിരുദം നേടിയ ഛബ്രിയ, മാസികയില്‍ കണ്ട പരസ്യത്തിലൂടെയാണ് കാര്‍ ലോകത്തേക്ക് കടന്നത്.

അമേരിക്കയിലെ ആര്‍ട്ട് സെന്റര്‍ കോളജ് ഓഫ് ഡിസൈനില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഛബ്രിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിസൈനില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 

തുടര്‍ന്ന് ജനറല്‍ മോട്ടോര്‍സിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച ഛബ്രിയ, ഏറെ വൈകാതെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി.

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയെയും മഹീന്ദ്രയെയും ഛബ്രിയ സമീപിച്ചെങ്കിലും, ഫലമുണ്ടായില്ല. 

ഛബ്രിയയുടെ പഠനവും, സങ്കല്‍പങ്ങളും ബഹുദൂരം മുന്നിലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ പിന്‍മാറാന്‍ ഛബ്രിയ ഒരുക്കമായിരുന്നില്ല. പിതാവിന്റെ ഫാക്ടറിയുടെ ചെറിയ ഭാഗം വര്‍ക്ക്‌ഷോപ്പാക്കി മാറ്റി. 

പ്രീമിയര്‍ പദ്മിനിയ്ക്കായി ഒരുക്കിയ ഹോണാണ് ഛബ്രിയയുടെ ആദ്യ ഉത്പന്നം. പ്രതീക്ഷിച്ചതിലും ഏറെ ജനപ്രചാരം ഛബ്രിയ നിര്‍മ്മിച്ച ഹോണിന് ലഭിച്ചു.

പിതാവ് ഒരു വര്‍ഷം കൊണ്ട് നേടിയ വരുമാനം, ഹോണ്‍ വില്‍പനയിലൂടെ് ഛബ്രിയ ഒരു മാസം കൊണ്ട് കൈവരിച്ചു. തുടര്‍ന്ന് 1992 ല്‍ ഒരുക്കിയ ജിപ്‌സി മോഡിഫിക്കേഷനാണ് ദിലീപ് ഛബ്രിയയുടെ ആദ്യ കസ്റ്റം വര്‍ക്ക്. തുടര്‍ന്ന് അര്‍മദയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഛബ്രിയ, സ്‌കോര്‍പിയോയ്ക്ക് വേണ്ടിയുള്ള ആദ്യ ഡിസൈനും പുറത്തിറക്കി.

പിന്നാലെ DC അവന്തിയും എത്തി. ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കാറായാണ് DC അവന്തി പരിഗണിക്കപ്പെടുന്നത്. റിയര്‍ വീല്‍ ഡ്രൈവ് 2 ഡോര്‍ സ്‌പോര്‍ട്‌സ് കൂപ്പെയാണ് DC അവന്തി. 

ആദ്യ കാഴ്ചയില്‍ ലംബോര്‍ഗിനിയ്ക്ക് തുല്യമായ അവന്തിയില്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇടംപിടിക്കുന്നത്. 2003 ല്‍ ജയിംസ് ബോണ്ട് സിനിമയ്ക്കായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB-8 നെ ദിലീപ് ഛബ്രിയ മെനഞ്ഞെടുത്തു. 

അതേവര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ വെച്ച് ദിലീപ് ഛബ്രിയ ഒരുക്കിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB-8 പ്രദര്‍ശനത്തിനും എത്തി. അന്ന് മുതല്‍ ഇന്ന് വരെ കാര്‍ ഡിസൈനിംഗിലും കാര്‍ മോഡിഫിക്കേഷനിലും മുഴങ്ങി നില്‍ക്കുന്ന പേരാണ് DC ഡിസൈന്‍സ്.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
The Story Of Dilip Chhabria. Read in Malayalam.
Story first published: Monday, July 10, 2017, 12:23 [IST]
Please Wait while comments are loading...

Latest Photos