'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

റഷ്യന്‍ നാവിക സേനയിലേക്ക് ബോറെയ് ക്ലാസ് അന്തര്‍വാഹിനിയും വന്നെത്തിയതോട് കൂടി നാവിക കരുത്തില്‍ റഷ്യ ആധിപത്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.

By Dijo Jackson

റഷ്യന്‍ പ്രതിരോധം എന്നും കൗതുകം ഉണര്‍ത്തുന്ന ഒരു വിസ്മയമാണ്. റഷ്യയുടെ കര, വ്യോമ, നാവിക സേനകളെ രാജ്യാന്തര സമൂഹം എന്നും വിസ്മയത്തോടൊപ്പം സൂക്ഷ്മതയോടും കൂടിയാണ് നിരീക്ഷിക്കുന്നതും.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

റഷ്യന്‍ പ്രതിരോധത്തില്‍ എടുത്ത് പറയേണ്ട ഘടകങ്ങളില്‍ ഒന്നാണ് അന്തര്‍വാഹിനികള്‍. സമുദ്രാതിര്‍ത്തികളില്‍ റഷ്യ സ്ഥാപിച്ചിട്ടുള്ള പ്രതിരോധ കോട്ടകളിലെ അന്തര്‍വാഹിനികള്‍ ഏറെ പ്രശസ്തമാണ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

അടുത്തിടെ റഷ്യന്‍ നാവിക സേനയിലേക്ക് ബോറെയ് ക്ലാസ് അന്തര്‍വാഹിനിയും വന്നെത്തിയതോട് കൂടി നാവിക കരുത്തില്‍ റഷ്യ ആധിപത്യം വര്‍ധിപ്പിച്ചിരിക്കുകയാണ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അന്തര്‍വാഹിനിയാണ് ബൊറേയ് ക്ലാസ് എന്ന റഷ്യന്‍ അന്തര്‍വാഹിനി കുടംബത്തിലെ പുതിയ അംഗം.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

അന്തര്‍വാഹിനികളിലെ ഒന്നാമനായടൈഫൂണ്‍ ക്ലാസും റഷ്യൻ നാവികസേനയിൽ നിന്ന് തന്നെയാണ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

അതിന് ശേഷം മാത്രമാണ് അമേരിക്കന്‍ നാവിക സേനയുടെ യശസ്സ് ഉയര്‍ത്തുന്ന ഒഹായോ ക്ലാസ് നില കൊള്ളുന്നത്.

ലോകത്തെ ഏറ്റവും വലിയ അഞ്ച് അന്തര്‍വാഹിനികളെ ഇവിടെ പരിചയപ്പെടാം-

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ടൈഫൂണ്‍ ക്ലാസ്, റഷ്യ

റഷ്യയുടെ ടൈഫൂണ്‍ ക്ലാസാണ് ലോകത്തെ ഏറ്റവും വലിയ അന്തര്‍വാഹിനി. ബാലിസ്റ്റിക് മിസൈല്‍ ശേഷിയോട് കൂടിയുള്ള ന്യൂക്ലിയാര്‍ അന്തര്‍വാഹിനിയാണ് ടൈഫൂണ്‍.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ടൈഫൂണ്‍ ക്ലാസില്‍ നിന്നുമുള്ള ആദ്യ അന്തര്‍വാഹിനി, ദിമിത്രി ഡോണ്‍സ്‌കോയ് 1981 ലാണ് കമ്മീഷന്‍ ചെയ്യപ്പെട്ടത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

രണ്ട് ന്യൂക്ലിയാര്‍ വാട്ടര്‍ റിയാക്ടറുകളിലും, രണ്ട് 50,000 hp സ്റ്റീം ടര്‍ബൈനുകളിലും നാല് 3200 KW ടര്‍ബോ ജനറേറ്ററുകളിലുമാണ് ടൈഫൂണ്‍ ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. സാറ്റലൈറ്റ് ബന്ധത്തോടുള്ള അത്യാധുനിക പ്രതിരോധ സജ്ജീകരണങ്ങൾ ടൈഫൂൺ അന്തർവാഹിനികൾക്ക് കൂടുതൽ കരുത്തേകുന്നു.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

വെള്ളത്തിന് മുകളിലൂടെ 22.2 tk വേഗതയും, വെള്ളത്തിന് അടിയിലൂടെ 27 kt വേഗതയുമാണ് ടൈഫൂണ്‍ ക്ലാസിനുള്ളത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

120 ദിവസം വരെ അന്തര്‍വാഹിനിയിലെ ജീവനക്കാര്‍ക്ക് ആയാസരഹിതമായി ജീവിക്കാനുള്ള സംവിധാനങ്ങളും ടൈഫൂണിൽ റഷ്യൻ നാവിക സേന ഒരുക്കിയിട്ടുണ്ട്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

2. ബോറെയ് ക്ലാസ്, റഷ്യ

റഷ്യന്‍ നാവിക സേനയിലെ പുതിയ അതിഥി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അന്തര്‍വാഹിനിയാണ് ബോറെയ് ക്ലാസ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ന്യൂക്ലിയാര്‍ മിസൈല്‍ ശേഷിയുള്ള ബോറെയ് ക്ലാസ്, റഷ്യന്‍ നാവിക സേനയുടെ യശസ്സ് വര്‍ധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

2013 ജനുവരിയിലാണ് ബോറെയ് ക്ലാസില്‍ നിന്നുള്ള ആദ്യ അന്തര്‍വാഹിനി, യൂറി ഡോള്‍ഗുര്‍ക്കി അവതരിക്കുന്നത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

770 മില്ല്യണ്‍ ഡോളറാണ് ഇതിന് വേണ്ടി റഷ്യ ചെലവിട്ടത്. വ്‌ളാദിമിര്‍ മോണാമാഖ്, കന്യാസ് വാളാദിമിര്‍ എന്നീ രണ്ട് ബോറെയ് ക്ലാസ് അന്തര്‍വാഹിനികളുടെ പണിപ്പുരയിലാണ് റഷ്യ ഇപ്പോള്‍.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ആറ് ന്യൂക്ലിയര്‍ റിയാക്ടറുകളും, ഒരു സ്റ്റീം ടര്‍ബൈനും, ഒരോ ഷാഫ്റ്റ്, പ്രോപല്ലറുകള്‍ അടങ്ങുന്നതാണ് ബോറെയ് ക്ലാസിന്റെ പവര്‍ പ്ലാന്റ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

സമുദ്ര തലത്തില്‍ 15 kt വേഗത കൈവരിക്കാനും, സുദ്രത്തിനടിയില്‍ 29 kt വേഗത കൈവരിക്കാനും ബോറെയ് ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് സാധിക്കും.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

3. ഒഹായോ ക്ലാസ്, അമേരിക്ക

അന്തര്‍വാഹിനകളില്‍ അമേരിക്കയുടെ കരുത്താണ് ഒഹായോ ക്ലാസ്. 18 ഒഹായ ക്ലാസ് ന്യൂക്ലിയാര്‍ അന്തര്‍വാഹിനികളാണ് അമേരിക്കന്‍ നാവിക സേനയ്ക്ക് നിലവില്‍ ഉള്ളത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ഗ്രോട്ടണിലുള്ള ജനറല്‍ ഡയനാമിക്‌സിന്റെ ഇലക്ടിക് ബോട്ട് ഡിവിഷനാണ് ഒഹായോ ക്ലാസില്‍ നിന്നുള്ള ആദ്യ അന്തര്‍വാഹിനി USS ഒഹായോയെ നിര്‍മ്മിച്ചത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

1981 നവംബറിലായിരുന്നു ആദ്യ അന്തർവാഹിനിയായ USS ഒഹായോ കമ്മീഷന്‍ ചെയ്യപ്പെട്ടത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

USS ഹെന്റി എം ജാക്‌സണ്‍ ഒഴികെ ബാക്കിയുള്ള എല്ലാ ഒഹായോ ക്ലാസ് അന്തര്‍വാഹിനികള്‍ക്കും അമേരിക്കന്‍ ഐക്യനാടുകളുടെ പേരാണ് നല്‍കിയിട്ടുള്ളത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

12 kt വേഗത സമുദ്ര പ്രതലത്തിലും 20 kt വേഗത സമുദ്രത്തിന് അടിയിലും കൈവരിക്കാന്‍ ഒഹായോ ക്ലാസ് അന്തര്‍വാഹിനികള്‍ക്ക് സാധ്യമാണ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

S8G സമ്മര്‍ദ്ദത്തോട് കൂടിയുള്ള വാട്ടര്‍ റിയാക്ടര്‍, രണ്ട് ഗിയര്‍ ടര്‍ബൈന്‍, 242 KW ഓട് കൂടിയ ഡീസല്‍ മോട്ടോര്‍ എന്നിങ്ങനെയാണ് ഒഹായോ ക്ലാസിന്റെ പവര്‍ഹൗസ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

4. ഡെല്‍റ്റ ക്ലാസ്, റഷ്യ

റഷ്യയില്‍ നിന്നുള്ള ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയാണ് ഡെല്‍റ്റ ക്ലാസ്. സെവിയോറോഡ്വിന്‍സ്‌കാണ് ഡെല്‍റ്റ ക്ലാസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ഡെല്‍റ്റ I, II, III, IV എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും റഷ്യൻ നാവിക സേനയുടെ ഡെല്‍റ്റ ക്ലാസില്‍ ഉള്‍പ്പെടുന്നു.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

1976 ലാണ് ആദ്യ ഡെല്‍റ്റ ക്ലാസ് അന്തര്‍വാഹിനി കമ്മീഷന്‍ ചെയ്യപ്പെട്ടത്. റഷ്യന്‍ നാവിക സേനയുടെ കരുത്തായി ഡെല്‍റ്റ ക്ലാസ് III, IV അന്തര്‍വാഹിനികള്‍ ഇന്നും തുടരുന്നു.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

രണ്ട് സമ്മര്‍ദ്ദത്തോട് കൂടിയ വാട്ടര്‍ കൂള്‍ഡ് റിയാക്ടറുകളും രണ്ട് സ്റ്റീം ടര്‍ബൈനുകളും അടങ്ങുന്നതാണ് ഡെല്‍റ്റ ക്ലാസിന്റെ ഊര്‍ജ്ജ ഘടന. സമുദ്രത്തിനടിയില്‍ 24 kt വേഗത കൈവരിക്കാന്‍ ഡെല്‍റ്റ ക്ലാസിന് സാധിക്കുന്നു.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

5. വാന്‍ഗാര്‍ഡ് ക്ലാസ്, ബ്രിട്ടണ്‍

ബ്രിട്ടണിന്റെ റോയല്‍ നേവിയുടെ അഭിമാനമാണ് ബാലിസ്റ്റിക് മിസൈല്‍ ശേഷിയുള്ള ന്യൂക്ലിയാര്‍ അന്തര്‍വാഹിനി വാന്‍ഗാര്‍ഡ്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

വാന്‍ഗാര്‍ഡ്, വിക്ടോറിയസ്, വിജിലന്റ്, വെന്‍ജിയന്‍സ് എന്നിങ്ങനെ നാല് അന്തര്‍വാഹിനികളാണ് വാന്‍ഗാര്‍ഡ് ക്ലാസില്‍ ഉള്‍പ്പെടുന്നത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

വാന്‍ഗാര്‍ഡില്‍ നിന്നുള്ള ആദ്യ അന്തര്‍വാഹിനി, എച്ച്എംഎസ് വാന്‍ഗാര്‍ഡ് 1993 ലാണ് കമ്മീഷന്‍ ചെയ്യപ്പെട്ടത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ഗ്ലാസ്ഗൗവില്‍ നിന്നും 40 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന HM നേവല്‍ ബേസ് ക്ലൈഡിലാണ് വാന്‍ഗാര്‍ഡ് ക്ലാസ് അന്തര്‍വാഹിനികള്‍ കേന്ദ്രകീരിച്ചിട്ടുള്ളത്.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

റോള്‍സ് റോയ്‌സില്‍ നിന്നുള്ള വാട്ടര്‍ റിയാക്ടര്‍, GEC യില്‍ നിന്നുള്ള രണ്ട് 20.5MW ടര്‍ബൈനുകള്‍, രണ്ട് പ്രോപള്‍ഷന്‍ മോട്ടോറുകൾ അടങ്ങുന്നതാണ് വാൻഗാർഡിന്റെ ഘടന.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

ഇതിന് ഒപ്പം ഷാഫ്റ്റ് പമ്പ് പ്രോപള്‍സര്‍, രണ്ട് ടര്‍ബോ ജനറേറ്ററുകള്‍, രണ്ട് ഡീസല്‍ ആള്‍ട്ടര്‍നേറ്ററുകള്‍ എന്നിവയും വാന്‍ഗാര്‍ഡ് ക്ലാസിന്റെ കരുത്ത് വർധിപ്പിക്കുന്നു.

'ദിമിത്രി ഡോണ്‍സ്‌കോയെ കണ്ട് അതിശയിക്കരുത്'; വിസ്മയം ഉണര്‍ത്തി റഷ്യന്‍ കരുത്ത്

സമുദ്രത്തിനടിയില്‍ 25 kt വേഗത കൈവരിക്കാന്‍ വാന്‍ഗാര്‍ഡ് അന്തര്‍വാഹിനികള്‍ക്ക് സാധിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Most Read Articles

Malayalam
കൂടുതല്‍... #കൗതുകം #off beat
English summary
World's biggest Submarines in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X