മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

By Staff

മഹീന്ദ്ര സ്‌കോര്‍പിയോ. ഇന്ത്യ കണ്ട ബമ്പര്‍ഹിറ്റുകളിലൊന്ന്. 2002 -ലാണ് സ്‌കോര്‍പിയോയെ മഹീന്ദ്ര രാജ്യത്തു വില്‍പനയ്ക്ക് കൊണ്ടുവന്നത്. വര്‍ഷം 15 കഴിഞ്ഞെങ്കിലും സ്‌കോര്‍പിയോയില്‍ ഒരിക്കല്‍പോലും കമ്പനിക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല. പുതുതലമുറ എസ്‌യുവികളുടെ കുത്തൊഴുക്കിലും ഇന്ത്യന്‍ നിരത്തുകളിലെ പരിചിതമുഖമായി മഹീന്ദ്ര സ്‌കോര്‍പിയോ ഇന്നും തുടരുകയാണ്. മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ചു നിങ്ങള്‍ക്കറിയാത്ത പത്തു കാര്യങ്ങള്‍ —

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

പൂര്‍ണ്ണമായും മഹീന്ദ്ര നിര്‍മ്മിച്ച ആദ്യ മോഡല്‍

പൂര്‍ണ്ണമായും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിര്‍മ്മിച്ച ആദ്യ മോഡലാണ് സ്‌കോര്‍പിയോ എസ്‌യുവി. അതായത് മോഡലിനെ രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും പരീക്ഷിച്ചതും ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര തന്നെ. 2002 -ല്‍ കമ്പനിയുടെ അമ്പതാം വാര്‍ഷികത്തോടു അനുബന്ധിച്ചാണ് സ്‌കോര്‍പിയോ പിറന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

അതേസമയം പ്രശസ്ത പവര്‍ട്രെയിന്‍ നിര്‍മ്മാതാക്കളായ എവിഎല്‍ ഓസ്ട്രിയയുടെയും (AVL Austria) ജാപ്പനീസ് വിദഗ്ധരുടെയും പിന്തുണ സ്‌കോര്‍പിയുടെ വികസനത്തില്‍ മഹീന്ദ്രയ്ക്ക് ലഭിച്ചിരുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

പദ്ധതിയില്‍ പങ്കെടുത്തത് 23 എഞ്ചിനീയര്‍മാര്‍

തങ്ങളുടെ ഏറ്റവും മികച്ച 23 എഞ്ചിനീയര്‍മാരെയാണ് സ്‌കോര്‍പിയോ മോഡലിന് വേണ്ടി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തെരഞ്ഞെടുത്തത്. വികസനഘട്ടത്തിലുള്ള ചിലവുകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ നടപടി കമ്പനിയെ സഹായിച്ചു. ആകെമൊത്തം 500 കോടി രൂപ മാത്രമാണ് സ്‌കോര്‍പിയോ രൂപകല്‍പന ചെയ്തതിനും വികസിപ്പിച്ചതിനും കമ്പനിക്ക് ചിലവായത്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

പിന്നില്‍ ലീഫ് സ്പ്രിങ്ങ്

ഇന്നുവരുന്ന പുത്തന്‍ സ്‌കോര്‍പിയോകളില്‍ സ്വതന്ത്ര മുന്‍ സസ്‌പെന്‍ഷനും കോയില്‍ സ്പ്രിങ്ങുകളുമാണ് (Coil Springs) ഒരുങ്ങുന്നത്. പിറകില്‍ ടോര്‍ഷന്‍ ബാറോടു (Torsion Bar) കൂടിയാണ് കോയില്‍ സ്പ്രിങ്ങുകളുടെ ഒരുക്കം.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

എന്നാല്‍ സ്‌കോര്‍പിയോയെ മഹീന്ദ്ര ആദ്യമായി നിര്‍മ്മിച്ചപ്പോള്‍ ലീഫ് സ്പ്രിങ്ങായിരുന്നു പിന്നില്‍ സസ്‌പെന്‍ഷന്‍ നിറവേറ്റിയത്. സ്‌കോര്‍പിയോയെ കോയില്‍ സ്പ്രിങ്ങിലേക്ക് കമ്പനി പറിച്ചുനട്ടെങ്കിലും ഥാര്‍, ബൊലേറോ മോഡലുകളില്‍ ഇന്നും ലീഫ് സ്പ്രിങ്ങ് സംവിധാനമാണ് സസ്‌പെന്‍ഷന് വേണ്ടിയുള്ളത്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍

2.6 ലിറ്റര്‍ SZ2600 ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ വില്‍പനയ്‌ക്കെത്തിയ മഹീന്ദ്ര സ്‌കോര്‍പിയോയെ ആരും അത്രപെട്ടെന്നു മറക്കില്ല. എന്നാല്‍ തുടക്കകാലത്ത് റെനോയുടെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെയും സ്‌കോര്‍പിയോയില്‍ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

116 bhp കരുത്തും 187 Nm torque -മാണ് പെട്രോള്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിച്ചിരുന്നത്. എന്നാല്‍ മൈലേജ് തീരെ കുറവായതുകൊണ്ടു സ്‌കോര്‍പിയോയുടെ പെട്രോള്‍ പതിപ്പിനെ വാങ്ങാന്‍ ആധികമാരും മുന്നോട്ടു വന്നില്ല.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഞെട്ടിച്ച വില

മോഹവിലയിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ആദ്യമായി വിപണിയില്‍ വില്‍പനയ്ക്ക് വന്നത്. അഞ്ചരലക്ഷം രൂപയായിരുന്നു സ്‌കോര്‍പിയോയ്ക്ക് അന്നു പ്രാരംഭവില. ടൊയോട്ട ക്വാളിസ് തരംഗത്തെ വില കൊണ്ടു എതിരിടാനുള്ള മഹീന്ദ്രയുടെ തീരുമാനം ഇന്ത്യയില്‍ ഫലിച്ചു.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ക്വാളിസിനെക്കാളും 50,000 രൂപ സ്‌കോര്‍പിയോയ്ക്ക് കുറവായിരുന്നു. നിലവില്‍ പത്തുലക്ഷം രൂപ മുടക്കണം പ്രാരംഭ സ്‌കോര്‍പിയോ S3 വകഭേദം സ്വന്തമാക്കാന്‍. പുത്തന്‍ അടിത്തറയും കരുത്തന്‍ എഞ്ചിനും എസ്‌യുവിയില്‍ ഒരുങ്ങുന്നതു കൊണ്ടാണ് വില ഇത്രയധികം ഉയരാന്‍ കാരണം.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

109 bhp കരുത്തും 250 Nm torque -മാണ് പഴയ സ്‌കോര്‍പിയോയ്ക്കുള്ളത്. അതേസമയം പുതിയ സ്‌കോര്‍പിയോയ്ക്ക് 120 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കാനാവും.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഔദ്യോഗിക മോഡിഫിക്കേഷന്‍

ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ മഹീന്ദ്ര തന്നെ പുത്തന്‍ മോഡലുകൾ ഔദ്യോഗികമായി മോഡിഫൈ ചെയ്തു നല്‍കും. ഇക്കാരണത്താല്‍ വാങ്ങുന്നതിന് മുമ്പെ സ്‌കോര്‍പിയോയെ ഉടമകള്‍ക്ക് രൂപംമാറ്റിയെടുക്കാം.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര കസ്റ്റമൈസേഷന്‍സിനാണ് (Mahindra Customisations) മോഡിഫിക്കേഷന്‍ നടപടികളുടെ ചുമതല. മുഖ്യധാര നിര്‍മ്മാതാക്കളില്‍ മഹീന്ദ്ര മാത്രമാണ് നിലവിൽ ഔദ്യോഗിക മോഡിഫിക്കേഷന്‍ സാധ്യത തുറന്നുവെയ്ക്കുന്നത്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

സെഡാന്‍ ഫീച്ചറുകള്‍ ഒരുങ്ങിയ ആദ്യ ഇന്ത്യന്‍ എസ്‌യുവി

സ്‌കോര്‍പിയോയെ അടിക്കടി പുതുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യേക ഉത്സാഹമാണ്. ഇക്കാരണത്താല്‍ ആധുനിക ഫീച്ചറുകളുടെ ധാരാളിത്തം സ്‌കോര്‍പിയോയില്‍ അനുഭവപ്പെടും. സെഡാനുകളില്‍ മാത്രം കണ്ടുപരിചയപ്പെട്ട റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, വോയിസ് അസിസ്റ്റ്, റിവേഴ്‌സ് സെന്‍സറുകള്‍, 'ഫോളോ മീ ഹോം' ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം മഹീന്ദ്ര സ്‌കോര്‍പിയോയില്‍ ഒരുങ്ങുന്നുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഡീസല്‍ ഓട്ടോമാറ്റിക്, സ്റ്റാര്‍ട്ട് / സ്‌റ്റോപ് ഓപ്ഷന്‍

2008 -ല്‍ മഹീന്ദ്ര സ്‌കോര്‍പിയോ മാത്രമായിരുന്നു ഡീസല്‍ ഓട്ടോമാറ്റിക് വകഭേദം അവകാശപ്പെട്ട ഏക ബജറ്റ് എസ്‌യുവി. സ്‌കോര്‍പിയോയില്‍ ഒരുങ്ങിയ 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ ആറു സ്പീഡായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

ഇന്നു 20 ലക്ഷത്തിന് താഴെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്ന ഏക 4X4 ലാഡര്‍ ഓണ്‍ ഫ്രെയിം എസ്‌യുവിയാണ് സ്‌കോര്‍പിയോ. മൈക്രോ ഹൈബ്രിഡ് ഗണത്തില്‍പ്പെടുന്ന സ്റ്റാര്‍ട്ട് / സ്റ്റോപ് ഫീച്ചര്‍ ഒരുങ്ങിയ ആദ്യ ഇന്ത്യന്‍ എസ്‌യുവിയും സ്‌കോര്‍പിയോ തന്നെ.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

2.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍

ലാറ്റിന്‍ അമേരിക്കന്‍ വിപണികളില്‍ 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ അണിനിരക്കുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എംഹൊക്ക് ഡീസല്‍ എഞ്ചിനില്‍ നിന്നും ഉരുത്തിരിഞ്ഞ എഞ്ചിന്‍ പതിപ്പാണിത്. 2.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 154 bhp കരുത്തും 280 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. എന്നാല്‍ ഇന്ത്യയില്‍ 2.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുകൾ കമ്പനി നിര്‍മ്മിക്കുന്നില്ല.

മഹീന്ദ്ര സ്‌കോര്‍പിയോയെ കുറിച്ച് കേട്ടറിവില്ലാത്ത പത്തു കാര്യങ്ങള്‍

പുറംരാജ്യങ്ങളിലും ഹിറ്റ്

ലാറ്റിന്‍ അമേരിക്കന്‍ വിപണികള്‍ കൂടാതെ ആഫ്രിക്കന്‍, തെക്കെ അമേരിക്കന്‍ വിപണികളിലും സ്‌കോര്‍പിയോയെ മഹീന്ദ്ര മുടക്കം വരുത്താതെ അവതരിപ്പിക്കുന്നുണ്ട്. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റായാണ് സ്‌കോര്‍പിയോ ഈജിപ്തില്‍ അണിനിരക്കുന്നത്. ഉറുഗ്വായിലും ചിത്രമിതു തന്നെ. രാജ്യാന്തര തലത്തില്‍ സ്‌കോര്‍പിയോ ഗെറ്റവെ പിക്കപ്പ് ട്രക്കിനും ആരാധകര്‍ ഒരുപാടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Ten Things To Know About Mahindra Scorpio. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X