ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

By Staff

അടുത്തകാലത്തു ലോകം കണ്ട ഏറ്റവും വലിയ ഭാഗ്യവാന്‍. നിനച്ചിരിക്കാതെ നടന്ന ഭയാനകമായ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഓടുന്ന വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചാല്‍ എന്തുസംഭവിക്കും? ഇതിനുത്തരമാണ് ഈ വീഡിയോ.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിപ്പോകാറ് അപൂര്‍വമാണ്. എന്നാല്‍ ഈ സന്ദര്‍ഭം എന്തുമാത്രം വലിയ അപകടം സൃഷ്ടിക്കുമെന്നു കഴിഞ്ഞ ദിവസം ചൈനയില്‍ നടന്ന സംഭവം വ്യക്തമാക്കുന്നു. ചീറിപ്പാഞ്ഞെത്തിയ ലോറിയില്‍ നിന്നും ഊരിത്തെറിച്ച ടയറുകളാണ് ഇവിടെ വില്ലന്മാര്‍.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ലോറിയില്‍ നിന്നും പുറത്തേക്ക് തെറിച്ച ടയറുകള്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് കാറില്‍ കയറിയ യുവാവ് തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ടയര്‍ കണ്ടു അന്തംവിട്ടു നിന്നിരിക്കണം.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ചിന്തിക്കാന്‍ സമയം കിട്ടുന്നതിന് മുമ്പെ ഊരിത്തെറിച്ച ടയറുകളിലൊന്ന് കാറിന്റെ വലതുമുന്‍ഭാഗം ഇടിച്ചു തകര്‍ത്തു. അപകടത്തിന് പിന്നാലെ കാറില്‍ എയര്‍ബാഗുകള്‍ പുറത്തുവരുന്നത് വീഡിയോയില്‍ കാണാം.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

എന്താണ് സംഭവിച്ചതെന്നു യുവാവിന് വ്യക്തമാകും മുമ്പെ രണ്ടാമത്തെ ടയര്‍ മേല്‍ക്കൂരയിലും വന്നുപതിച്ചു. റോഡില്‍ തട്ടി കുതിച്ചു പൊങ്ങിയ ടയര്‍ കാറിന് മേല്‍ക്കൂരയില്‍ വന്നു വീഴുകയാണുണ്ടായത്. അപകടത്തില്‍ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നടിഞ്ഞു.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

മുകളില്‍ നിന്നും ടയര്‍ വീണതിന്റെ ആഘാതത്തില്‍ കാറിന്റെ മുന്‍വിന്‍ഡ്ഷീല്‍ ചിന്നഭിന്നമായി. ഭാഗ്യം കൊണ്ടുമാത്രമാണ് തുടരെയുള്ള രണ്ടു അപകടങ്ങളില്‍ നിന്നും യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പുറത്തുവരുന്ന യുവാവ് ഞെട്ടലോടെയാണ് കാറില്‍ നിന്നും ഓടിയകലാന്‍ ശ്രമിക്കുന്നത്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

എന്തായാലും അപകടത്തില്‍ യുവാവിന് സാരമായ പരുക്കുകളൊന്നും ഏറ്റില്ല. കൃത്യസമയത്തു എയര്‍ബാഗുകള്‍ പുറത്തുവന്നത് യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തി. റോഡരികില്‍ സ്ഥാപിച്ച ക്യാമറയിലാണ് ദൃശ്യങ്ങള്‍ മുഴുവന്‍ പതിഞ്ഞത്.

ടയര്‍ ഊരിത്തെറിച്ച സംഭവങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ സംഭവം ഇതാദ്യമായാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യുവാവ് ഭാഗ്യവാന്മാരില്‍ ഭാഗ്യവാനാണെന്നു വീഡിയോ കണ്ടവര്‍ ഒന്നടങ്കം പറയുന്നു.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ടയറില്‍ വായുവും നൈട്രജനും ഒരുമിച്ചു നിറച്ചാല്‍

നൈട്രജന്‍ ടയറുകള്‍ക്ക് പ്രചാരമേറുകയാണ്. നൈട്രജന്‍ നിറച്ചാല്‍ നീണ്ട കാലം ടയറുകള്‍ക്ക് കുഴപ്പം കൂടാതെ ഓടാന്‍ കഴിയുമെന്നാണ് വിശ്വാസം. പ്രതിപ്രവര്‍ത്തനം കുറഞ്ഞ വാതകമായ നൈട്രജന്‍ ടയര്‍ വികസിക്കുന്നതും ചുരങ്ങുന്നതും ഒരുപോലെയാക്കും. ഇക്കാരണത്താല്‍ ടയറുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

മൈലേജും ആയുസും കൂടുമെന്ന കാരണത്താല്‍ ടയറുകളില്‍ നൈട്രജന്‍ നിറയ്ക്കാന്‍ ഇന്നു മിക്കവരും താത്പര്യപ്പെടുന്നു. ഈ അവസരത്തില്‍ മറ്റൊരു സംശയം കൂടി ഉടമകള്‍ക്കുണ്ട്, വായുവും നൈട്രജനും ഒരുമിച്ചു ടയറില്‍ നിറച്ചാല്‍ എന്തുസംഭവിക്കും?

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

അന്തരീക്ഷവായുവില്‍ 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനും ഒരു ശതമാനം മറ്റു വാതകങ്ങളുമാണ് അടങ്ങുന്നത്. അതായത് സാധാരണ വായു ടയറില്‍ നിറച്ചാലും നൈട്രജന്‍ വാതകം ട്യൂബില്‍ കടക്കും.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

എന്നാല്‍ നൈട്രജന്‍ അളവ് 93 ശതമാനത്തിന് മേലെയാണെങ്കില്‍ മാത്രമെ നൈട്രജന്‍ ഗുണങ്ങള്‍ ടയറിന് ലഭിക്കുകയുള്ളു. നൈട്രജനും വായുവും ടയറില്‍ കലര്‍ന്നതു കൊണ്ടു വലിയ കുഴപ്പങ്ങള്‍ സംഭവിക്കില്ല. നൈട്രജന്‍ ടയറില്‍ വായുവും, വായു നിറച്ച ടയറില്‍ നൈട്രജനും നിറയ്ക്കാം.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

എന്നാല്‍ ഇങ്ങനെ ചെയ്താല്‍ നൈട്രജന്റെ ഗുണം ടയറിന് കിട്ടില്ലെന്നു മാത്രം. ഗുണം വേണമെന്നുണ്ടെങ്കില്‍ മുഴുവന്‍ വായുവും കളഞ്ഞിട്ടു വേണം ടയറില്‍ നൈട്രജന്‍ നിറയ്ക്കാന്‍.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

നൈട്രജനും വാതകവും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനവും

ടയര്‍ മര്‍ദ്ദം അളക്കുന്ന ടിഎംപിഎസ് സംവിധാനത്തിന്റെ താളം നൈട്രജന്‍ വാതകം നിറച്ചാല്‍ തെറ്റുമോ? പതിവായി കേള്‍ക്കുന്ന മറ്റൊരു സംശയമാണിത്. എന്നാല്‍ ഭയക്കേണ്ടതില്ല, നൈട്രജന്‍ നിറച്ചാലും ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കും. ടയറിനുള്ള മര്‍ദ്ദം തത്സമയം ടിഎംപിഎസ് സംവിധാനം തത്സമയം ഡ്രൈവറിലേക്ക് എത്തിക്കും.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങള്‍ —

മര്‍ദ്ദം നഷ്ടപ്പെടില്ല

ടയര്‍ പുതുപുത്തനാണെങ്കില്‍ പോലും വാഹനമോടുമ്പോള്‍ ട്യൂബിലും ടയര്‍ ലൈനറുകളിലും സൂക്ഷമമായ വിള്ളലുകള്‍ പെട്ടെന്നു സൃഷ്ടിക്കപ്പെടും. ഈ വിള്ളലുകളിലൂടെയാണ് ഉള്ളില്‍ നിറയ്ക്കുന്ന വായു പുറത്തുകടക്കുക.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ഇക്കാരണത്താല്‍ ടയര്‍ മര്‍ദ്ദം ഇടയ്ക്കിടെ പരിശോധിക്കേണ്ടതായി വരും. എന്നാല്‍ നൈട്രജന്‍ രാസഘടനയുടെ പ്രത്യേകതകളാല്‍ ഈ പ്രശ്നം നൈട്രജന്‍ ടയറുകള്‍ക്ക് കുറവാണ്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

റിമ്മുകള്‍ തുരുമ്പിക്കില്ല

സാധാരണ വായുവില്‍ ഈര്‍പ്പമുണ്ടാകും. ഈര്‍പ്പം മൂലം വീല്‍ റിമ്മുകള്‍ തുരുമ്പെടുക്കാന്‍ സാധ്യത കൂടുതലാണ്. നൈട്രജനില്‍ ജലത്തിന്റെ അംശം കുറവായതു കൊണ്ടു റിം തുരുമ്പിക്കുന്നതു കുറയും. സാധാരണ ടയര്‍ ഓടിച്ചൂടാകുമ്പോള്‍ ടയറിനുള്ളിലെ മര്‍ദ്ദം കൂടാറുണ്ട്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്ന സംഭവങ്ങളിലേക്ക് വരെ ഈ സാഹചര്യം നയിക്കും. നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്‌നവുമില്ല. നൈട്രജന്‍ പെട്ടെന്നു ചൂടാകില്ല. റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

കൂടുതല്‍ ആയുസ്

അമിത വേഗത്തില്‍ ഓടിയാലും അമിത ഭാരം കയറ്റിയാലും നൈട്രജന്‍ ടയറുകളില്‍ താപം കാര്യമായി സൃഷ്ടിക്കപ്പെടാറില്ല. ഇക്കാരണത്താല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. മാത്രമല്ല നൈട്രജന്‍ ടയര്‍ കൂടുതല്‍ യാത്രാ സുഖം നല്‍കുമെന്ന വാദം ഇന്നു വിപണിയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ല.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ഗുണങ്ങള്‍ക്ക് ഒപ്പം ഒരുപിടി ദോഷങ്ങളും നൈട്രജന്‍ ടയറുകള്‍ക്ക് ഉണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ ടയറുകള്‍ക്ക് വില കൂടുതലാണ്. ഒരിക്കല്‍ ടയറില്‍ നൈട്രജന്‍ നിറച്ചാല്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ ടയറില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ഇനി നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ബൈക്ക് ടയറുകളില്‍ നൈട്രജന്‍ നിറച്ചാല്‍

ബൈക്ക് യാത്രികരെ സംബന്ധിച്ച് ടയറുകളുടെ മര്‍ദ്ദം ഏറെ നിര്‍ണായകമാണ്. രണ്ടു ടയറുകളില്‍ മാത്രമാണ് ബൈക്ക് സ്ഥിരത കണ്ടെത്താറ്. അതുകൊണ്ടു ടയര്‍ മര്‍ദ്ദത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ബൈക്കിന്റെ മികവില്‍ പ്രതിഫലിക്കും.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

മര്‍ദ്ദം കൂടുതലെങ്കില്‍ ബൈക്കില്‍ ഗ്രിപ്പ് നഷ്ടപ്പെടാനുള്ള സാധ്യത കൂടും. ടയര്‍ മര്‍ദ്ദം കുറവെങ്കില്‍ വളവുകളില്‍ ബൈക്കിന് താളം തെറ്റും. അതുകൊണ്ട് കൃത്യമായ മര്‍ദ്ദമായിരിക്കണം ബൈക്ക് ടയറുകളില്‍ പാലിക്കേണ്ടത്.

ഊരിത്തെറിച്ച ടയറില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി — വീഡിയോ

ടയറില്‍ സാധാരണ വായുവാണ് നിറയ്ക്കുന്നതെങ്കില്‍ കൃത്യമായ മര്‍ദ്ദം നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് നേരിടും. നൈട്രജന്‍ വാതകമാണ് ടയറില്ലെങ്കില്‍ ഈ പ്രശ്നമില്ല. ഏറെ കാലം ടയറില്‍ കൃത്യമായ മര്‍ദ്ദം തന്നെ തുടരും.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Tires Crash Into Car With Driver. Read into Malayalam.
Story first published: Tuesday, July 10, 2018, 17:49 [IST]
 
ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more