2015 ൽ വൈറലായ മികച്ച 10 വീഡിയോകൾ

By Praseetha

നിരവധി രസകരമായ കാറിന്റെയും ബൈക്കുകളുടേയും വീഡിയോകൾക്ക് 2015 സാക്ഷ്യം വഹിച്ചു. ഇതിലെ ചില മികച്ച 10വീഡിയോകളിലേക്കൊന്ന് തിരിഞ്ഞ് നോക്കാം.

10. അലന്‍ ബെർട് വിസ്ലിന്റെ ലിമ്പോ പ്രകടനം
അലന്‍ ബെർട് വിസ്ൽ ഒരു പ്രോഫഷണൽ മോട്ടോർ കാർ റൈഡറാണ്, ലിബോയിൽ നല്ല നൈപുണ്യം നേടിയിട്ടുള്ള ആളുമാണ്. ഇദ്ദേഹം ഇംഗ്ളണ്ടിലെ നോർഫോൾക്കിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി. ലിബോ ബാറിനടിയിലൂടെ ഹാന്റില്‍ബാർ നിലത്തുരച്ച് കൊണ്ട് ബൈക്കിൽ തെന്നിമാറുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും.

9. ഐ ഫോണിന്റെ സ്ക്രീനിൽ ഒരാൾ ബേൺഔട്ട് നടത്തുന്നു
പ്രൊഫഷണൽ ടെക്നോളജി ഡിസ്ട്രോയറായ ടെകാറാക്സ് ഐ ഫോണിലിൽ ബേൺ ഔട്ട് നടത്തിയാല്‍ എന്ത് സംഭവിക്കുന്നുവെന്ന് കണ്ടെത്താനുള്ള പരിശ്രമം നടത്തി. അത്ഭുതങ്ങൾ കാഴ്ചവെച്ചു കൊണ്ട് മിനി മോട്ടോ ഡുക്കാട്ടി 916 ൽ ആയിരിന്നു പ്രകടനം.

8. രണ്ട് വയസ്ക്കാരനും നാല് വയസ്ക്കാരനും തമ്മിലുള്ള മത്സരമൊന്ന് കണ്ടുനോക്കൂ

ടിമർ കുലെഷോവ് എന്ന രണ്ട് വയസുള്ള ബൈക്കറിന്റെയും നാല് വയസുള്ള മകാർ സെഹൽസ്ന്യാക്ക് എന്ന കാർട്ട് റേസറിന്റെയും ഈ മനോഹരമായ വീഡിയോ വളരെ ഹിറ്റായതാണ്. രണ്ട് കുട്ടികളുടേയും ഈ വീഡിയോ കൗതുകമുണർത്തുന്നതും ഇന്റർനെറ്റിൽ ഇവരുടെ സമാന വീഡിയോകള്‍ക്കായി തിരയാന്‍ കൂടുതൽ ആളുകളെ പ്രേരിപ്പിക്കുന്നതുമാണ്.

7. ഹോണ്ടയുടെ ഇഗ്നീഷ്യൻ പരസ്യം
ഹോണ്ടയുടെ എല്ലാ പരസ്യങ്ങളും വളരെ മികവ് പുലർത്തിയവയാണ്. എന്നാൽ ഇഗ്നീഷ്യൻ ആഡ് മറ്റെല്ലാത്തിനേക്കാളും ഏറെ ശ്രദ്ധപിടിച്ചു പറ്റി.

6. 520 കിലോമീറ്റർ വേഗത പിടിക്കാൻ 4 സെക്കന്റ്
ഈ കാറുകളെ ഫണ്ണി കാറുകളെന്ന് വിളിക്കാമെങ്കിലും അവയുടെ പവർ, സ്പീഡ് കണക്കിലെടുക്കുമ്പോൾ മാറി ചിന്തിക്കേണ്ടതായിട്ടുണ്ട്. 700-800 കുതിരശക്തി ഉപയോഗിച്ച് കൊണ്ട് നാല് സെക്കന്റിൽ 520 കിലോമീറ്റർ താണ്ടാൻ ഈ കാറുകൾക്ക് സാധിക്കും. പാരച്യൂട്ടിന്റെ സഹായത്തോടെ മാത്രമെ കാറിന് നില്ക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് വേറൊരു പ്രത്യേകത.

5. ദുബായിക്ക് മുകളിലൂടെയുള്ള ജെറ്റ്മാൻമാരുടെ പ്രകടനം
ദുബായിക്ക് മുകളിലൂടെ പറന്നുയർന്ന ഒരു വിമാനത്തെ മറികടക്കാൻ ശ്രമിച്ച രണ്ട് ജെറ്റ്മാൻമാരുടെ വീഡിയോ യൂടുമ്പിലിൽ വൈറലായതാണ്. ഈ വീഡിയോ ശകലമൊന്ന് കണ്ടാസ്വദിക്കൂ.

4. സ്റ്റോപ്പ് സൈന്‍ ബോർഡ് കൊണ്ട് റിപ്പോർട്ടര്‍ക്ക് കിട്ടിയ പ്രഹരം
ഐറിഷ് റിപ്പോട്ടറായ തെരേസ മാനിയൻ കൊടുങ്കാറ്റിനെയും അവ വിതച്ച നാശനഷ്ടങ്ങളെ പറ്റിയും ആർടിഇ ന്യൂസിന് റിപ്പോർട്ട് ചെയ്യുകയായിരുന്നു. കൊടുങ്കാറ്റിൽ ആഞ്ഞടിച്ച് വന്ന സ്റ്റോപ്പ് സൈന്‍ ബോർഡിനാൽ അവർക്ക് പ്രഹരമേല്‍ക്കുകയും റിപ്പോട്ടിംഗിന് മുടങ്ങുകയും ചെയ്തു.

3. ഹോളി ഹൈപ്പർകാർ ട്രിനിറ്റി ഡ്രാഗ് റേസ്
ഫെരാറി, മെക്ലാറൻ, പോർഷെ എന്നിവ ഹൈപ്പർ കാർ ടെസ്റ്റിനായി ലഭിക്കുക എന്നത് വളരെ കഷ്ടമാണ്. സൂപ്പർകാർ.കോമിലെ ആളുകൾ നിരവധി സൂപ്പർകാർ ശേഖരണമുള്ള പോൾ ബെയ്‌ലിയെ സമീപിച്ച് ഈ മൂന്ന് കാറുകളുമൊപ്പിച്ചു. മൂന്ന് കാറുകളും ബ്രൻടിങ്ത്രോപ്പിലെ 3.2 കിലോമീറ്റർ വ്യപിച്ച് കിടക്കുന്ന റണ്‍വെയിൽ റേസിനായി ഒരുങ്ങി നിൽക്കുന്ന കാഴ്ച അമ്പരിപ്പിക്കുന്നതാണ്.

2. ഡ്രിഫ്റ്റ് യുദ്ധം
പ്രൊഫഷ്ണൽ ഡ്രിഫ്റ്റർമാരായ വോഗൺ ഗിറ്റിൻ ജൂനിയർ തന്റെ ഫോഡ് മസ്ടാങ് ആർടിആറിലും ഡൈഗോ സയിറ്റോ ലംബോഗിനി മേഴ്സിലാഗോയിലുമാണ് പ്രകടനം നടത്തിയത്. ജപ്പാനിലെ വിജനമായ തെരുവായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്.

1. ഓസി ടെഗ് സേത്തി തന്റെ കുടുംബത്തിന് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ഗ്രാന്റ് ഷെറോക്കെ ജീപ്പ് വാങ്ങിച്ചു. വണ്ടി തകരാറിലാകുകയും ഇതിന്റെ നിർമ്മാതാക്കാൾ പണം തിരിച്ച് നൽകുകയോ വണ്ടി മാറ്റി കൊടുകികുകയോ ചെയ്തില്ല. ഇതേതുടർന്ന് ഇവരെ കളിയാക്കി കൊണ്ട് ഒരു വീഡിയോ ഇറക്കുകയും അത് യൂടുബിൽ വൈറലാകുകയും ചെയ്തു. ഈ വീഡിയോക്ക് യൂടുബിൽ ഇപ്പോൾ 2 ദശലക്ഷം ക്ളിക്കുകളും ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #വീഡിയോ #video #auto news
Story first published: Thursday, December 24, 2015, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X