ലോകത്തിലെ നീളമേറിയ ഹൈവേകളിൽ ഇന്ത്യൻ ഹൈവേക്കുള്ള പ്രാധാന്യം?

By Praseetha

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് പ്രത്യേകിച്ചും കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ദേശീയപാതകൾ വഴിയുള്ള യാത്രകൾ എന്നും നല്ലൊരു ഓർമ്മതന്നെയായിരിക്കും. ലോകത്താകമാനമായി നാം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എത്രയെത്ര ഹൈവേകളാണ് ഉള്ളത്. അതുവഴിയുള്ള യാത്രകൾ അവിസ്മരണീയമായ കാഴ്ചകളാണ് സമ്മാനിക്കതും.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ 10 ദേശീയപാതകള്‍

അത്തരത്തിൽ നിങ്ങൾ അറിയപ്പെടാത്തതും ഭാവിയിൽ ഒരു റോഡ്ട്രിപ്പിന് സഹായകമായേക്കാവുന്ന ദേശീയപാതകളാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. നീളം കൊണ്ടുമാത്രം പ്രശ്സതമായിട്ടുള്ള ഹൈവേകളാണിവ. നീളമേറിയ ഹൈവേകൾ കൂടുതലും അമേരിക്കയിലാണ് ഉള്ളത് എന്നുള്ള പ്രത്യേകതയുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തെ നീളമേറിയ ഹൈവേ ഏതാണെന്നും ഗിന്നസിൽ ഇടംതേടിയിട്ടുള്ള ഹൈവേ അതേതാണെന്നും അറിയാൻ തുടർന്നു വായിക്കൂ.

10. ഇന്റർസ്റ്റേറ്റ് 80(1-80), അമേരിക്ക

10. ഇന്റർസ്റ്റേറ്റ് 80(1-80), അമേരിക്ക

അമേരിക്കയിലെ പതിനൊന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ഹൈവേയാണിത്. അമേരിക്കയിൽ ക്രിസ്റ്റഫർ കോളംബസ് എന്ന പേരിലും ഇന്റർസ്റ്റേറ്റ് 80(1-80) ഹൈവേ അറിയപ്പെടുന്നുണ്ട്. 4,666കിലോമീറ്റർ ദൈർഘ്യമാണ് ഈ നീളമേറിയ ഹൈവേയ്ക്കുള്ളത്. സാൻഫ്രാൻസിസ്കോയിൽ നിന്നാരംഭിക്കുന്ന ഹൈവേ ന്യൂജേഴ്സി വരെ നീണ്ടുപോകുന്നു.

Picture credit: Jo-H/Flickr

 09. ഇന്റർസ്റ്റേറ്റ് 90(1-90), അമേരിക്ക

09. ഇന്റർസ്റ്റേറ്റ് 90(1-90), അമേരിക്ക

അമേരിക്കയിലെ പ്രശസ്തവും നീളമേറിയതുമായ അന്തർദേശീയ ഹൈവേയാണ് ഇന്റർസ്റ്റേറ്റ് 90(1-90). 4,860 കിലോമീറ്ററാണ് ഈ ഹൈവേയുടെ മൊത്തം നീളം. 1950 കളിൽ ആരംഭിച്ച ഈ ഹൈവേയുടെ നിർമാണം 1985ഓടുകൂടിയാണ് അവസാനിച്ചത്. അമേരിക്കയിലെ പതിനൊന്ന് സംസ്ഥാനങ്ങളിലൂടെയാണ് ഈ ഹൈവേ കടന്നുപോകുന്നത്.

Picture credit: Ed Suominen/Flickr

08. യുഎസ് റൂട്ട് 6

08. യുഎസ് റൂട്ട് 6

ഗ്രാന്റ് ആർമി ഓഫ് ദി റിപ്പബ്ലിക്ക് ഹൈവേ എന്ന വിശേഷണത്തിലാണ് യുഎസ് റൂട്ട് 6 അറിയപ്പെടുന്നത്. ബിഷപ്പ് കാലിഫോർണിയയിൽ നിന്നാരംഭിച്ച് പ്രോവിൻസ് ടൗണിൽ അവസാനിക്കുന്ന ഈ ഹൈവേയ്ക്ക് 5,158കിലോമീറ്റർ ദൈർഘ്യമാണുള്ളത്. 1920കളിൽ റൂസ്‌വെൽറ്റ് ഹൈവേ എന്നപേരിലുമിത് അറിയപ്പെട്ടിരുന്നു.

Picture credit: Doug Kerr/Wiki Commons

07. യുഎസ് റൂട്ട് 20

07. യുഎസ് റൂട്ട് 20

അമേരിക്കയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ കൂടി കടന്നുപോകുന്ന ഹൈവേയാണിത്. 1926ൽ നിർമ്മിച്ച ഈ ഹൈവേയ്ക്ക് 5,415 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര പ്രദാനം ചെയ്യുന്നതിനാൽ ഈ ഹൈവേ അമേരിക്കയിൽ വളരെ പ്രശസ്തവുമാണ്. ന്യൂപോർട്ടിൽ നിന്നാരംഭിച്ച് അമേരിക്കയുടെ കിഴക്ക്ഭാഗത്തുള്ള ഇദാഹോയിലേക്കുള്ള നീളുന്നതാണ് ഈ ഹൈവേ.

Picture credit: John Phelan/Wiki Commons

 06. ചൈന നാഷണൽ ഹൈവേ 010

06. ചൈന നാഷണൽ ഹൈവേ 010

ചൈനയിൽ ഏറ്റവും നീളമേറിയതും ലോകത്തിൽ വച്ച് ആറാമത്തെ നീളമേറിയ ഹൈവേയാണ് നാഷണൽ ഹൈവേ 010. ടോങ്സാൻ എക്സ്പ്രെസ്‌വെ എന്നപേരിലാണ് ഈ ഹൈവേ അറിയപ്പെടുന്നത്. 5,700കിലോമീറ്റർ ദൈർഘ്യമാണ് ഈ ഹൈവേയ്ക്കുള്ളത്.

Picture credit: Yaoleilei/Wiki Commons

05. ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ, ഇന്ത്യ

05. ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ, ഇന്ത്യ

ഇന്ത്യയിൽ ഏറ്റവും നീളമേറിയ ഹൈവേകളിൽ ഓന്നാണ് ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ. 5,846കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ ലോകത്തിലെ നീളമേറിയ അഞ്ചാമത്തെ ഹൈവേയാണ്. 2001ൽ നിർമാണം ആരംഭിച്ച ഈ ഹൈവേയുടെ നിർമാണം 2012ലാണ് പൂർത്തിയാക്കിയത്. കൊൽക്കത്ത, മുംബൈ, ദില്ലി, ചെന്നൈ എന്നീ നാല് സുപ്രധാന നഗരങ്ങളിലൂടെയാണിത് കടന്നു പോകുന്നത്.

04. ട്രാൻസ് കാനഡ ഹൈവേ

04. ട്രാൻസ് കാനഡ ഹൈവേ

ലോകത്തിലെ നാലാമത്തെ നീളമേറിയ ഹൈവേയാണ് ട്രാൻസ് കാനഡ ഹൈവേ. കാനഡയിലെ ഒട്ടുമിക്ക എല്ലാ നഗരങ്ങളേയും ബന്ധിപ്പിച്ചാണ് ഈ ഹൈവേ കടന്നു പോകുന്നത്. 7,821കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ 1950കളിലാണ് നിർമ്മിച്ചത്.

Picture credit: WikiPedant/Wiki Commons

03. ട്രാൻസ് സൈബേരിയൻ ഹൈവേ

03. ട്രാൻസ് സൈബേരിയൻ ഹൈവേ

ഏഴ് ഫെഡറൽ ഹൈവേകൾ ഉൾക്കൊള്ളുന്നതാണ് ട്രാൻസ് സൈബേരിയൻ ഹൈവേ. റഷ്യയിലെ സെന്റ്.പീറ്റേസ്ബർഗിൽ നിന്നാരംഭിക്കുന്ന ഹൈവേ വ്ലാഡിവോസ്ടോക്കിലാണ് അവസാനിക്കുന്നത്. 11,000കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ പ്രകൃതിമനോഹരമായ കാഴ്ചകളാണ് പ്രദാനം ചെയ്യുന്നത്.

Picture credit: Mike1979 Russia/Wiki Commons

02. ഹൈവേ 1, ഓസ്ട്രേലിയ

02. ഹൈവേ 1, ഓസ്ട്രേലിയ

ഓസ്ട്രേലിയയിലെ നീളമേറിയതും പ്രശസ്തവുമായ ഈ ഹൈവേ ലോകത്തിൽ വച്ച് രണ്ടാമത്തെ നീളമേറിയ ഹൈവേയാണ്. 1955ൽ നിർമ്മിച്ച ഈ ഹൈവേയ്ക്ക് 14,500കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ആസ്ട്രേലിയയിലെ ഡാർവിൻ, ബ്രിസ്ബേൻ സ്റ്റേറ്റുകളെ ഒഴിച്ച് മറ്റെല്ലാ സ്റ്റേറ്റുകളേയും ബന്ധിപ്പിച്ചാണ് ഈ ഹൈവേ കടന്നു പോകുന്നത്. ഒരു ദിവസം ഒരു ദശലക്ഷത്തിലധികം ആളുകളാണ് ഈ ഹൈവേ കടന്നുപോകുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Picture credit: Tony Bowden/Flickr

01. പാൻ അമേരിക്കൻ ഹൈവേ

01. പാൻ അമേരിക്കൻ ഹൈവേ

ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈവേ എന്ന നിലയ്ക്കാണ് പാൻ അമേരിക്കൻ ഹൈവേ പ്രശസ്തിനേടിയിരിക്കുന്നത്. ലോകത്തിലെ നീളമേറിയ ഹൈവേ എന്ന നിലയ്ക്ക് ഗിന്നസ് റിക്കോർഡും കരസ്ഥമാക്കിയിട്ടുണ്ട്. 48,000 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഹൈവേ കൊടുംവനങ്ങൾ, മരുഭൂമി എന്നീ വ്യത്യസ്ത ഭൂപ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്.

Picture credit: JorgeBRAZIL/Wiki Commons

കൂടുതൽ വായിക്കൂ

2000 വർഷം പഴക്കമുള്ള മരങ്ങളിൽ തീർത്ത ഈ പാതകൾ നിങ്ങളെ ഞെട്ടിക്കും

Most Read Articles

Malayalam
കൂടുതല്‍... #റോഡ് #road
English summary
Top 10 Longest Highways In The World
Story first published: Tuesday, August 30, 2016, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X