ആക്രമണങ്ങളെ തടുക്കുവാന്‍ 10 ആഡംബരക്കാറുകള്‍

Posted By:

വന്‍ പ്രതിരോധ സന്നാഹങ്ങളുള്ള കാറുകള്‍ അമേരിക്കന്‍ പ്രസിഡണ്ടിനു മാത്രമുള്ളതാണെന്ന ധാരണയായിരുന്നു കുറെക്കാലം. ഇന്ത്യയില്‍ വലിയ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാത്ത അംബാസ്സഡര്‍ കാറുകളിലായിരുന്നു ഈയടുത്തകാലം വരെയും പ്രധാനമന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. പ്രമുഖരായ രാഷ്ട്രീയക്കാര്‍ മാത്രമല്ല, സ്വയം ഒരു പ്രമുഖനാണെന്നു തോന്നുന്ന പ്രാഞ്ചിയേട്ടന്മാരെല്ലാം പ്രതിരോധ സംവിധാനങ്ങളുള്ള കാറുകളിലാണ് സഞ്ചരിക്കുന്നത്. ഇതൊരു വന്‍ ട്രെന്‍ഡായി മാറിയിട്ടുണ്ടിന്ന്.

മെഴ്‌സിഡിസ് അടക്കമുള്ള കമ്പനികള്‍ പ്രതിരോധ സംവിധാനങ്ങളുള്ള കാറുകള്‍ നിര്‍മിക്കുകയും ലോകത്തിലെ പല വമ്പന്മാര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. പ്രശ്‌നമെന്താണെന്നുവെച്ചാല്‍, ഇവയുടെ വിശദാംശങ്ങള്‍ മെര്‍ക് അങ്ങനെ പുറത്തുവിടാറില്ല. കാറില്‍ എന്തെല്ലാം പ്രതിരോധങ്ങളുണ്ട് എന്നതു വെളിപ്പെട്ടാല്‍ അത് ആക്രമണം നടത്താനുദ്ദേശിക്കുന്നവര്‍ക്ക് റിസര്‍ച്ച് നടത്തി സമയം കളയേണ്ടി വരില്ല എന്നൊരു പ്രശ്‌നമുണ്ട്.

ലോകത്തിലെ ഏറ്റവും സന്നാഹപ്പെട്ട പ്രതിരോധ സംവിധാനങ്ങളുള്ള കാറുകള്‍ (Armored Cars) ഏതെല്ലാമെന്നു പരിശോധിക്കുകയാണ് താഴെ ചിത്രത്താളുകളില്‍.

പണം കൊണ്ട് പടച്ചട്ടയണിഞ്ഞ പത്ത് കാറുകള്‍

പണം കൊണ്ട് പടച്ചട്ടയണിഞ്ഞ പത്ത് കാറുകള്‍

ലോകത്തിലെ ഏറ്റവും സന്നാഹപ്പെട്ട പ്രതിരോധ സംവിധാനങ്ങളുള്ള കാറുകള്‍ അടുത്ത താൾ മുതൽ.

മെഴ്‌സിഡിസ് ബെന്‍സ് എസ്-ഗാര്‍ഡ് 600

മെഴ്‌സിഡിസ് ബെന്‍സ് എസ്-ഗാര്‍ഡ് 600

  • വില: (ഡോളര്‍ വിലയെ രൂപയിലാക്കിയത്) 8.3 കോടി

തൊട്ടടുത്തു നിന്നുള്ള വെടിവെപ്പ് തടയാന്‍ ഈ വാഹനത്തിന്റെ ബോഡിക്ക് സാധിക്കും. ശക്തിയേറിയ ഗ്രനേഡുകളും ഇവന്റെയടുത്ത് വിലപ്പോവില്ല.

മെഴ്‌സിഡിസ് ബെന്‍സ് എസ്-ഗാര്‍ഡ് 600

മെഴ്‌സിഡിസ് ബെന്‍സ് എസ്-ഗാര്‍ഡ് 600

5.5 ലിറ്റര്‍ ശേഷിയുള്ള വി12 എന്‍ജിനാണ് വാഹനത്തിലുള്ളത്. 517 കുതിരകളുടെ കരുത്ത് എന്‍ജിനുണ്ട്. മണിക്കൂറില്‍ 60 മൈല്‍ ദൂരം പിടിക്കാന്‍ വെറും 4 സെക്കന്‍ഡുകള്‍ മാത്രമേ ഈ വാഹനം എടുക്കുകയുള്ളൂ.

ഓഡി എ8 സെക്യൂരിറ്റി

ഓഡി എ8 സെക്യൂരിറ്റി

  • വില: 4.1 കോടി മുതല്‍ 5.98 കോടി രൂപ വരെ

സ്റ്റീല്‍, ടൈറ്റാനിയം, കെവ്‌ലാര്‍ എന്നീ അസംസ്‌കൃതവസ്തുക്കളുപയോഗിച്ചാണ് ഓഡി എ8 സെക്യൂരിറ്റിയുടെ നിര്‍മാണം. കരുത്തേറിയ വെടിവെപ്പുകരണങ്ങള്‍ക്ക് ഈ ബോഡിയെ തുളച്ചുകയറുന്ന ഉണ്ടകള്‍ തൊടുക്കാന്‍ കഴിയില്ല എന്നാണ് ഓഡി അവകാശപ്പെടുന്നത്. വാഹനത്തിന് ഒരു കാരണവശാലും തീപ്പിടിക്കുകയില്ല. രാസായുധങ്ങളെ ചെറുക്കാനും വാഹനത്തിനു സാധിക്കും.

ഓഡി എ8 സെക്യൂരിറ്റി

ഓഡി എ8 സെക്യൂരിറ്റി

450 ബ്രേക്ക് ഹോഴ്‌സ്പവര്‍ ഉല്‍പാദിപ്പിക്കാന്‍ ഓഡി എ8 സെക്യൂരിറ്റിയുടെ പെട്രോള്‍ എന്‍ജിനു ശേഷിയുണ്ട്. 5 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വാഹനത്തിനാകും.

ബെന്‍ലെ മുള്ളിനര്‍ ഡിവിഷന്‍

ബെന്‍ലെ മുള്ളിനര്‍ ഡിവിഷന്‍

  • വില: 2.39 കോടി രൂപ

വെടിവെപ്പ്, രാസായുധപ്രയോഗം. ബോംബ് സ്‌ഫോടനം എന്നിവ ചെറുക്കാന്‍ മുള്ളിനര്‍ ഡിവിഷന്‍ കാറിന് സാധിക്കും. ഏതുവശത്തു നിന്നാക്രമിച്ചിട്ടും കാര്യമില്ല എന്ന് ബെന്‍ലെ ഉറപ്പു നല്‍കുന്നു.

ബെന്‍ലെ മുള്ളിനര്‍ ഡിവിഷന്‍

ബെന്‍ലെ മുള്ളിനര്‍ ഡിവിഷന്‍

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വെറും 6 സെക്കന്‍ഡ് നേരം മാത്രമേ ഈ വാഹനം എടുക്കുകയുള്ളൂ. 6.7 ലിറ്റര്‍ ശേഷിയുള്ള, ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. പരമാവധി പിടിക്കാവുന്ന വേഗത മണിക്കൂറില്‍ 184 മൈലാണ്. 505 കുതിരകളുടെ കരുത്താണ് ഈ പെട്രോള്‍ എന്‍ജിനുള്ളത്.

മെയ്ബാക്ക് 62എസ്

മെയ്ബാക്ക് 62എസ്

  • വില: 2.1 കോടി

റിജാക്കില്‍ നിന്നും സോഴ്‌സ് ചെയ്ത പ്രതിരോധ സംവിധാനം ഘടിപ്പിച്ചാണ് മെയ്ബാക്ക് 62എസ് വിപണിയിലെത്തുന്നത്. 10 മീറ്റര്‍ അടുത്തു നിന്നുള്ള വെടിയുണ്ടകള്‍ വരെ തടുക്കാന്‍ മെയ്ബാക്കിന് സാധിക്കുന്നു. മെയ്ബാക്കിന്റെ എക്‌സ്റ്റീരിയര്‍ സൗന്ദര്യത്തില്‍ യാതൊരു കൈകടത്തലുമില്ലാതെ റിജാക്ക് ഈ പണി ചെയ്തിരിക്കുന്നു.

മെയ്ബാക്ക് 62എസ്

മെയ്ബാക്ക് 62എസ്

5.9 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് മെയ്ബാക്ക് 62 എസ്സിലുള്ളത്. 620 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍.

ബിഎംഡബ്ല്യു 7 സീരീസ് ഹൈ സെക്യൂരിറ്റി

ബിഎംഡബ്ല്യു 7 സീരീസ് ഹൈ സെക്യൂരിറ്റി

  • വില: 2.09 കോടി

ഇന്ത്യൻ പ്രധാനമന്ത്രി ഇതേ വാഹനമാണ് നിലവിലുപയോഗിക്കുന്നത്. പ്രധാനമന്ത്രിക്കു വേണ്ടി നിർമിച്ച പതിപ്പ് കുറെയധികം സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് സമ്പന്നമാണെന്നാണ് അറിയുന്നത്.

ബിഎംഡബ്ല്യു എന്‍ജിനീയര്‍മാരുടെ കഠിന പരിശ്രമം വാഹനത്തിന്റെ ഗുണനിലവാരത്തെ സമാനമായ സംവിധാനങ്ങളുള്ള കാറുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. പ്രതിരോധ സംവിധാനങ്ങളും ഭാരക്കൂടുതല്‍ മൂലം ഇത്തരം കാറുകള്‍ക്ക് വേഗത കുറയുക സ്വാഭാവികമാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ വളരെ തന്ത്രപൂര്‍വം മറികടക്കാന്‍ ബീമറിന് സാധിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു 7 സീരീസ് ഹൈ സെക്യൂരിറ്റി

ബിഎംഡബ്ല്യു 7 സീരീസ് ഹൈ സെക്യൂരിറ്റി

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗ പിടിക്കാന്‍ ബിഎംഡബ്ല്യു 7 സീരീസിന് വെറും 6 സെക്കന്‍ഡ് മാത്രമേ വേണ്ടൂ. 535 കുതിരകളുടെ കരുത്ത് പുറത്തെടുക്കും ഇതിലെ 6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍.

പോപ്‌മൊബൈല്‍

പോപ്‌മൊബൈല്‍

  • വില: 1.8 കോടി

രാസായുധം പ്രയോഗിച്ചോ വെടിവെച്ചോ പോപ്പിനെ അപായപ്പെടുത്താമെന്നു വിചാരിക്കുന്നുവെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയെ സംരക്ഷിച്ചു നിറുത്തുന്നതിനുള്ള കരാര്‍ മെഴ്‌സിഡിസാണ് ഏറ്റെടുത്തിട്ടുള്ളത്. മെര്‍ക് സൗജന്യമായി നല്‍കുന്ന ഈ വാഹനത്തിലാണ് പോപ്പുമാര്‍ അനുയായികള്‍ക്ക് ദര്‍ശനം നല്‍കാറുള്ളത്.

പണം കൊണ്ട് പടച്ചട്ടയണിഞ്ഞ പത്ത് കാറുകള്‍

മണിക്കൂറില്‍ 70 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പോപ്‌മൊബൈലിന് സാധിക്കും. മെഴ്‌സിഡിസ് ബെന്‍സ് വികസിപ്പിച്ചെടുത്ത 5 ലിറ്ററിന്റെ വി8 എന്‍ജിനാണ് പോപ്പിന്റെ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ വാഹനമെടുക്കുന്നത് 6 സെക്കന്‍ഡ് മാത്രമാണ്.

കോണ്‍ക്വസ്റ്റ് നൈറ്റ് എക്‌സ്‌വി

കോണ്‍ക്വസ്റ്റ് നൈറ്റ് എക്‌സ്‌വി

  • വില: 1.85 ലക്ഷം

'ഹമ്മര്‍ കില്ലര്‍' എന്നാണ് ഈ വാഹനം അറിയപ്പെടുന്നത്. കരുത്തേറ്റിയ ഉരുക്കും കെവ്‌ലാറും ചേര്‍ന്നാണ് ബോഡിയുടെ പ്രതിരോധശേഷി ഉയര്‍ത്തിയിരിക്കുന്നു. ഫെന്‍ഡറുകള്‍, ബംപറുകള്‍ എന്നിവിടങ്ങളില്‍ കെവ്‌ലാര്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.

കോണ്‍ക്വസ്റ്റ് നൈറ്റ് എക്‌സ്‌വി

കോണ്‍ക്വസ്റ്റ് നൈറ്റ് എക്‌സ്‌വി

6 ലിറ്റര്‍ ശേഷിയുള്ളതും 325 കുതിരശക്തിയുള്ളതുമായ ഒരു പെട്രോള്‍ എന്‍ജിനും 6.7 ലിറ്റര്‍ ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനും.

കാഡില്ലാക് വണ്‍

കാഡില്ലാക് വണ്‍

  • വില: 1.79 കോടി

അമേരിക്കന്‍ പ്രസിഡണ്ട് ഉപയോഗിക്കുന്നത് ഇതേ വാഹനത്തിന്റെ കൂടുതല്‍ സന്നാഹപ്പെട്ട പതിപ്പാണ്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഉപയോഗത്തിലുള്ള വാഹനമായതിനാലാവണം നിരവധി മിത്തുകള്‍ ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. അണ്വായുധത്തിന്റെ ആക്രമണത്തെ വരെ ചെറുകാന്‍ വാഹനത്തിന് സാധിക്കുമെന്ന് പറഞ്ഞുപരത്തുന്നുണ്ട് ചിലര്‍. 6.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് കാഡില്ലാക് വണ്ണിലുള്ളത്.

ഡാര്‍ട്‌സ് കോമ്പാറ്റ് ടി98 എസ്‌യുവി

ഡാര്‍ട്‌സ് കോമ്പാറ്റ് ടി98 എസ്‌യുവി

  • വില: 1.19 കോടി

റഷ്യന്‍ നിര്‍മിതമാണ് ഈ വാഹനം. 7 സെന്റിമീറ്റര്‍ കനമുള്ള കരുത്തേറിയതും ബുള്ളറ്റ് പ്രതിരോധശേഷിയുള്ളതുമായ വിന്‍ഡോ ഗ്ലാസുകളാണ് വാഹനത്തിലുള്ളത്. എകെ 47 തോക്കിലെ ബുള്ളറ്റിനെയും ഗ്രനേഡിനെയുമെല്ലാം പ്രതിരോധിക്കാനുള്ള ശേഷിയുണ്ടീ വാഹനത്തിന്. 8.1 ലിറ്റര്‍ ശേഷിയുള്ള എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു ഡാര്‍ട്‌സില്‍. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ വാഹനത്തിന് പ്രാപ്തി നല്‍കുന്നത് ഈ എന്‍ജിനാണ്. ഒന്നാം ലോകയുദ്ധകാലം മുതല്‍ക്കു തന്നെ പ്രതിരോധ കാറുകള്‍ നിര്‍മിച്ചുവരുന്നുണ്ട് ഡാര്‍ട്‌സ്.

ടംബ്ലര്‍

ടംബ്ലര്‍

ബാറ്റ്മാന്‍ ആരാധകരുടെ ഫാന്റസിയെ യാഥാര്‍ത്ഥ്യത്തിലെത്തിച്ച വാഹനമാണിത്. ബാറ്റ്‌മൊബൈലിന്റെ ആകൃതിയില്‍ നിര്‍മിച്ച ഈ വാഹനം ഒരു മികച്ച പ്രതിരോധ വാഹനം കൂടിയാണ്.

പ്രതിരോധ വാഹനങ്ങൾ നിർമിക്കുന്ന വിധം

വീഡിയോ

പണം കൊണ്ട് പടച്ചട്ടയണിഞ്ഞ പത്ത് കാറുകള്‍

വെടി തടുക്കുന്ന കാറുകൾക്ക് വൻ തോതിലുള്ള പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ ബോളിവുഡ് നടൻ ആമിർ ഖാൻ ഒരു മെഴ്സിഡ്സ് വെടിപ്രതിരോധ വാഹനം വാങ്ങിയത് വാർത്തയായിരുന്നു. കേരളത്തിൽ ആരുടെയെങ്കിലും പക്കൽ ഇ‌ത്തരം കാറുണ്ടോ എന്നറിയില്ല. അറിവുള്ളവർ താഴെ കമൻറ് ചെയ്ത് വായനക്കാരെ അറിയിക്കുവാൻ അപേക്ഷിക്കുന്നു.

ഇന്നത്തെ വീഡിയോ:

3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0" frameborder="0" allowfullscreen></iframe>
English summary
Prime Minister Manmohan Singh's convoy consists of armoured 7-Series BMWs, and his security apparatus has similarly-protected BMW X5 SUVs. Here is a list of the Top 10 Most Expensive armored cars in the world.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark