ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

Written By:

നമ്മുടെ സമയത്തിന് ബസ്സ് വരുന്നില്ലെങ്കില്‍ നമ്മളെന്താണ് ചെയ്യാറുള്ളത്? ഒരു ബസ്സങ്ങ് വാങ്ങും. കുറെക്കൂടി പണമുള്ളവരാണെങ്കില്‍ തീവണ്ടിയും വിമാനവുമൊക്കെ വാങ്ങിയേക്കും. കാത്തുനിന്ന് സമയം കളയേണ്ടല്ലോ? സ്വന്തമായി വിമാനമുള്ള നിരവധി സമ്പന്നരുണ്ട് ലോകത്തില്‍.

ആഡംബരത്തിന്റെ കാര്യത്തില്‍ ഇക്കൂട്ടരെല്ലാം തന്നെ തീവ്രവാദികളാണ്. ചെറുപ്പകാലത്ത് ബാലരമയിലെ രാജകുമാരിയെ രക്ഷിക്കാന്‍ പോയ രാജകുമാരന്റെ പുഷ്പകവിമാനത്തിലുണ്ടായിരുന്ന എല്ലാ സന്നാഹങ്ങളും തങ്ങളുടെ വിമാനത്തിലുണ്ടായിരിക്കണമെന്ന് ഈ വേദനിക്കുന്ന കോടീശ്വരന്മാര്‍ ആഗ്രഹിച്ചു പോയെങ്കില്‍ തെറ്റൊന്നും പറയാനില്ല. നമുക്കിവിടെ ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ വിമാനങ്ങളെ പരിചയപ്പെടാം.

ലോകത്തിലെ 10 അത്യാഡംബര സ്വകാര്യ വിമാനങ്ങള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

10. ഡാസ്സോള്‍ട്ട് ഫാല്‍ക്കണ്‍ 900

10. ഡാസ്സോള്‍ട്ട് ഫാല്‍ക്കണ്‍ 900

സ്വിറ്റ്‌സര്‍ലാന്‍ഡുകാരനായ സെര്‍ജിയോ മാന്റെഗാസ എന്ന ബിസിനസ്സുകാരന്റെ വിമാനമാണിത്. 33 ദശലക്ഷം ഡോളറാണ് ഈ വിമാനത്തിന്റെ വില. അതിവേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ വിമാനത്തിന് കടുത്ത കാലാവസ്ഥയിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടുകളില്‍ ചെന്നെത്തുവാനുള്ള പ്രകടനശേഷിയുണ്ട്. മൂന്ന് ഹണിവെല്‍ TFE731-5BR-1C ടര്‍ബോഫാന്‍ എന്‍ജിനുകളാണ് വിമാനത്തിന്റെ കരുത്ത്. ഏഴ് യാത്രികരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് വിമാനത്തിന്. മണിക്കൂറില്‍ 950 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ സാധിക്കും. റെയ്ഞ്ച് 7,400 കിലോമീറ്റര്‍.

09. എമ്പ്രായേര്‍ ഇഎംബി190ബിജെ ലൈനേജ് 1000

09. എമ്പ്രായേര്‍ ഇഎംബി190ബിജെ ലൈനേജ് 1000

ജോര്‍ജ് വെര്‍ഗേര എന്ന മെക്‌സിക്കന്‍ ബിസ്‌നസ്സുകാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. ബ്രസീലിലാണ് നിര്‍മാണം നടന്നത്. 40,95 അമേരിക്കന്‍ ഡോളര്‍ ചെലവ് വന്നും എമ്പ്രായേറിന്റെ നിര്‍മാണത്തിന്. 8,149 കിലോമീറ്റര്‍ റെയ്ഞ്ചുണ്ട് ഇതിന്റെ രണ്ട് ഇലക്ട്രിക് എന്‍ജിനുകള്‍ക്ക്.

08. ഡാസ്സോള്‍ട്ട് ഫാല്‍ക്കണ്‍ 7എക്‌സ്

08. ഡാസ്സോള്‍ട്ട് ഫാല്‍ക്കണ്‍ 7എക്‌സ്

എട്ടാം സ്ഥാനത്തു വരുന്നത് ബില്‍ ഗേറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ്. 41 ദശലക്ഷം ഡോളര്‍ ചെലവിട്ടാണ് ബില്‍ ഗേറ്റ്‌സ് ഈ വിമാനം നിര്‍മിച്ചത്. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഈ വിമാനത്തിന് സാധിക്കും. 11,000 കിലോമീറ്ററാണ് റെയ്ഞ്ച്.

07. ബൊമ്പാര്‍ഡിയര്‍ ബിഡി-700 ഗ്ലോബല്‍ എക്‌സ്പ്രസ്

07. ബൊമ്പാര്‍ഡിയര്‍ ബിഡി-700 ഗ്ലോബല്‍ എക്‌സ്പ്രസ്

മാധ്യമ മുതലാളിയായ ഓപ്ര വിന്‍ഫ്രേയുടെയും ഗായികയായ സെലിന്‍ ഡയണിന്റെയും ഉടമസ്ഥതയില്‍ ഈ വിമാനമുണ്ട്. ബിഎംഡബ്ല്യുവില്‍ നിന്നും സോഴ്‌സ് ചെയ്ത രണ്ട് എന്‍ഡജിനുകളാണ് വിമാനത്തിലുള്ളത്. മണിക്കൂറില്‍ 935 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ വിമാനത്തിന് സാധിക്കും. 11,390 കിലോമീറ്ററാണ് റെയ്ഞ്ച്. 47.7 ദശലക്ഷം ഡോളര്‍ വില.

06. ബോയിങ് ബിസിനസ് ജെറ്റ്

06. ബോയിങ് ബിസിനസ് ജെറ്റ്

55.5 ദശലക്ഷം ഡോളര്‍ ചെലവാക്കിയാണ് മുകേഷ് അംബാനി ഈ വിമാനം സ്വന്തമാക്കിയത്. 8 യാത്രക്കാര്‍ക്കിരിക്കാനുള്ള സൗകര്യമുണ്ട് വിമാനത്തില്‍. മണിക്കൂറില്‍ 890 കിലോമീറ്ററാണ് പരമാവധി വേഗത. 11,480 കിലോമീറ്റര്‍ റെയ്ഞ്ച്.

05. ഗള്‍ഫ്‌സ്ട്രീം ജി-550

05. ഗള്‍ഫ്‌സ്ട്രീം ജി-550

ഇന്ത്യന്‍ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെയും ബ്രിട്ടിഷ് ബിസിനസ്സുകാരന്‍ ഫിലിപ്പ് ഗ്രീനിന്റെയും പക്കലുള്ള വിമാനമാണിത്. റോള്‍സ് റോയ്‌സ് നിര്‍മിച്ചു നല്‍കിയ എന്‍ജിനാണ് ഇതിലുള്ളത്. 12,501 കിലോമീറ്റര്‍ റെയ്ഞ്ച്. 59.9 ദശലക്ഷം ഡോളറാണ് വില.

04. എയര്‍ബസ് എ319 കോര്‍പറേറ്റ് ജെറ്റ്

04. എയര്‍ബസ് എ319 കോര്‍പറേറ്റ് ജെറ്റ്

ഇന്ത്യന്‍ കള്ള് മുതലാളിയായ വിജയ് മല്ല്യയുടെ പക്കലുള്ള ഈ വിമാനത്തിന്റെ വില 80.7 ദശലക്ഷം ഡോളറാണ്. 39 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യമുണ്ടിതില്‍. 10 യാത്രക്കാരുടെ ഭാരത്തില്‍ 11,650 കിലോമീറ്റര്‍ റെയ്ഞ്ച് ലഭിക്കും.

03. ബോയിങ് 767

03. ബോയിങ് 767

118 ദശലക്ഷം ഡോളര്‍ വിലയുണ്ട് ഈ വിമാനത്തിന്. റോമന്‍ അബ്രാമോവിച്ച് എന്ന റഷ്യന്‍ ബിസിനസ്സുകാരന്റെ പക്കലും ഗുഗിള്‍ സ്ഥാപകന്‍ ലാറി പേജിന്റെ പക്കലും ഈ വിമാനമുണ്ട്. 10,343 കിലോമീറ്ററാണ് റെയ്ഞ്ച്.

02. ബോയിങ് 747

02. ബോയിങ് 747

ഒരു റിയലെസ്റ്റേറ്റ് മുതലാളിയായ ജോസഫ് ലാവുവിന്റെ പക്കലുണ്ട് ഈ വിമാനം. 153 ദശലക്ഷം ഡോളറാണ് വിമാനത്തിന്റെ വില. മണിക്കൂറില്‍ 917 കിലോമീറ്റര്‍ വേഗത. 14,800 റെയ്ഞ്ച്.

01. എയര്‍ബസ് എ380

01. എയര്‍ബസ് എ380

ഒരു വലിയ എയര്‍ബസ് വിമാനം കസ്റ്റമൈസ് ചെയ്‌തെടുക്കുകയാണ് സൗദി ബിസിനസ്സുകാരനായ അലവാലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ചെയ്തിരിക്കുന്നത്. 300 ദശലക്ഷം ഡോളര്‍ വിലവരുന്ന ഈ വിമാനമാണ് ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ സ്വകാര്യ വിമാനം. നാല് റോള്‍സ് റോയ്‌സ് എന്‍ജിനുകളുണ്ട് ഈ വിമാനത്തില്‍. മണിക്കൂറില്‍ 900 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും വാഹനത്തിന്. റെയ്ഞ്ച് 15,700 കിലോമീറ്റര്‍.

English summary
Lets take a look at the world's top 10 most expensive private jets and the people who own it.
Story first published: Friday, September 5, 2014, 16:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark