നയനാഭിരാമമായ ലാന്റിംഗ് കാഴ്ചകൾ സമ്മാനിക്കുന്ന 10 എയർപോർടുകൾ

By Praseetha

മണിക്കൂറുകളോളം നീണ്ട മടുപ്പിക്കുന്ന യാത്രയ്ക്ക് ശേഷം വിമാനം പറന്നടക്കുമ്പോൾ കാണാൻ സാധിക്കുന്ന പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ണിന് കുളിർമയേകുന്നവയാണ്. വിമാനത്തിന്റെ ജാലകത്തിലൂടെയുള്ള ഈ കാഴ്ച ആസ്വദിക്കാത്തവരായി ആരും തന്നെ കാണില്ല. എല്ലാ ലാന്റിംഗും വളരെ മനോഹര കാഴ്ചകളാണ് സമ്മാനിക്കുന്നത് എന്നാൽ അതിലും അവർണനീയമായ കാഴ്ചകൾ സമ്മാനിക്കുന്ന ലാന്റിംഗുകൾക്ക് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

അത്തരത്തിൽ മാസ്മരികമായ ലാന്റിംഗ് അനുഭൂതി നൽകുന്ന ചില എയർപോർടുകളാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. നേരിട്ട് കണ്ട് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും ചിത്രങ്ങളിലൂടെ വായിച്ചാസ്വദിക്കാം.

10. ലണ്ടൻ സിറ്റി എയർപോർട്ട്

10. ലണ്ടൻ സിറ്റി എയർപോർട്ട്

നഗരത്തിന്റെ യഥാർത്ഥ മനോഹാരിത ആസ്വദിച്ച് കൊണ്ട് തന്നെ ഈ എയർപോർടിൽ പറന്നിറങ്ങാം. അതും നല്ല തെളിഞ്ഞ ആകാശമാണെങ്കിൽ പറയും വേണ്ട ഭൂമിയിൽ ഇത്രയും മനോഹരമായ കാഴ്ച വേറെയില്ലെന്ന് തോന്നിപ്പോകും. പ്രത്യേകിച്ച് വിന്റോ സീറ്റിൽ ഇരിക്കുന്നവർക്ക് തെയിംസ് നദിയുടേയും പാർലിമെന്റിന്റേയും മനോഹര ദൃശ്യവും ആസ്വദിക്കാം.

9. ലോസ് ഏയ്ജെൽസ് എയർപോർട്, യുഎസ്

9. ലോസ് ഏയ്ജെൽസ് എയർപോർട്, യുഎസ്

മലനിരകളും കുന്നുകളും താണ്ടി പസഫിക് സമുദ്രത്തിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന എയർപോർട്ടിൽ ഇറങ്ങാനൊരുങ്ങുമ്പോൾ നഗരത്തിന്റെ മുഴുവൻ മനോഹാരിതയും കണ്ടാസ്വദിക്കാം.

8. സെയിന്റ് മാർടിൻ എയർപോർട്

8. സെയിന്റ് മാർടിൻ എയർപോർട്

കരീബിയൻ ദ്വീപിലേക്ക് വരികയാണെങ്കിൽ വാക്കുകൾക്കും അതീതമായിട്ടുള്ള ലാന്റിംഗ് അനുഭൂതിക്ക് തയ്യാറായിക്കോളൂ. വിമാനം വളരെ താഴ്ന്ന് പറന്നാണ് കരീബിയൻ ഐലാന്റ് എയർപോർടിലേക്ക് അടുക്കുന്നത്. അതുകൊണ്ട് തന്നെ ബീച്ചിന്റെ മനോഹാരിത വളരെയടുത്തറിയാൻ സാധിക്കും.

7. ഡൊനെഗാൾ എയർപോർട്, ഐർലാന്റ്

7. ഡൊനെഗാൾ എയർപോർട്, ഐർലാന്റ്

ഈ എയർപോർടിലേക്ക് പറന്നടുക്കുമ്പോൾ ഒരു വശത്ത് പർവ്വതനിരകളുടേയും മറുവശത്ത് അറ്റലാന്റിക് സമുദ്രത്തീരത്തിന്റേയും നയനാഭിരാമമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

6. ബില്ലി ബിഷപ്പ് ടോറന്റോ സിറ്റി എയർപോർട്, കാനഡ

6. ബില്ലി ബിഷപ്പ് ടോറന്റോ സിറ്റി എയർപോർട്, കാനഡ

ഒൺടാരിയോ തടാകത്തിന് അരികിലായി സ്ഥിതി ചെയ്യുന്ന വളരെ ചുരുങ്ങിയ സൗകര്യങ്ങളോടുകൂടിയ എയർപോർടാണിത്. വളരെ ചെറിയ എയർ സർവീസുകൾക്കായും മത്സ്യബന്ധനാവശ്യങ്ങൾക്കുമായാണ് ഈ എയർപോർട് ഉപയോഗിക്കുന്നതെങ്കിലും വിശാലമായ നഗരകാഴ്ചയാണ് ലഭ്യമാകുന്നത്.

 5. ജോൺഷോ ഇ ഇറോസ്ക്വിൻ എയർപോർട്

5. ജോൺഷോ ഇ ഇറോസ്ക്വിൻ എയർപോർട്

സാബ എന്ന കരീബിയൻ എയർപോർടിലുള്ള ഒരേയൊരു എയർപോർടാണിത്. 396 മീറ്റർ നീളമുള്ള ലോകത്തിലെ തന്നെ ഏറ്റവും ചെറിയ റൺവേയാണിത്. ദ്വീപിലെ ഒറ്റപ്പെട്ട വലിയൊരു മലയിടുക്കിലാണിത് സ്ഥിതിചെയ്യുന്നത്. കടലുമായി ചേർന്ന മലഞ്ചെരിവാണ് റൺവെ പണിതിട്ടുള്ളത്. റൺവെയുടെ വലുപ്പക്കുറവ് കാരണം ചെറിയ വിമാനങ്ങളും ഹെലികോപ്‍ടറുകളുമാണ് ലാന്റിംഗിന് ഉപയോഗിക്കാറുള്ളത്.

4. ബാറ എയർപോർട്, യുകെ

4. ബാറ എയർപോർട്, യുകെ

പ്രൈവറ്റ് എയർക്രാഫ്റ്റുകള്‍ പറന്നുയരാനും ഇറങ്ങാനും ഉപയോഗക്കുന്ന സ്കോട്ലാന്റിലെ എയർപോർടാണിത്. തിരമാലകൾ അടിച്ച് കേറുന്ന കടൽതീരത്താണ് വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും. വേലിയേറ്റ സമയങ്ങളിൽ വെള്ളത്താൽ മൂടപ്പെട്ട സ്ഥലമായിരിക്കുമിത്. ബീച്ചിൽ തന്നെ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു എയർപോർടാണിത്.

3. ക്യൂൻസ്‌ടൗൺ എയർപോർട്, ന്യൂസിലാന്റ്

3. ക്യൂൻസ്‌ടൗൺ എയർപോർട്, ന്യൂസിലാന്റ്

ന്യൂസിലാന്റിന്റെ ഹൃദയഭാഗത്തായാണിത് സ്ഥിതിചെയ്യുന്നത്. കുന്നുകളും പുഴകളും തടാകങ്ങളും അടങ്ങിയ മാസ്മരിക സൗന്ദ്യരമുള്ള വിമാനത്താവളമാണിത്.

2. നൈസ് കോട് ഡി അസുർ എയർപോർട്, ഫ്രാൻസ്

2. നൈസ് കോട് ഡി അസുർ എയർപോർട്, ഫ്രാൻസ്

മൂന്ന് വശങ്ങൾ കടലിനാലും ഒരുഭാഗം കരയാലും ചുറ്റപ്പെട്ട എയർപോർടാണിത്. ആൽപ്സ് പർവ്വത നിരകളുടെ ഭാഗം കൂടിയാണിത്.

1. മാൾട്ട എയർപോർട്

1. മാൾട്ട എയർപോർട്

നീല കടലിന് മുകളിലൂടെ പറന്നഅടുക്കുമ്പോൾ പെട്ടെന്നാണ് ഈ ഒറ്റപ്പെട്ട ദ്വീപ് സമൂഹം കാഴ്ചയിൽ പെടുക. വളരെ പരിചിതരായ വൈമാനികർക്കെ ഇതിലെവിടെയാണ് റൺവെയെന്ന് കണ്ടെത്താനാവുകയുള്ളൂ.

കൂടുതൽ വായിക്കൂ

ലേസർ ആക്രമണം പൈലറ്റും യാത്രക്കാരും നേരിടുന്ന പുതിയ ഭീഷണി

കൂടുതൽ വായിക്കൂ

പരീക്ഷണ പറക്കലിനൊരുങ്ങി ലോകത്തിലെ ഏറ്റവും നീളം കൂടിയ വിമാനം

കൂടുതൽ വായിക്കൂ

ചരിത്രത്തിലാദ്യമായി റോക്കറ്റിന് കടലിൽ ലാന്റിംഗ്

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
World's Stunning Airport Approaches You've Never Seen Before
Story first published: Friday, April 22, 2016, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X