ലോകത്തിലെ ഏറ്റവും ചെലവുചുരുങ്ങിയ വിമാന സര്‍വീസുകള്‍

By Santheep

വിമാനയാത്ര എന്നത് ഗള്‍ഫിലേക്കോ അമേരിക്കയിലേക്കൊ ഒക്കെ മാത്രമായി പരിമിതപ്പെട്ടിരുന്ന ഒരു കാലം അധികം പിന്നിലല്ലാതെ നമുക്കുണ്ടായിരുന്നു. ഇന്ന് രാജ്യത്തെ ഓരോ ചെറുനഗരങ്ങള്‍ തമ്മിലുള്ള താരതമ്യേന ചെറിയ ദൂരങ്ങള്‍ മറികടക്കാന്‍ പോലും വിമാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ഈ രംഗത്ത് മത്സരം മുറുകിയതോടെ വളരെ ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാമെന്ന നില വന്നിട്ടുണ്ട്. ഒരു ആഡംബര ബസ്സില്‍ സഞ്ചരിക്കാന്‍ ചെലവാക്കുന്ന അത്രപോലും തുക വേണ്ടിവരില്ല ഒരു വിമാനയാത്രയ്ക്ക് എന്നതാണ് സ്ഥിതി.

മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ കാര്യമെടുത്താലും ഇതുപോലെയൊക്കെത്തന്നെയാണ് കാര്യങ്ങള്‍. ഇവിടെ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാന സര്‍വീസുകളെ പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വേള്‍ഡ് എയര്‍ലൈന്‍ സര്‍വേ 105 ലോകരാഷ്ട്രങ്ങളില്‍ സംഘടിപ്പിച്ച സര്‍വേയില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ 10 കമ്പനികളെ ഞങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. താഴെ ചിത്രത്താളുകളിലേക്ക് നീങ്ങുക.

ലോകത്തിലെ ഏറ്റവും ചെലവുചുരുങ്ങിയ വിമാന സര്‍വീസുകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക

10. സ്‌കൂട്ട്

10. സ്‌കൂട്ട്

സിങ്കപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കൂട്ട് എയര്‍ലൈന്‍സിനാണ് ലോകത്തിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാന സര്‍വീസുകളില്‍ പത്താം സ്ഥാനം. 2011 നവെബറിലാണ് ഈ കമ്പനി നിലവില്‍ വരുന്നത്. 2012 ജൂണ്‍മാസം മുതല്‍ സര്‍വീസ് തുടങ്ങി. ആറ് എര്‍ക്രാഫ്റ്റുകളുണ്ട് ഈ കമ്പനിക്ക്. ഇവ 12 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

09. ജെറ്റ്സ്റ്റാര്‍ ഏഷ്യ

09. ജെറ്റ്സ്റ്റാര്‍ ഏഷ്യ

ഒമ്പതാം സ്ഥാനത്ത് വരുന്നതും സിങ്കപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ജെറ്റ്സ്റ്റാര്‍ ഏഷ്യ എയര്‍വേയ്‌സ് എന്നാണ് ഈ കമ്പനിയുടെ പേര്. 2004ല്‍ സ്ഥാപിക്കപ്പെട്ടതാണ് ജെസ്റ്റാര്‍ ഏഷ്യ. 18 എയര്‍ക്രാഫ്‌റുകളുണ്ട് ഈ കമ്പനിയുടെ പക്കല്‍. 21 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

08. വിര്‍ജിന്‍ അമേരിക്ക

08. വിര്‍ജിന്‍ അമേരിക്ക

ചുരുങ്ങിയ ചെലവിന്റെ കാര്യത്തില്‍ എട്ടാം സ്ഥാനത്തു വരുന്നത് വിര്‍ജിന്‍ അമേരിക്കയാണ്. 2004 സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. കുറഞ്ഞ ചെലവില്‍ നിലവാരമേറിയ സര്‍വീസ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിമാനക്കമ്പനി സ്ഥാപിക്കപ്പെട്ടത്. 53 എയര്‍ക്രാഫ്റ്റുകളുണ്ട് ഈ കമ്പനിക്ക്. 23 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

07. വെസ്റ്റ്‌ജെറ്റ്

07. വെസ്റ്റ്‌ജെറ്റ്

കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സിന്റെ പക്കല്‍ 120 എയര്‍ക്രാഫ്റ്റുകളുണ്ട്. 89 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഈ കമ്പനിയാണ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് വരുന്നത്. 1996ലാണ് ഈ കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.

06. ഈസിജെറ്റ്

06. ഈസിജെറ്റ്

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനിയാണ് ഈസിജെറ്റ്. ലോകത്തിലെ ഏറ്റവും ചെലവ് ചുരുങ്ങിയ വിമാനയാത്രകളിലൊന്ന് ഈ കമ്പനിയാണ് നല്‍കുന്നത്. പട്ടികള്‍ ആറാം സ്ഥാനത്ത് വരുന്നു. 1995ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനി 134 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. യൂറോപ്പിലെ ഏറ്റവും ചെലവു ചുരുങ്ങിയ വിമാനക്കമ്പനികളില്‍ രണ്ടാംസ്ഥാനം ഈസിജെറ്റിനാണുള്ളത്.

05. ഇന്‍ഡിഗോ

05. ഇന്‍ഡിഗോ

ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോയാണ് ലോകത്തിലെ ഏറ്റവും ചെലവു ചുരുങ്ങിയ വിമാനയാത്ര പ്രദാനം ചെയ്യുന്ന കമ്പനികളില്‍ അഞ്ചാം സ്ഥാനത്ത് വരുന്നത്. 2006ലാണ് ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്. 78 എയര്‍ബസ് എ320 എയര്‍ക്രാഫ്റ്റുകളുണ്ട് ഇന്‍ഡിഗോയുടെ പക്കല്‍. 36 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു.

04. ജെറ്റ്സ്റ്റാര്‍ എയര്‍വേയ്‌സ്

04. ജെറ്റ്സ്റ്റാര്‍ എയര്‍വേയ്‌സ്

ഓസ്‌ട്രേലിയന്‍ കമ്പനിയാണിത്. ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവ് ചുരുങ്ങിയ യാത്ര വാഗ്ദാനം ചെയ്യുന്ന കമ്പനിയും ജെറ്റ്സ്റ്റാറാണ്. ഇക്കാര്യത്തില്‍ ലോകത്തില്‍ നാലാംസ്ഥാനവും ജെറ്റ്‌സ്റ്റാറിനു തന്നെ. 73 വിമാനങ്ങളുണ്ട് ഇവരുടെ പക്കല്‍. 35 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. 2003ല്‍ സ്ഥാപിക്കപ്പെട്ട ഈ കമ്പനിയുടെ ആസ്ഥാനം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.

Picture credit: Wiki Commons

Gertzy

03. നോര്‍വീജിയന്‍

03. നോര്‍വീജിയന്‍

യൂറോപ്പില്‍ ചെലവുചുരുങ്ങിയ വിമാനയാത്രകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളില്‍ മൂന്നാം സ്ഥാനത്താണ് നോര്‍വീജിയന്‍ എയര്‍ലൈന്‍സ് വരുന്നത്. ഓസ്ലോയിലാമ് ഈ കമ്പനിയുടെ ആസ്ഥാനം. 1993ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. 89 എയര്‍ക്രാഫ്റ്റുകളുണ്ട് ഇവര്‍ക്ക്. 126 ഇടങ്ങളിലേക്ക് സര്‍വീസുണ്ട്.

02. എയര്‍ഏഷ്യ എക്‌സ്

02. എയര്‍ഏഷ്യ എക്‌സ്

മലേഷ്യ ആസ്ഥാനമാക്കിയ എയര്‍ഏഷ്യയാണ് ലോകത്തിലെ ഏറ്റവും ചെലവു ചുരുങ്ങിയ വിമാനസര്‍വീസുകളില്‍ രണ്ടാം സ്ഥാനത്തു വരുന്നത്. 18 എയര്‍ക്രാഫ്റ്റുകളുണ്ട് ഈ കമ്പനിയുടെ പക്കല്‍. 19 ഇടങ്ങളിലേക്ക് പറക്കുന്നു. എയര്‍ഏഷ്യയുടെ ഉപവിഭാഗമാണ് എയര്‍ഏഷ്യഎക്‌സ്.

01. എയര്‍ഏഷ്യ

01. എയര്‍ഏഷ്യ

ലോകത്തിലെ ഏറ്റവും ചെലവു ചുരുങ്ങിയ വിമാനയാത്ര വാഗ്ദാനം ചെയ്യുന്നത് മലേഷ്യന്‍ കമ്പനിയായ എയര്‍ഏഷ്യയാണ്. 1993ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ കമ്പനി. 169 വിമാനങ്ങളുണ്ട് ഈ കമ്പനിയുടെ പക്കല്‍.

Most Read Articles

Malayalam
English summary
Based on the World Airline Survey and feedback from respondents representing 105 different nationalities, let's take a look at 10 of the cheapest airlines out there that make a budget holiday possible.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X