ഈ പാലമൊന്ന് കയറിപ്പറ്റണമെങ്കിൽ ചില്ലറ ധൈര്യംപ്പോര ഡ്രൈവർമാരെ...

Posted By: Staff

പാലങ്ങളെ പേടിയില്ലാത്ത ഡ്രൈവര്‍മാരെയും ഒരല്‍പം പകപ്പിക്കുന്ന പാലമാണിത്. എഷിമ ഓഷാഷി പാലം എന്നറിയപ്പെടുന്നു. ഈ ഗണത്തില്‍ പെട്ട ഏറ്റവും വലിയ പാലങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് എഷിമ ഓഷാഷി പെടുന്നത്.

ഇന്ത്യയുടെ കരുത്തേറിയ യുദ്ധക്കപ്പല്‍

ജപ്പാന്റെ എന്‍ജിനീയറിങ് വൈദഗ്ധ്യത്തിന്റെ നിദര്‍ശനം കൂടിയാണ് ഈ പാലം. എഷിമ ഓഷാഷിയെക്കുറിച്ച് വിശദമായി മനസ്സിലാക്കാം താഴെ.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

മാറ്റ്‌സ്യൂ, സകൈമിനാട്ടോ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് എഷിമ ഒഷാഷി പാലം. ഏറ്റഴും ആത്മവിശ്വാസികളായ ഡ്രൈവര്‍മാര്‍ പോലും ഈ പാലത്തില്‍ ആദ്യം കയറുമ്പോള്‍ ഒന്നും പകയ്ക്കും.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

താഴെയുള്ള വലിയ തടാകത്തിലൂടെ കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ വേണ്ടിയാണ് പാലം ഇങ്ങനെ ഡിസൈന്‍ ചെയ്തത്.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

കുത്തനെയുള്ള കയറ്റമാണ് പാലത്തിന്റെ തുടക്കത്തില്‍ തന്നെ. നകാവുമി തടാകത്തിനു കപറുകെയാണ് എഷിമ ഓഷാഷി നിര്‍മിച്ചിരിക്കുന്നത്.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

രണ്ട് ലേനിലാണ് ഈ പാലത്തിലെ റോഡ് ക്രമീകരിച്ചിരിക്കുന്നത്. വളറെ സമാധാനപരമായും ക്ഷമയോടും കൂടി പെരുമാറേണ്ടതുണ്ട് എഷിമ ഓഷാഷിയില്‍. ഇത് ജപ്പാന്‍കാരെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല എന്നത് വേറെ കാര്യം.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

ആകെ 1.7 കിലോമീറ്റര്‍ നീളമാണ് എഷ്മ ഓഷാഷിക്കുള്ളത്. പാലത്തിന്റെ വീതി 11.4 മീറ്റര്‍.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

റിജിഡ് ഫ്രെയിം പാലങ്ങളുടെ ഗണത്തിലാണ് നിര്‍മിതിയുടെ ശൈലി വെച്ച് എഷിമ ഓഷാഷിയെ പെടുത്തേണ്ടത്.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

1997ല്‍ എഷിമ ഓഷാഷി പാലത്തിന്റെ പണി തുടങ്ങി. പണികള്‍ പൂര്‍ത്തിയാക്കി പൊതുജനത്തിനായി തുറന്നുകൊടുത്തത് 2004ല്‍.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

ഈ പാലത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലൂടെ ലോകമെമ്പാടും പ്രചരിച്ചതോടെ ഇവിടം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

ഈ പാലത്തിലൂടെ വണ്ടിയോടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എത്തിച്ചേരുന്ന ടൂറിസ്റ്റുകള്‍ മുഴുവനും.

കുത്തനെയുള്ള ഈ പാലത്തില്‍ കയറാന്‍ ഇത്തിരി ധൈര്യം വേണം!

അതിവേഗത പരീക്ഷിക്കാം എന്ന ഉദ്ദേശ്യത്തോടെ ഈ പാലത്തിലേക്ക് കയറാനൊക്കില്ല. അനുവദനീയമായ പരമാവധി വേഗത 40 കിലോമീറ്ററാണ് എഷിമ ഓഷാഷിയില്‍.

English summary
Top Facts About Eshima Ohashi bridge in Japan.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark