ഇന്ത്യയിലെ തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

By Praseetha

ഇന്ത്യയിൽ വളരെ ദ്രുതഗതിയിൽ വളർന്ന് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഏവിയേഷൻ. കൂടുതൽ റെവന്യൂ ഉല്പാദിപ്പിച്ച് രാജ്യത്തിന്റെ വികസനത്തിന് തന്നെ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. തൊഴിൽ സാധ്യതകൾ ഏറെയുള്ളതും അതേസമയം ഉയർന്ന ശബളവും പ്രതീക്ഷിക്കാവുന്ന ഒരു മേഖല കൂടിയാണ്.

ദില്ലി വിമാനത്താവളത്തിന് ഒരു പൊൻതൂവൽ ക്കൂടി

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ നിലവിൽ 100 എയർപോർട്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ പതിന്നേഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യക്കുള്ളത്. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്ദിരാഗാന്ധി എയർപോർട്ടാണ് ഏറ്റവും തിരക്കേറിയതായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ യാത്രക്കാരുടെ എണ്ണപ്രകാരം പത്ത് തിരക്കുകൂടിയ വിമാനത്താവളങ്ങൽ ഏതോക്കെയെന്നുള്ള ചെറു വിവരണം ചുവടെ ചേർക്കുന്നു.

1.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ദില്ലി

1.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ദില്ലി

ഇന്ത്യയിലുള്ള എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും വെച്ച് ഏറ്റവും തിരക്കേറിയതാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഐജിഐഎ). കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4.09 കോടി യാത്രക്കാരുടെ കണക്കാണ് ലഭിച്ചിരിക്കുന്നത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായ ഐജിഐഎ-ക്ക് ഗോൾഡൻ പീക്കോക്ക് നാഷണൽ ക്വാളിറ്റി അവാർഡ്, ലോകത്തിലെ മികച്ച വിമാനത്താവളം എന്നീ പദവികൾ ലഭിച്ചിട്ടുണ്ട്.

 2.ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം-മുംബൈ

2.ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം-മുംബൈ

രാജ്യത്തെ പ്രമുഖ എയർപോർട്ടുകളിലൊന്നണ് ചത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം. ഇന്ത്യയിലെ തിരക്കേറിയ പത്ത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രണ്ടാം സ്ഥാനമാണ് ഈ വിമാനത്താവളത്തിനുള്ളത്. ഏറ്റവും കൂടുതൽ കാർഗോ ട്രാഫിക്കുള്ള എയർപോർട്ടും ഇതുതന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം 3.66കോടി യാത്രക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്.

 3. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളം-ബാംഗ്ലൂർ

3. കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളം-ബാംഗ്ലൂർ

ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിൽ കൂടി അറിയപ്പെടുന്ന കെംമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ്. നാൽപത് പാസഞ്ചർ-കാർഗോ സർവീസുള്ള സൗത്ത് ഇന്ത്യയിലെ ഒരു പ്രമുഖ എയർപോർട്ടാണിത്. 1.5കോടി യാത്രക്കാരുടെ കണക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചിട്ടുള്ളത്.

4. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

4. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ1.42 കോടി യാത്രക്കാരുടെ കണക്കാണ് ലഭിച്ചിട്ടുള്ളത്.

5.നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം-കൊൽക്കത്ത

5.നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം-കൊൽക്കത്ത

പത്ത് തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്തുള്ളത് നേതാജി സുഭാഷ്ചന്ദ്രബോസ് വിമാനത്താവളമാണ്. 1.09കോടി യാത്രക്കാരുടെ കണക്കാണ് ലഭിച്ചിട്ടുള്ളത്.

6. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ഹൈദ്രാബാദ്

6. രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം-ഹൈദ്രാബാദ്

ഗോൾഡൻ പീക്കോക്ക് എൻവ്യോൻമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചിട്ടുള്ള രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആറാമത്തെ തിരക്കേറിയ എയർപോർട്ടാണ്. 1.04 യാത്രക്കാരുടെ കണക്കാണ് ലഭിച്ചിട്ടുള്ളത്.

7. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

7. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999ൽ തുടക്കം കുറിച്ച ഈ വിമാനത്താവളം ഏഴാമത്തെ തിരക്കേറിയ വിമാനത്താവളമാണ്. 64.14ലക്ഷം യാത്രക്കാരുടെ എണ്ണമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത്.

 8. സർദാർ വല്ലബായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം-അഹമദാബാദ്

8. സർദാർ വല്ലബായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം-അഹമദാബാദ്

തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എട്ടാം സ്ഥാനമാണ് സർദാർ വല്ലബായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 50.5 ലക്ഷം യാത്രക്കാരുടെ എണ്ണമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചത്.

9. ഗോവ അന്താരാഷ്ട്ര വിമാനത്താവളം

9. ഗോവ അന്താരാഷ്ട്ര വിമാനത്താവളം

ഒമ്പതാം സ്ഥാനം ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ഗോവ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായതിനാൽ 15 പാസഞ്ചർ എയർലൈൻ സർവീസുകളാണിവർക്കുള്ളത്. 45.1ലക്ഷം യാത്രക്കാരുടെ കണക്കാണ് ലഭിച്ചിട്ടുള്ളത്.

10. പൂനെ അന്താരാഷ്ട്ര വിമാനത്താവളം

10. പൂനെ അന്താരാഷ്ട്ര വിമാനത്താവളം

പത്താമത്തെ തിരക്കേറിയ വിമാനത്താവളമാണ് പൂനെയിലുള്ളത്. 41.9 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിലെ തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ

  • മഹീന്ദ്ര എയർബസ് കൂട്ടായ്മയിൽ ഒരു ഡിഫൻസ് ഹെലികോപ്ടർ നിർമാണം
  • ഓന്തിനെപ്പോലെ കബളിപ്പിക്കുന്ന തൊലിയുമായി ചൈനീസ് വിമാനങ്ങൾ
  • ചൈനീസ് ഗ്രാമീണൻ നിർമിച്ച ആകാശക്കപ്പൽ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
TOP 10 BUSIEST INTERNATIONAL AIRPORTS IN INDIA
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X