കണ്ടെത്താം നിങ്ങളുടെ ഡ്രീം കാറിനെ; കാര്‍ പ്രേമികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാറുകള്‍

Posted By: Staff

പലനാളുകളിലെ ആഗ്രഹങ്ങൾക്ക് ഒടുവിലായിരിക്കും മിക്കവരും ഒരുകാർ സ്വന്തമാക്കുന്നത്. ഇന്നത്തെ ട്രെന്റ് അനുസരിച്ച് ഒരു വീട്ടിൽ കുറഞ്ഞത് ഒരു കാറെങ്കിലും കാണാതിരിക്കില്ല. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ ചിലപ്പോൾ വാങ്ങിക്കുന്ന കാറാകട്ടെ നിങ്ങളുടെ ഡ്രീം കാർ തന്നെയായിരിക്കണമെന്നില്ല. മനസിൽ ഡ്രീം കാർ എന്ന ചേതോവികാരമുള്ളവർക്കും മരിക്കും മുൻപ് ഒരുതവണയെങ്കിലും ഓന്നോടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന ചിന്തകൾ വച്ചുപുലർത്തുന്നവർക്കുമായി ചില കാറുകൾ പരിചയപ്പെടുത്തുന്നു. ഈ കാറുകൾ ഓടിച്ച് മരിച്ചാലും വേണ്ടില്ല എന്നായിരിക്കും ഇനി നിങ്ങളുടെ ചിന്ത.

ഹെന്നെസി വെനോം ജിടി

ഹെന്നെസി വെനോം ജിടി

അമേരിക്കൻ സ്പോർട്സ് കാർ നിർമാതാവായ ഹെന്നെസി പെർഫോമൻസി എൻഞ്ചിനിയറിംഗ് ആണ് ഈ സ്പോർട്സ് കാറിന്റെ നിർമാതാവ്. 2010 മാർച്ചിൽ പുറത്തിറങ്ങിയ ഈ കാർ ഒരു ഗിന്നസ് ബുക്ക് റെക്കോർഡിനുടമ കൂടിയാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഉല്പാദനത്തിലുള്ള കാർ ഏതെന്നതിന് ഗിന്നസ് ബുക്ക് നല്‍കുന്ന ഉത്തരമാണ് ഹെന്നെസി വെനോം ജിടി എന്നു പറയാം.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

2013 ജനവരിയിലായിരുന്നു ഹെന്നെസി ജിടി ഈ റെക്കോർഡ് സ്വന്തമാക്കിയത്. കാഴ്ചയില്‍ തന്നെ മസില്‍ കരുത്തിനെ വിളംബരം ചെയ്യുന്ന ഈ കാറിന്റെ എന്‍ജിന്‍ 1,244 കുതിരകളുടെ ശേഷിയാണ് പകരുന്നത് . മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 13.63 സെക്കന്റാണ് ഹെന്നെസി എടുക്കുക.

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ് കാർബൺ

ആസ്റ്റിൻ മാർട്ടിൻ ഡിബിഎസ് കാർബൺ

ജെയിംസ്ബോണ്ട് സിനിമകളിൽ താരമായി വിലസുന്ന ആസ്റ്റിൻ മാർട്ടിൻ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. വിരാട് കോഹ്ലി ഒരു തവണ ഓടിച്ചു നോക്കിയതിന്റെ പേരിൽ അങ്ങേയറ്റം ഇഷ്ടപ്പെട്ടൊരു വാഹനമാണിത്. ഇതു തന്നെയാണിപ്പോൾ ഇദ്ദേഹത്തിന്റെ ഡ്രീം കാറും.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

കോഹ്ലിയ്ക്ക് ഇഷ്ടപ്പെട്ട കാർ എന്ന രീതിയിൽ നിങ്ങൾക്കും ഒരു തവണയൊന്ന് പരിശ്രമിക്കാവുന്നതാണ്. 5935സിസി വി12 ഫോർ സിലിണ്ടർ എൻജിനാണ് ഈ സ്പോർട്സ് കാറിന്റെ കരുത്തേകുന്നത്. 510 കുതിരശക്തിയാണ് ഈ വാഹനത്തിന്റെ കരുത്ത്.

ഏരിയൽ ആറ്റം

ഏരിയൽ ആറ്റം

ഇംഗ്ലണ്ടിലെ ഏരിയൽ മോട്ടോർ കമ്പനി നിർമിച്ച പ്രകടനക്ഷമതയേറിയൊരു കാറാണ് ഏരിയൽ ആറ്റം. വളരെ ചുരുങ്ങിയ ബോഡി വർക്കുകളും എക്സോസ്കെലിടൻ ഫ്രെയിം ഉപയോഗിച്ച് നിർമിച്ചിട്ടുമുള്ളതാണ് ഈ കാർ.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത പിടിക്കാന്‍ 2.3 സെക്കന്‍ഡ് എന്ന അതിശയകരമായ നിരക്ക് ആ മെഷീനെ തികച്ചും ഒരത്ഭുതവസ്തുവാക്കി മാറ്റുന്നു. 500 കുതിരശക്തിയുള്ള വി8 എന്‍ജിനാണ് ഈ കാറിലുള്ളത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ ആക്‌സിലറേറ്റ് ചെയ്യുന്ന കഴിയുന്ന കാർ എന്ന പദവിയും ഇതിനുസ്വന്തം.

ബുഗാട്ടി വെയ്റോൺ

ബുഗാട്ടി വെയ്റോൺ

ഫോക്‌സ് വാഗണിന്റെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് കാര്‍ ബ്രാണ്ടാണ് ബുഗാട്ടി. 2005 ലാണ് ബുഗാട്ടി സ്‌പോര്‍ട്‌സ് കാറായ വെയ്‌റോണ്‍ പുറത്തിറക്കിയത്. മണിക്കൂറിന് 400 കിലോമീറ്റര്‍ എന്ന വേഗതയില്‍ പാഞ്ഞിട്ടുള്ള വളരെ കാറുകളേയുള്ളൂ അതിലൊന്നാണ് ബുഗാട്ടി വെയ്റോൺ. ഭൂമിയിലെ ഏറ്റവുമുയര്‍ന്ന വേഗതയുടെ റെക്കോഡും ബുഗാട്ടിക്കുതന്നെ.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

മണിക്കൂറില്‍ 431.072 കിലോമീറ്ററാണ് ബുഗാട്ടി വെയ്‌റോണിന്‍ പരമാവധി പിടിക്കാന്‍ കഴിയുന്ന വേഗത. 8.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ബൂഗാട്ടി വെയ്‌റോണില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം 4 ടര്‍ബോചാര്‍ജറുകള്‍ ചേര്‍ത്തിരിക്കുന്നു. 1001 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 1250 എന്‍എം ചക്രവീര്യം. മണിക്കൂറില്‍ 253 മൈല്‍ എന്ന വേഗതയില്‍ ബുഗാട്ടി വെയ്‌റോണ്‍ എന്‍ജിന്‍ മിനിറ്റിന് 47,000 ലിറ്റര്‍ വായു വലിച്ചെടുക്കുന്നു! ഒരു ശരാശരി മനുഷ്യന്‍ 4 ദിവസം കൊണ്ട് വലിച്ചെടുക്കുന്ന അത്രയും വായു.

ഫെരാരി എഫ്40

ഫെരാരി എഫ്40

ഫെരാരിയുടെ നാൽപ്പത് വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 1987- ൽ പുറത്തിറക്കിയ കൂപ്പേ സ്‌പോർട്ട്‌സ് കാറാണ് ഫെരാരി എഫ്40. 1987 മുതൽ 1992 വരെയുള്ള കാലയളവിൽ വെറും 1311 എണ്ണം മാത്രം നിർമ്മിച്ച് ഫെരാരി, എഫ് 40 യെ താരമാക്കി മാറ്റി. ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സ്‌പോർട്ട്‌സ് കാർ എന്നാണ് എഫ് 40-നെ വിശേഷിപ്പിക്കുന്നത്.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

478 ബിഎച്ച്പി കരുത്തുള്ള വി8 സൂപ്പർചാർജ്ഡ് എൻജിനാണ് ഈ സ്പോർട്സ് കാറിന്റെ കരുത്ത്. പൂജ്യത്തിൽ നിന്ന് 100 കിമി വേഗയിലെത്താൽ 3.9 സെക്കന്റും, 200 കിമി വേഗതയിലെത്താൻ 12 സെക്കന്റുമാണ് ഈ കാറിനാവശ്യം. 323 കി.മിയാണ് ഫെരാരി എഫ് 40-ന്റെ ഉയർന്ന വേഗത.

മക്ലാരൻ സ്പൈഡർ

മക്ലാരൻ സ്പൈഡർ

3.8ലിറ്റർ വി8 എൻജിനാണ് ബ്രിട്ടീഷ് കാർനിർമാതാവായ മക്ലാരന്റെ ഈ സൂപ്പർകാറിന് കരുത്തേകുന്നത്. 650 കുതിരശക്തിയും 678എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ് ചക്രവീര്യമേകുന്നത്.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയും 8.4 സെക്കന്റ് കൊണ്ട് 200 കിലോമീറ്ററ്‍ വേഗതയുമാണ് ഈ വാഹനം കൈവരിക്കുന്നത്. മണിക്കൂറിൽ 328 കിലോമീറ്ററാണ് മക്ലാരന്റെ ഈ സൂപ്പർ കാറിന്റെ പരാമവതി വേഗത.

പഗാനി

പഗാനി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാവായ പഗാനി ഓട്ടോമൊബിലി നിർമിച്ച പഗാനി സോണ്ട വേഗതയുടെ രാജാവ് എന്ന തലക്കെട്ടിലാണ് അറിയപ്പെടുന്നത്. 800 കുതിരശക്തി പകരുന്നതാണ് സോണ്ടയുടെ എന്‍ജിന്‍. കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് ഈ വാഹനം.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

ഈ മോഡല്‍ ലോകത്ത് ആകെ പന്ത്രണ്ടെണ്ണം മാത്രമേയുള്ളൂ. 6.5 ലക്ഷം ഡോളര്‍ കാറിന്റെ വില.

അപ്പോളോ ഗുംപർട്ട് എസ്

അപ്പോളോ ഗുംപർട്ട് എസ്

ജർമ്മൻ സൂപ്പർക്കാർ നിർമാതാവായ ഗുപർട്ട് നിർമിച്ച അത്യാഡംബര കാറാണിത്. 700ബിഎച്ച്പി കരുത്തുള്ള എൻജിനാണ് അപ്പോളോ ഗുംപർട്ട് എസിന് കരുത്തേകുന്നത്.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് വെറും 3 സെക്കന്റ് മതിയാകും. മണിക്കൂറിൽ 362കിലോമീറ്ററാണ് കൂടിയ വേഗത.

അവന്റാഡോർ

അവന്റാഡോർ

ലംബോര്‍ഗിനിയുടെ കരുത്തുറ്റ കാറുകളിലൊന്നാണ് അവന്റാഡോര്‍. കരുത്തും അതുപോലെ സ്റ്റൈലിംഗിലും മുൻപന്തിയിലാണ് ഈ ഇറ്റാലിയൻ നിർമിത വാഹനം. 690എന്‍എം ടോര്‍ക്കും 730ബിഎച്ച്പി കരുത്തും സൃഷ്ടിക്കുന്ന 6.5ലിറ്റര്‍ വി12 എന്‍ജിനാണ് ഈ കാറിന് കരുത്തേകുന്നത്. കാർബൺ ഫൈബർ സാങ്കേതികതയിലാണ് ഈ കാർ നിർമാണം.

മരിക്കും മുൻപെ ഒരു തവണ ഈ കാറുകളോടിക്കൂ, അല്ലെങ്കിലോ ജീവിതത്തിലൊരു തീരാനഷ്ടം!!!

വെറും 2.9സെക്കന്റിനുള്ളിലാണ് നിശ്ചലാവസ്ഥയില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത ഈ കാര്‍ കൈവരിക്കുക. 349km/h ആണ് കാറിന്റെ ഉയര്‍ന്ന വേഗത.

  
കൂടുതല്‍... #കാർ #car
English summary
Top 10 cars to drive before you die
Please Wait while comments are loading...

Latest Photos