ടേബിള്‍ സോസ് വില്‍ക്കുന്ന ഫോക്‌സ്‌വാഗണ്‍!: കാര്‍ കമ്പനികളുടെ മറ്റൊരു മുഖം

Written By:

എല്ലാവരും അറിയുന്ന പണി മാത്രം ചെയ്ത് ജീവിക്കുന്നവരല്ല. ജീവിക്കാന്‍ വേണ്ടി എന്തു പണിയും ചെയ്യാം എന്ന് നമ്മള്‍ പറയുന്നത് അതുകൊണ്ടാണ്. പറഞ്ഞുവരുന്നത് ലാലിസത്തെ പറ്റിയാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചുവോ വായനക്കാരാ/കാരീ? തെറ്റി ധരിക്കരുത്. വാഹനനിര്‍മാതാക്കള്‍ വഴിവിട്ടു ചിന്തിച്ച കാലത്തെക്കുറിച്ചാണ് പറയുന്നത്.

ചില കാര്‍നിര്‍മാതാക്കളെങ്കിലും തങ്ങളുടേതല്ലാത്ത പണികള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കേട്ടാല്‍ അത്ഭുതം തോന്നുന്നവയാണ് അവ പലതും. രസകരമെന്ന് തോന്നിയ പത്തെണ്ണം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ.

ടേബിള്‍ സോസ് വില്‍ക്കുന്ന ഫോക്‌സ്‌വാഗണ്‍!: കാര്‍ കമ്പനികളുടെ മറ്റൊരു മുഖം

താളുകളിലൂടെ നീങ്ങുക.

10. ഫോക്‌സ്‌വാഗണ്‍ കെച്ചപ്

10. ഫോക്‌സ്‌വാഗണ്‍ കെച്ചപ്

ഫോക്‌സ്‌വാഗണ്‍ ഒരിക്കല്‍ ടേബിള്‍ സോസ് നിര്‍മിച്ചിട്ടുണ്ട് എന്നറിയാമോ? അധികകാലമൊന്നും ആയിട്ടില്ല. 2011ല്‍ അവര്‍ കാറുകളെക്കാള്‍ വിറ്റഴിച്ചത് സോസുകളാണെന്ന് ആളുകള്‍ കളിയാക്കി പറയാരുണ്ട്.

09. ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍ റെഫ്രിജറേറ്റര്‍

09. ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍ റെഫ്രിജറേറ്റര്‍

ട്രാക്ടറുകള്‍ ഉള്‍പെടെയുള്ള കാര്‍ഷിക വാഹനങ്ങള്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ഹാര്‍വെസ്റ്റര്‍ കമ്പനി ഒരിക്കല്‍ റെഫ്രിജറേറ്ററുകള്‍ നിര്‍മിച്ചിട്ടുണ്ട്.

08. ജനറല്‍ മോട്ടോഴ്‌സ് മെഷീന്‍ ഗണ്‍

08. ജനറല്‍ മോട്ടോഴ്‌സ് മെഷീന്‍ ഗണ്‍

രണ്ടാം ലോകയുദ്ധകാലത്ത് ജനറല്‍ മോട്ടോഴ്‌സ് മെഷീന്‍ ഗണ്ണുകളും നിര്‍മിച്ചിട്ടുണ്ട്. ഒരു കൊയ്ത്തുല്‍സവം നടക്കുമ്പോള്‍ കിട്ടാവുന്നതെല്ലാം വാരിയെടുക്കാനുള്ള ഒരു ശ്രമം നടത്തി എന്നു മാത്രം.

07. ഫോഡ് ട്രൈമോട്ടോര്‍

07. ഫോഡ് ട്രൈമോട്ടോര്‍

കാറും എര്‍ക്രാഫ്റ്റും ഉണ്ടാക്കുന്ന കമ്പനി എന്നാല്‍ നമ്മുടെ മനസ്സില്‍ ഓടിവരുന്നത് ഹോണ്ട മോട്ടോഴ്‌സാണ്. എന്നാല്‍ ഇതേ പണി ചെയ്തുനോക്കിയ മറ്റൊരു കാര്‍ കമ്പനിയുണ്ട്. ഫോഡ് എന്ന അമേരിക്കന്‍ കാര്‍നിര്‍മാതാവ് 1926ലാണ് വിമാനമുണ്ടാക്കാന്‍ തുടങ്ങിയത്.

06. ബിഎംഡബ്ല്യു ബോബ്‌സ്ലെഡ്

06. ബിഎംഡബ്ല്യു ബോബ്‌സ്ലെഡ്

ബോബ്‌സ്ലെഡുകള്‍ നിര്‍മിക്കുന്നുണ്ട് ബിഎംഡബ്ല്യു. യുഎസ് ദേശീയ ടീമിന് ഒളിമ്പിക്‌സിലുപയോഗിക്കാനുള്ള ബോബ്‌സ്െഡുകള്‍ നിര്‍മിച്ചു നല്‍കിയത് ബിമ്മറാണ്!

05. ഫോഡ് വീഡിയോ ഗെയിം

05. ഫോഡ് വീഡിയോ ഗെയിം

ആദ്യകാലത്തെ വീഡിയോ ഗെയിം ഉപകരണമായ ടെലിജോഗോ നിര്‍മിച്ചത് ഫോഡും ഫില്‍കോയും ചേര്‍ന്നായിരുന്നു,

ക്രൈസ്‌ലര്‍ യുദ്ധടാങ്ക്

ക്രൈസ്‌ലര്‍ യുദ്ധടാങ്ക്

70കളില്‍ ക്രൈസ്‌ലര്‍ യുദ്ധടാങ്കുകള്‍ നിര്‍മിച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ ടര്‍ബൈന്‍ ടാങ്ക് നിര്‍മിച്ചെടുത്തത് ക്രൈസ്‌ലര്‍ ആണെന്നും അറിയുക.

03. ഹോണ്ട അസിമോ

03. ഹോണ്ട അസിമോ

ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ (മനുഷ്യാകൃതിയിലുള്ളതും മനുഷ്യര്‍ ചെയ്യുന്ന പല പ്രവൃത്തികളും ചെയ്യാന്‍ ശേഷിയുള്ളതുമായി റോബോട്ടുകള്‍) നിര്‍മിക്കുന്നുണ്ട് ഹോണ്ട. കഴിഞ്ഞവര്‍ഷത്തില്‍ തന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഹോണ്ടയുടെ ഒരു റോബോട്ടുമായി ഫൂട്‌ബോള്‍ കളിച്ചിരുന്നു ബരാക് ഒബാമ.

02. ക്രൈസ്‌ലര്‍ എര്‍ റെയ്ഡ് സൈറന്‍

02. ക്രൈസ്‌ലര്‍ എര്‍ റെയ്ഡ് സൈറന്‍

1950കളിലാണ് ക്രൈസ്‌ലര്‍ സൈറന്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചത്. 25 മൈല്‍ അകലെ വരെ കേള്‍ക്കുമായിരുന്നു ഈ സൈറന്‍ പുറപ്പെടുവിക്കുന്ന ഒച്ച.

ജനറല്‍ മോട്ടോഴ്‌സ് ല്യൂണാര്‍ റോവര്‍

ജനറല്‍ മോട്ടോഴ്‌സ് ല്യൂണാര്‍ റോവര്‍

ചന്ദ്രനിലിറങ്ങി ചുറ്റിക്കറങ്ങിയ ല്യൂണാര്‍ റോവര്‍ എന്ന ചെറുവാഹനം നിര്‍മിച്ചത് ജനറല്‍ മോട്ടോഴ്‌സും ബോയിങ്ങും ചേര്‍ന്നാണെന്ന് അറിയാമോ? ബോയിങ് ആയിരുന്നു വാഹനം നിര്‍മിച്ചെടുത്തത്. ജനറല്‍ മോട്ടോഴ്‌സ് ഈ വാഹനത്തിന്റെ എന്‍ജിനീയറിങ് കാര്യങ്ങളാണ് നോക്കിയത്.

English summary
Top Ten Non Car Things Made By Carmakers.
Story first published: Thursday, February 26, 2015, 19:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark