കേട്ടറിവില്ലാത്ത വിസ്മയമുണർത്തുന്ന ഇന്ത്യയിലെ 'റെയിൽ കം റോഡ് 'പാലങ്ങൾ

Written By:

നിരവധി ജലസ്രോതസുകളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം അതുകൊണ്ട് തന്നെ പാലങ്ങൾക്കും ഒരു പഞ്ഞവുമില്ല. നദികൾക്കും കടലിനും കുറുകെയായി നീളം കുറഞ്ഞതും കൂടിയതും ഉയരം കൂടിയതും കുറഞ്ഞതുമായിട്ടുള്ള നിരവധി പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വളരെ പഴക്കമേറിയ പാലങ്ങൾ തൊട്ട് നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന പാലങ്ങൾ വരെയുണ്ട് ഇക്കൂട്ടത്തിൽ.

To Follow DriveSpark On Facebook, Click The Like Button
കേട്ടറിവില്ലാത്ത വിസ്മയമുണർത്തുന്ന ഇന്ത്യയിലെ 'റെയിൽ കം റോഡ് 'പാലങ്ങൾ

ഇന്ത്യയിൽ ആയിരക്കണക്കിന് പാലങ്ങൾ ഉണ്ടെങ്കിലും നിർമ്മാണ രീതികൾകൊണ്ട് അവ ഒന്നിനൊന്ന് വ്യത്യസ്തമാണ്. റെയിൽ, റോഡ് ഗതാഗതത്തിനായി പാലങ്ങൾ പലതുണ്ട് നമ്മുടെ രാജ്യത്ത് എന്നാൽ ഒരേ പാലത്തിൽ തന്നെ റെയിലും റോഡും ഉൾക്കൊള്ളിച്ചിട്ടുള്ള വിസ്മയമുണർത്തുന്ന പാലങ്ങളുടെ വിശേഷങ്ങളിലേക്കൊന്ന് കണ്ണോടിക്കാം.

ബോഗീബീൽ പാലം

ബോഗീബീൽ പാലം

ആസാമിലെ ദിബ്രുഗ്രാഹ് ജില്ലയിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെയായി നിർമാണം പുരോഗമിച്ചുക്കൊണ്ടിരിക്കുന്ന പാലമാണ് ബോഗീബീൽ. അടുത്ത വർഷം മാർച്ചോടുകൂടി ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതായിരിക്കും. 4.94 കിലോമീറ്റർ ദൈർഘ്യമുള്ള ബോഗിബീൽ ഡബിൾ ഡക്കർ പാലം ഇന്ത്യയിൽ തന്നെ ഏറ്റവും നീളമേറിയ പാലമായിരിക്കും.

കേട്ടറിവില്ലാത്ത വിസ്മയമുണർത്തുന്ന ഇന്ത്യയിലെ 'റെയിൽ കം റോഡ് 'പാലങ്ങൾ

താഴെ തട്ടിൽ രണ്ടുവരി റെയിൽ ട്രാക്കും മുകളിലെ തട്ടിൽ മൂന്നുവരി റോഡ് പാത വരുന്ന തരത്തിലാണ് പാലത്തിന്റെ രൂപകല്പന. പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയാൽ ആസാം, അരുണാചൽ പ്രദേശിലുള്ള വികാസം പ്രാപിച്ചിട്ടില്ലാത്ത മേഖലകൾക്കെല്ലാം ഇതൊരു മുതൽകൂട്ടായിരിക്കും.

ഗംഗ റെയിൽ-റോഡ് പാലം

ഗംഗ റെയിൽ-റോഡ് പാലം

ഇന്ത്യയിലെ പുണ്യ നദികളിൽ ഒന്നായ ഗംഗാനദിക്ക് കുറുകെയായി നിർമിച്ചിട്ടുള്ള പാലമാണിത്. 4.55 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ഇന്ത്യയിലെ രണ്ടാമത്തെ നീളം കൂടിയ റെയിൽ-റോഡ് പാലമാണ്. ബീഹാറിലെ ദിഗ, പാട്ന എന്നീ സ്ഥലങ്ങളെ സോനെപുരുമായി ബന്ധിപ്പിക്കാനാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. മൊത്തത്തിൽ നാല് പാലങ്ങളാണ് ഗംഗാനദിക്ക് കുറുകെയായി പണിതിട്ടുള്ളത് അതിലേറ്റവും നീളം കൂടിയ പാലവും ഇതാണ്.

മുൻഗെർ ഗംഗ പാലം

മുൻഗെർ ഗംഗ പാലം

ബീഹാറിൽ ഗംഗാനദിക്ക് കുറുകെയായി പണിത മറ്റൊരു റെയിൽ-റോഡ് പാലമാണിത്. 3.19 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ബീഹാറിലെ ഭക്തിയാർപുർ, താജ്പുർ എന്നീ രണ്ട് സ്ഥങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. എൻഎച്ച് 80, എൻഎച്ച് 31 എന്നീ രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുൻഗെർ ഗംഗാപാലം ബീഹാറിലെ രണ്ടാമത്തെ നീളമേറിയ റെയിൽ റോഡ് പാലമാണ്. മാത്രമല്ല നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലിതിന് മൂന്നാംസ്ഥാനമാണ്.

ഗോദാവരി പാലം

ഗോദാവരി പാലം

ആന്ധ്രാപ്രദേശിലെ രാജാമുൻഡ്രെയിൽ ഗോദീവരി നദിക്ക് കുറുകെയായി പണിതൊരു പാലമാണിത്. കൊവൂർ രാജാമുൻഡ്രെ ബ്രിഡ്ജ് എന്നുകൂടി അറിയപ്പെടുന്ന ഈ പാലം ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലുപ്പമേറിയ റെയിൽ-റോഡ് പാലമാണ്. 2.7 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ഗോദാവരി നദിക്ക് കുറുകെയായി പണിത മൂന്ന് പാലങ്ങളിൽ ഒന്നാണ്.

നരനാരയണ പാലം

നരനാരയണ പാലം

ആസാമിലെ ബ്രഹ്മപുത്രാനദിക്ക് കുറുകെയായി പണിത മറ്റൊരു റെയിൽ-റോഡ് പാലമാണിത്. 2.5കുലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ബോഗീബീൽ കഴിഞ്ഞാൽ ബ്രഹ്മപുത്രാനദിക്ക് കുറുകെ പണിത രണ്ടാമത്തെ വലുപ്പമേറിയ പാലമാണ്.

ഫറാക്ക ബാരേജ്

ഫറാക്ക ബാരേജ്

പശ്ചിമബംഗാളിൽ ഗംഗാനദിക്ക് കുറുകെയായി പണിതൊരു അണക്കെട്ടാണ് ഫറാക്ക ബാരേജ്. റെയിൽ-റോഡ് ഗതാഗതത്തിനായും ഈ അണക്കെട്ടിൽ പണിത പാലം ഉപയോഗിച്ചുവരുന്നു. വടക്കേ ബംഗാളിനെ ഇന്ത്യയിലെ തെക്ക്-കിഴക്ക് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നൊരു പാലം കൂടിയാണിത്.

രാജേന്ദ്ര സേതു

രാജേന്ദ്ര സേതു

ബീഹാറിലെ രണ്ട് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഗംഗാനദിക്ക് കുറുകെ പണിതിട്ടുള്ള ആദ്യത്തെ റെയിൽ-റോഡ് പാലമാണിത്. 2.0കിലോമീറ്റർ ദൈർഘ്യമുള്ള പാലത്തിൽ രണ്ടുവരി റെയിലും രണ്ടുവരി റോഡ് പാതയുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

സരൈഗാട്ട് ബ്രിഡ്ജ്

സരൈഗാട്ട് ബ്രിഡ്ജ്

ആസാമിൽ ബ്രഹ്മപുത്രാനദിക്ക് കുറുകെ പണിത ആദ്യത്തെ റെയിൽ-റോഡ് പാലമാണ് സരൈഗാട്ട് ബ്രിഡ്ജ്. 1.4 കിലോമീറ്റർ ദൈർഘ്യമുള്ള പാലം സരൈഗാട്ടിലെ ബ്രഹ്മപുത്രയുടെ രണ്ട് തീരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു.

കോളിവാർ ബ്രിഡ്ജ്

കോളിവാർ ബ്രിഡ്ജ്

ബീഹാറിലെ കോളിവാറിലുള്ള സോൻ നദിക്ക് കുറുകെയായി പണിത ഈ കോളിവാർ ബ്രിഡ്ജ് അബ്ദുൾ ബാരി ബ്രിഡ്ജ് എന്ന പേരിലും അറിയപ്പെടുന്നു. ഗംഗാ നദിയുടെ ദക്ഷിണ പോഷകനദികളിൽ ഏറ്റവും വലിയ നദിയാണ് സോൻ നദി, ആ നദിക്ക് കുറുകെയുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും അതുപോലെ നീളമേറിയ പാലം കൂടിയാണ്. രണ്ടുവരി റെയിൽ പാതയും എൻഎച്ച്30 ദേശീയപാതയടക്കം രണ്ടുവരി റോഡ് പാതയുമാണ് ഈ പാലത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1.4 കിലോമീറ്റർ ദൈർഘ്യമാണ് ഈ പാലത്തിനുള്ളത്.

വിവേകാനന്ദ സേതു

വിവേകാനന്ദ സേതു

ഹൂഗ്ലി നദിക്ക് കുറുകെ പണിത പശ്ചിമബംഗാളിലെ ഏറ്റവും പഴക്കമേറിയ പാലമാണിത്. ഹൗറ, ദക്ഷിണേശ്വർ എന്നീ രണ്ട് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനാണ് വിവേകാനന്ദ സേതു എന്ന ഈ റെയിൽ-റോഡ് പാലം നിർമ്മിച്ചത്. 0.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാലം ഹൂഗ്ലി നദിക്ക് കുറെയായി പണിതിട്ടുള്ള ചില പാലങ്ങളിലൊന്നാണ്.

കൂടുതല്‍... #പാലം #bridge
English summary
10 Top Impressive Rail Cum Road Bridges of India
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark