കാറിനുള്ളില്‍ നിങ്ങള്‍ ചെയ്യുന്ന പാപങ്ങള്‍

Written By:

പിഴവുകള്‍ മാനുഷികമാണ്. എന്നാല്‍ ചില പിഴച്ച മനുഷ്യര്‍ പിഴവുകള്‍ വരുത്തുന്ന കാര്യത്തില്‍ അമാനുഷികരാണ്. മനുഷ്യര്‍ തെറ്റ് ചെയ്യാന്‍ വിധിക്കപ്പെട്ടവരാണെന്ന ആദിന്യായത്തില്‍ പിടിച്ചുതൂങ്ങുന്ന ഇത്തരക്കാര്‍ മാരകമായ പിഴവുകള്‍ വരുത്തുകയും അതുവഴി അന്യന്റെ ജീവനുവരെ ഭീഷണിയാവുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ തരം പിഴച്ച ജീവികളുടെ കൈയില്‍ സ്റ്റീയറിങ് വീല്‍ നല്‍കുന്നതിനെ, സാധ്യമായതിനോടൊക്കെ കോമ്പ്രമൈസ് ചെയ്യാറുള്ള ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ചെന്നു വരില്ല. അത്രയും കൊടിയ പാപമാണത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ലോകത്തിന്റെ തന്നെ സ്റ്റീയറിങ് വീല്‍ ഇത്തരക്കാരുടെ പക്കലാണിരിക്കുന്നത്!

കാറില്‍ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോള്‍ നമുക്കും ചെറിയ പാപങ്ങളൊക്കെ ചെയ്യാന്‍ തോന്നിയേക്കും. ചെറിയ ചെറിയ പിഴവുകള്‍. അവയെല്ലാം ഒന്ന് മനസ്സുവെച്ചാല്‍ ശരിയാക്കാവുന്നതേയുള്ളൂ. 'തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ' എന്നാണല്ലോ പ്രമാണം! താഴേക്കു വന്നാല്‍ നമ്മുടെ ഡ്രൈവിങ് ദുശ്ശീലങ്ങളെ അടുത്ത് മനസ്സിലാക്കാം.

To Follow DriveSpark On Facebook, Click The Like Button
കാറില്‍ തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ!

ചിത്രങ്ങളിലൂടെ നീങ്ങുക.

തോന്നിയിടത്ത് പാര്‍ക്ക് ചെയ്യല്‍

തോന്നിയിടത്ത് പാര്‍ക്ക് ചെയ്യല്‍

ദാ, ഈ പണി നമ്മളെല്ലാവരും ചെയ്യാറുള്ളതാണ്. ഇവിടെ രണ്ട് തെറ്റുകള്‍ കാണാം. ഒന്ന് സൈക്കിളുകള്‍ക്കു പോകാനായി മാറ്റിവെച്ച സ്ഥലത്ത് കാര്‍ പാര്‍ക്കു ചെയ്തിരിക്കുന്നു. മറ്റൊന്ന് ഫൂട്പാത്തിലേക്ക് കയറ്റി പാര്‍ക്ക് ചെയ്തിരിക്കുന്നു. ഇത് വലിയ തെമ്മാടിത്തമാണ്. നമ്മുടെ നാട്ടില്‍ സൈക്കിളുകള്‍ക്കുള്ള പാതയൊന്നും വന്നിട്ടില്ലാത്തതിനാല്‍ ആദ്യത്തെ പാപം സംഭവിക്കാറില്ല. എന്നാല്‍ ഫൂട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒരു സാധാരണ സംഭവമാണ്.

ഫോണ്‍ ചെയ്യല്‍

ഫോണ്‍ ചെയ്യല്‍

കാറിനകത്ത് കയറിയാലാണ് ചിലരുടെ മൊബൈല്‍ ഫോണിന്റെ ഞരമ്പ് പൊട്ടുക. പിന്നെ വിളിയോടുവിളിയാണ്. കാറിനകത്തെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങള്‍ ചുറ്റും നടക്കുന്നുണ്ടെങ്കിലും നമ്മളതൊന്നും അത്ര കാര്യമാക്കാറില്ല.

കളറ് തേപ്പ്

കളറ് തേപ്പ്

കാറോടിക്കുന്ന സമയത്ത് മേക്കപ്പിടുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കാം. എങ്കിലും മുടി കെട്ടലും ലിപ്സ്റ്റിക്കിടലുമെല്ലാം നിരത്തുകളില്‍ സാധാരണമായിത്തുടങ്ങിയിട്ടുണ്ട്. ചിലര്‍ ട്രാഫിക്കില്‍ നിര്‍ത്തിയിടുന്ന സമയം ഇതിനായി ഉപയോഗിക്കുന്നത് ധാരാളമായി കണ്ടിട്ടുണ്ട്. ഇത് അപകടമൊന്നും വരുത്തുന്നില്ല എന്നതിനാല്‍ അവഗണിക്കാവുന്നതാണ്. എന്നാല്‍ വണ്ടിയോടിക്കുമ്പോള്‍ ഇപ്പണി ചെയ്യുന്നത് പാപമാകുന്നു.

ഒടുക്കത്തെ തീറ്റ

ഒടുക്കത്തെ തീറ്റ

കാറിനകത്തു കയറിയാല്‍ പലര്‍ക്കും ഹോട്ടലിനുള്ളില്‍ കയറിയ ഒരനുഭൂതിയുണ്ടാകാറുണ്ട്. ഏതെങ്കിലും പാണ്ടിലോറിക്കടിയില്‍ ചെന്നു കേറുമ്പോള്‍ അവസാനിക്കാവുന്നതേയുള്ളൂ ഇത്. വാട്ടില്‍ നിന്ന് വല്ലതും കഴിച്ചതിനു ശേഷം മാത്രം പുറത്തിറങ്ങുക. ഓഫീസ് സമയവും മറ്റുമാണ് ഇങ്ങെയുള്ള തീറ്റ രീതികളുടെ പിന്നിലെ കാരണമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇതും ഒന്ന് ശ്രദ്ധവെച്ചാല്‍ ശരിയാക്കാവുന്നതേയുള്ളൂ.

ചൊറിയന്മാര്‍

ചൊറിയന്മാര്‍

ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിലരുണ്ട്. തലേന്ന് ഏതെങ്കിലും സൂപ്പര്‍സ്റ്റാര്‍ മൂവി കണ്ടതിന്റെയും ഫേസ്ബുക്കില്‍ ആരുടെയെങ്കിലും തെറി കേട്ടതിന്റെയും ഭാര്യയോട് വഴക്കിട്ടതിന്റെയുമെല്ലാം ചൊറിച്ചില്‍ ഇവര്‍ റോഡില്‍ തീര്‍ക്കും.

ചൂടന്മാര്‍

ചൂടന്മാര്‍

മറ്റ് ഡ്രൈവര്‍മാര്‍ ചെയ്യുന്ന പിഴവുകളിലേക്ക് സശ്രദ്ധം കണ്ണോടിക്കുന്ന ചിലര്‍ ഉടന്‍തന്നെ പ്രതികരിച്ചുകളയും. വിന്‍ഡോയിലൂടെ തല പുറത്തേക്കിട്ട് അടുത്ത കാറിലെ ഡ്രൈവറുടെ അമ്മയെയും അച്ഛനെയുമെല്ലാം സ്മരിക്കും. ഇത് പലപ്പോഴും അവനവന് പണി കിട്ടുന്നതില്‍ അവസാനിക്കുകയും ചെയ്യും.

ഹോണടി വിദഗ്ധര്‍

ഹോണടി വിദഗ്ധര്‍

ഒരു കാര്യവുമില്ലാതെ ഹോണടിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരെ നമ്മുടെ റോഡുകളില്‍ ധാരാളം കാണാം. ഒരു കിലോമീറ്റര്‍ മുമ്പില്‍ സംഭവിക്കുന്ന ട്രാഫിക് ജാമിന്റെ കാരണക്കാരനായി തൊട്ടു മുമ്പിലത്തെ ഡ്രൈവറെ കാണുകയാണ് ഇവര്‍ ആദ്യം ചെയ്യുക. എന്നിട്ട് തറുതല കേപ്പിക്കാതെ ഹോണടിച്ചോണ്ടിരിക്കും. മുമ്പിലുള്ള ഡ്രൈവര്‍ തല പുറത്തേക്കിട്ട് മാതാപിതാക്കളെക്കുറിച്ച് പ്രസംഗിക്കുന്നതുവരെ.

സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ മനസ്സിലാക്കാത്തവര്‍

സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ മനസ്സിലാക്കാത്തവര്‍

വണ്ടിയോടിക്കുമ്പോള്‍ പുകവലിക്കുന്നത് ഗുജറാത്തില്‍ നിരോധിച്ച വാര്‍ത്ത നമ്മള്‍ കഴിഞ്ഞദിവസം വായിച്ചു. ഡ്രൈവിങ്ങില്‍ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റാന്‍ ഒരു ബീഡിക്കുറ്റിക്ക് സാധിക്കുമെന്നതാണ് സത്യം. കൂടാതെ ഇത് നമ്മെ രോഗിയുമാക്കുന്നു. ഒരു വലിയ രോഗി!

ആസ്വാദകന്‍

ആസ്വാദകന്‍

കാറിന്റെ എന്റര്‍ടൈനിങ് സിസ്റ്റത്തിലും മറ്റും കളിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടരുണ്ട്. വെറുതെ പാട്ട് വെക്കുകയും മറ്റും ചെയ്യുന്ന ഇവന്മാര്‍ നാട്ടുകാര്‍ക്ക് മിക്കപ്പോഴും പണികൊടുക്കുന്നു. കാറിനകത്ത് നിറയെ വിനോദോപാധികള്‍ കുത്തിനിറയ്ക്കുന്ന പ്രവണത അതിന്റെ അങ്ങേത്തലയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. വീഗാലാന്‍ഡിലും മറ്റും പോകുന്നതിനു പകരം ഒരു കാറിനകത്തേക്ക് കയറിയാല്‍ മതി എന്നതാണ് സ്ഥിതി!

ടെക്സ്റ്റിങ്

ടെക്സ്റ്റിങ്

കാറിനകത്തിരുന്ന് മൊബൈലില്‍ ടൈപ്പ് ചെയ്‌തോണ്ടിരിക്കുന്ന ഒരു പ്രത്യേകതരം ജീവി വര്‍ഗമുണ്ട്. വാട്‌സ്ആപ്പിന്റെയും മറ്രും വരവോടെ ഇത് വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതുവഴിയുള്ള അപകടങ്ങളുടെ നിരക്കും വന്‍തോതിലുയര്‍ന്നിട്ടുണ്ട്.

പാര്‍ക്കിങ്

പാര്‍ക്കിങ്

ചില മഹാന്‍മാരുടെ പാര്‍ക്കിങ് ആരെയും ഭ്രാന്തുപിടിപ്പിക്കും. തോന്നിയപോലുള്ള പാര്‍ക്കിങ് ഒരു വന്‍ പാപമാണ്. മറ്റുള്ളവന്റെ ഇടം അപഹരിക്കാന്‍ നമുക്ക് ഒട്ടുമില്ല അവകാശം. അടുത്ത തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഹൈ-ബീം

ഹൈ-ബീം

എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കാഴ്ചയെ തടയുന്നവിധത്തില്‍ ഹെഡ്‌ലൈറ്റിടാതിരിക്കേണ്ടത് ഒരു സാമാന്യമര്യാദയാണ്. എന്നാല്‍ വീട്ടില്‍ നിന്ന് അടിസ്ഥാനമര്യാദകള്‍ പഠിച്ചിറങ്ങാത്ത പുള്ളികള്‍ റോട്ടിലും അതേ സ്വഭാവം കാട്ടുന്നു. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു.

കുഞ്ഞിനെയും കൊണ്ടുള്ള കളി

കുഞ്ഞിനെയും കൊണ്ടുള്ള കളി

കുഞ്ഞിനെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുന്നത് നമ്മുടെ നാട്ടില്‍ ഒരു ട്രെന്‍ഡായി മാറിയിട്ടില്ല. മറ്റെല്ലാ കന്നംതിരിവുകളും ഇതിനകം തന്നെ വന്നുകഴിഞ്ഞതു കൊണ്ട് ഇതും അധികം താമസിക്കാതെ വന്നെത്തുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

English summary
We look at the top ten worst driving habits and how they affect our daily commute.
Story first published: Sunday, August 10, 2014, 8:12 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark