ടൊയോട്ട കാമറ്റ്57 'കളിവണ്ടി' കണ്‍സെപ്റ്റ് ടോക്കിയോവില്‍

Posted By:

കുട്ടികളെ കാര്യമായി പരിഗണിക്കണമെന്ന കാര്യത്തില്‍ ടൊയോട്ടയ്ക്ക് സംശയമൊട്ടുമില്ല. കമ്പനിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: 'കാറുകളുടെ ഘടനയുടെയും സ്വഭാവത്തിന്‍റെയും നിര്‍മിതിയില്‍ യുവാക്കളെ ഉള്‍ക്കൊള്ളുവാന്‍ കഴിയണമെന്നാണ് ടൊയോട്ട കരുതുന്നത്. മോട്ടോറിംഗിന്‍റെ കൗതുകങ്ങള്‍ കുട്ടിക്കാലത്തു തന്നെ മനസ്സിലാക്കിത്തുടങ്ങുവാന്‍ കുട്ടികളെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്'. ഇതാണ് കാമറ്റ57 കാര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കുന്നതിന് ടൊയോട്ട നല്‍കുന്ന ന്യായീകരണം. ടോക്കിയോ ടോയ് ഷോയിലാണ് ഈ 'കളിവണ്ടി' കണ്‍സെപറ്റ് അവതരിച്ചിരിക്കുന്നത്.

ഭാരം വളരെ കുറഞ്ഞ ദ്രവ്യങ്ങളാണ് കാറിന്‍റെ ബോഡി പാനലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 57 പീസുകളായി ഇവ മാറ്റാവുന്നതാണ്. ഇതിനര്‍ത്ഥം, കാര്‍ സ്വന്തമായി ഘടിപ്പിക്കുന്നതിനുള്ള അവസരം കുട്ടികള്‍ക്ക് ലഭിക്കുന്നു എന്നാണ്. വിവിധ നിറങ്ങളില്‍ ഇവയുടെ രണ്ടോ മൂന്നോ ഡ്യൂപ്ലിക്കേറ്റുകളും ലഭിക്കും. ഇവ ഉപയോഗിച്ച് വാഹനത്തിന്‍റെ ബോഡി ഇഷ്ടാനുസൃതമാക്കാന്‍ സാധിക്കും.

ഈ വാഹനം, തീര്‍ച്ചയായും ഓടിക്കാന്‍ സാധിക്കും. പൊതു റോഡുകളില്‍ ഓടിക്കുകയാണെങ്കില്‍, തീര്‍ച്ചയായും, പണി കിട്ടുകയും ചെയ്യും. സ്വാകാര്യ സ്ഥലങ്ങളില്‍, മോട്ടോറിംഗ് താല്‍പര്യമുള്ള കുട്ടികള്‍ക്ക് ഓടിച്ചുകളിക്കാനുള്ളതാണിത്. പൂര്‍ണമായും ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു ഈ വാഹനം.

Toyota Camatte57s Concept
Toyota Camatte57s Concept
Toyota Camatte57s Concept
Toyota Camatte57s Concept
Toyota Camatte57s Concept
Toyota Camatte57s Concept
Toyota Camatte57s Concept
English summary
The car, Camatte concept, was meant as a recreational family car, that could be customized and styled through detachable body panels.
Story first published: Friday, June 14, 2013, 16:43 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark