ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

By Dijo Jackson

പുതിയ കാര്‍ വാങ്ങാനാഗ്രഹിച്ചു ഷോറൂമുകള്‍ സന്ദര്‍ശിച്ചാല്‍ വെട്ടിത്തിളങ്ങുന്ന കാറുകളാണ് ആദ്യം എതിരേല്‍ക്കാറ്. തൂത്തുമിനുക്കിയ പുത്തന്‍ കാറുകള്‍ ഷോറൂമിനുള്ളില്‍ പ്രഭാവലയം തീര്‍ക്കും. മാരുതി ഷോറൂമാണെങ്കിലും, മെര്‍സിഡീസ് ഷോറൂമാണെങ്കിലും ചിത്രം ഇതുതന്നെ. കാറില്‍ ചെളിയോ, പൊടിയോ, പാടുകളോ ഉണ്ടാകാതിരിക്കാന്‍ ഷോറൂം ജീവനക്കാര്‍ എന്നും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

ഇതിനു പിന്നിലെ കാരണം ലളിതം; കാര്‍ വെടിപ്പായിരുന്നാല്‍ ഉപഭോക്താക്കള്‍ മോഡല്‍ വാങ്ങാനുള്ള സാധ്യത കൂടും. പക്ഷെ ഡീലര്‍മാരുടെ ഈ പതിവു സങ്കല്‍പങ്ങളെ തിരുത്തി കുറിച്ചൊരു ടൊയോട്ട ഡീലര്‍ഷിപ്പുണ്ട് ഇവിടെ.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

'ഭംഗി മാത്രമല്ല, കാറിന്റെ സുരക്ഷയും വാങ്ങാന്‍ വരുന്നവര്‍ കണ്ടറിയണം', ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ ടൊയോട്ട കാമ്രിയെ കണ്ട് അമ്പരന്നു നിൽക്കുന്ന ഉപഭോക്താക്കളോട് അമേരിക്കയിലെ ഒരു ടൊയോട്ട ഡീലര്‍ഷിപ്പ് പറയുന്നതിങ്ങനെ.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

പുത്തന്‍ ടൊയോട്ട കാറുകള്‍ക്ക് ഇടയില്‍ തകര്‍ന്നു തരിപ്പണമായ 2018 കാമ്രിയെ ഇവര്‍ അഭിമാനപൂര്‍വ്വമാണ് കാഴ്ചവെക്കുന്നത്. സാധാരണയായി ക്രാഷ് ടെസ്റ്റിലെ മികവു നോക്കിയാണ് പുതിയ കാര്‍ എന്തുമാത്രം സുരക്ഷിതമെന്ന് ഉപഭോക്താക്കള്‍ വിലയിരുത്താറ്. ക്രാഷ് ടെസ്റ്റുകള്‍ നടക്കുന്നതാകട്ടെ ഡമ്മി ഡ്രൈവര്‍മാരെ വെച്ചും.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

എന്നാല്‍ യഥാര്‍ത്ഥ റോഡ് സന്ദര്‍ഭങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ കാര്‍ ഉറപ്പുവരുത്തുമോയെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പിന്നെയും സംശയമുണ്ടാകും. കാര്‍ വാങ്ങാന്‍ വരുന്നവരുടെ ഇൗ സംശയം ദുരീകരിക്കാനാണ് തകര്‍ന്ന കാമ്രിയെ അരിസോണയിലെ ടൊയോട്ട ഡീലര്‍ഷിപ്പ് ഷോറൂമിനുള്ളിൽ സ്ഥാപിച്ചത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

രണ്ടു ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ കാമ്രിയാണ് ഷോറൂമില്‍. ഭീകരമായ അപകടത്തിലും ഉള്ളിലുണ്ടായിരുന്ന യാത്രക്കാരുടെ സുരക്ഷ കാമ്രി ഉറപ്പുവരുത്തിയെന്ന് ഷോറൂം അധികൃതര്‍ പറയുന്നു. ഇതേ ഡീലര്‍ഷിപ്പില്‍ നിന്നുള്ള ജീവനക്കാരന്‍ ഓടിച്ചപ്പോഴാണ് കാമ്രി അപകടത്തില്‍പ്പെട്ടത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

അരിസോണയ്ക്ക് അടുത്തുള്ള സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളത്തില്‍ നിന്നും ഉപഭോക്താവിനെ കൂട്ടി കൊണ്ടുവരികയായിരുന്നു ഷോറൂം ജീവനക്കാരന്‍. യാത്രയ്ക്കിടെ പിറകില്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു കാമ്രിയിലേക്ക് വന്നിടിച്ചാണ് അപകടം.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

ഇടിയുടെ ആഘാതത്തില്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു ട്രക്കിലേക്ക് കാമ്രിയും ചെന്നു കയറി. അപകടത്തില്‍ സാരമായി കാമ്രി തകര്‍ന്നു. അതേസമയം കാറിലുണ്ടായിരുന്ന ഷോറൂം ജീവനക്കാരനും ഉപഭോക്താവും പോറല്‍ പോലുമേല്‍ക്കാതെയാണ് പുറത്തുകടന്നത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

അപകടത്തിന്റെ തീവ്രത ഷോറൂമില്‍ സ്ഥാപിച്ച കാര്‍ വെളിപ്പെടുത്തും. പിറകുവശം പൂര്‍ണമയും ചതഞ്ഞരഞ്ഞ നിലയിലാണ്. മുന്‍ഭാഗത്തും കാര്യമായ പരുക്കുകള്‍ കാണാം. ഗ്രില്ല് പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റും ചളുങ്ങി പുറത്തുവന്നിട്ടുണ്ട്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

എന്നാല്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നുമുണ്ടായ ആഘാതത്തെ ചെറുത്തുനില്‍ക്കാന്‍ പാസഞ്ചര്‍ ക്യാബിന് സാധിച്ചെന്ന് ഇവിടെ എടുത്തുപറയണം. ക്യാബിനിലേക്ക് തരിമ്പും ആഘാതം കടന്നെത്തിയില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നില്‍ ഇതു നിര്‍ണായകമായി.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

കാമ്രിയുടെ നാലു ഡോറുകളും ബുദ്ധിമുട്ടുകളില്ലാതെ തുറക്കാവുന്ന നിലയിലാണ്. കാറിലെ നാലു ടയറുകളും ആരോഗ്യകരമായി അപകടത്തെ തരണം ചെയ്തു. അപകടത്തില്‍ തകര്‍ന്നടിഞ്ഞ കാമ്രിയെ എന്തുചെയ്യണമെന്ന ആലോചനയാണ് ഡീലര്‍ഷിപ്പിനെ ഇത്തരമൊരു ആശയത്തില്‍ കൊണ്ടെത്തിച്ചത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍

കാറിന്റെ സുരക്ഷ വെളിപ്പെടുത്താന്‍ ഇതിലും മികച്ച ഉദ്ദാഹരണമില്ലെന്ന് ഷോറൂം അധികൃതര്‍ തിരിച്ചറിഞ്ഞു. പിന്നെ വൈകിയില്ല, പുത്തന്‍ കാറുകള്‍ക്ക് ഇടയില്‍ തകര്‍ന്നടിഞ്ഞ കാമ്രിയെ ടൊയോട്ട ഷോറൂം അഭിമാനത്തോടെ സ്ഥാപിച്ചു. എന്തായാലും അരിസോണ ടൊയോട്ട ഡീലര്‍ഷിപ്പ് കാട്ടിയ മാതൃക സമൂഹമാധ്യമങ്ങളില്‍ വന്‍പ്രചാരം നേടിക്കഴിഞ്ഞു.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

വിപണിയില്‍ ബ്രാന്‍ഡുകളുടെ ലോഗോയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചിലത് വളരെ ലളിതമെങ്കില്‍ ചിലത് അതിസങ്കീര്‍ണതയുടെ പേരില്‍ ശ്രദ്ധിക്കപ്പെടുന്നു. ജനതയുടെ മനസില്‍ ആഴത്തില്‍ പതിയുകയാണ് ഓരോ ലോഗോകളും അവ പ്രതിനിധീകരിക്കുന്ന ബ്രാന്‍ഡുകളും ലക്ഷ്യമിടുന്നത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

ശാസ്ത്രീയ അടിസ്ഥാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നു മിക്ക ബ്രാന്‍ഡ് ലോഗോകളും പിറക്കാറ്. നിറം, ഘടന, അക്ഷര വലുപ്പം ഉള്‍പ്പെടുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വന്‍കിട കമ്പനികള്‍, ബ്രാന്‍ഡ് ലോഗോ ഒരുക്കുന്നത്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

കാര്‍ വിപണിയിലും ഇങ്ങനെ ഒട്ടനേകം തന്ത്രങ്ങള്‍ ഒരുക്കിയാണ് നിർമ്മാതാക്കൾ എത്തുന്നത്. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ലോഗോയ്ക്ക് പിന്നിലുമുണ്ട് ചെറിയ രഹസ്യം. 'ടൊയോട്ട' എന്ന ബ്രാന്‍ഡ് നാമം തന്നെയാണ് ലോഗോയില്‍ കമ്പനി കൊത്തി വെച്ചിരിക്കുന്നത്

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

തുടക്കകാലത്ത് കമ്പനിയുടെ ലോഗോയിൽ 'ടൊയോട്ട' എന്ന മുഴുവന്‍ പേരും ഇടംപിടിച്ചിരുന്നു. എന്നാല്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ ടൊയോട്ട ലോഗോയ്ക്കും സംഭവിച്ചു. പഴയ രീതിയില്‍ നിന്നും അടിമുടി മാറിയെത്തിയ ലോഗോയില്‍ മുഴുവന്‍ പേരും നല്‍കാനുള്ള കമ്പനിയുടെ ശ്രമം വ്യക്തമാണ്.

ടൊയോട്ട ഷോറൂമിനകത്ത് തകര്‍ന്നടിഞ്ഞ കാമ്രി; അമ്പരപ്പ് മാറാതെ കാഴ്ച്ചക്കാര്‍ലോഗോയ്ക്ക് പിന്നില്‍ ടൊയോട്ട ഒളിപ്പിച്ച രഹസ്യം!

പുതിയ ലോഗോയില്‍ ഒരുപക്ഷെ 'T' എന്ന് മാത്രമാകാം ആദ്യ കാഴ്ച നല്‍കുന്ന സൂചന. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'TOYOTA' എന്ന മുഴുവന്‍ പേരും പുതിയ ടൊയോട്ട ലോഗോയില്‍ നിന്നും വായിച്ചെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
Toyota Dealer Proudly Displays Crashed Camry. Read in Malayalam.
Story first published: Saturday, May 26, 2018, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more