പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

പറക്കുംകാര്‍. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള പറക്കുംകാര്‍ യാഥാര്‍ത്ഥ്യമായി കാണാന്‍ വാഹന പ്രേമികള്‍ വെമ്പിനില്‍ക്കുകയാണ്. 1940 -ല്‍ നിരത്തിലും ആകാശത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന പറക്കുംകാറിനെ കുറിച്ച് സാക്ഷാല്‍ ഹെന്റി ഫോര്‍ഡ് പരാമര്‍ശിച്ചപ്പോള്‍ ലോകം ചിരിച്ചുതള്ളി. എന്നാല്‍ ഇതേ ആശയത്തിന് പിന്നാലെ നെട്ടോട്ടമോടുകയാണ് ഇന്നു ഏവരും.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

വാണിജ്യാടിസ്ഥാനത്തില്‍ കാറുകളെ ആകാശത്തു പറപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളില്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. കാറുകളെ പറപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് നിരവധി പേര്‍. അടുത്തിടെ പറക്കുംടാക്‌സികളെ അവതരിപ്പിക്കാന്‍ യൂബര്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ ഈ മേഖലയിലേക്കു കൈകടത്തുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. കമ്പനി പേറ്റന്റിന് സമർപ്പിച്ച പുതിയ പറക്കുംകാറിന്റെ ഡിസൈന്‍ പുറത്തായി. ടൊയോട്ട എഞ്ചിനീയറിംഗ് ആന്‍ഡ് മാനുഫാക്ച്ചറിംഗ് നോര്‍ത്ത് അമേരിക്ക (TEMA) സംഘമാണ് ടൊയോട്ടയുടെ പറക്കുംകാറിന് പിന്നില്‍.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

നിരത്തിലും ആകാശത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 'ഡ്യുവല്‍ മോഡ്' വാഹനമെന്നാണ് പറക്കുംകാറിനെ കമ്പനി വിശേഷിപ്പിക്കുന്നത്. പുറത്തുവന്ന മോഡലിന്റെ രൂപരേഖ നാലു വീലുകളും/റോട്ടറുകളും ഒരുങ്ങുന്ന വലിയ ഡ്രോണിനെ ഓര്‍മ്മപ്പെടുത്തും.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

വെവ്വേറെ വൈദ്യുത മോട്ടോറുകളായിരിക്കും ഓരോ വീലിലും/റോട്ടറിലും ഒരുങ്ങുക. ബാറ്ററി പാക്ക് അല്ലെങ്കില്‍ ഗ്യാസ് ടര്‍ബൈന്‍ ജനറേറ്റര്‍ വൈദ്യുത മോട്ടോറുകള്‍ക്കുള്ള ഊര്‍ജ്ജ സ്രോതസ്സായി കമ്പനി തിരഞ്ഞെടുക്കുമെന്നാണ് സൂചന.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലിനുള്ള സാധ്യതയും മോഡലില്‍ തള്ളിക്കളയാനാകില്ല. നിരത്തില്‍ നാലു വീലുകളിലെയും വേഗം ആവശ്യാനുസരണം നിയന്ത്രിച്ചു വാഹനം ഉപയോഗിക്കാന്‍ കഴിയും; ടാങ്കുകളിലേതുപോലെ.

Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

റോട്ടറുകളുടെ സഹായത്താല്‍ നിരത്തില്‍ നിന്നുയര്‍ന്ന് വായുവില്‍ പറക്കാന്‍ മോഡലിന് സാധിക്കുമെന്ന് കമ്പനി പറയുന്നു. ബട്ടണ്‍ അമര്‍ത്തുന്നപക്ഷം വീലുകള്‍ റോട്ടറുകളായി രൂപാന്തരപ്പെട്ട് മോഡലിന് ആവശ്യമായ തള്ളല്‍ബലം സമര്‍പ്പിക്കും.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

വായുവില്‍ നില്‍ക്കുമ്പോള്‍ അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ബെല്‍ ബോയിംഗ് V-22 ഓസ്‌പ്രെയ് റോട്ടര്‍ വിമാനത്തെ ടൊയോട്ടയുടെ മോഡല്‍ അനുസ്മരിപ്പിക്കുമെന്നാണ് വിവരം. നേര്‍കുത്തനെ പറന്നുയരാനും പറന്നിറങ്ങാനും കഴിവുള്ള പ്രത്യേക റോട്ടര്‍ വാഹനമാണ് ഓസ്‌പ്രെയ്.

പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ മോഡലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടൊയോട്ട പുറത്തുവിട്ടിട്ടില്ല. ബോയിംഗ്, സുബ്ബാരു തുടങ്ങിയ നിര്‍മ്മാതാക്കളും പറക്കുംകാറിനെ നിര്‍മ്മിക്കുന്നതില്‍ മുഴുകിയിരിപ്പുണ്ട്.

Most Read Articles

Malayalam
English summary
Toyota Files Patent For A “Dual-Mode Vehicle With Wheel Rotors” Or A Flying Car, In Simple Terms. Read in Malayalam.
Story first published: Monday, October 1, 2018, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X