2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

Written By:

2020 ടോക്കിയോ ഒളിമ്പിക്‌സിനായി ജപ്പാന്‍ ഒരുങ്ങുകയാണ്. കാറുകളില്‍ ജാപ്പനീസ് കരവിരുത് തീര്‍ക്കുന്ന ടോയോട്ട, ടോക്കിയോ ഒളിമ്പിക്‌സിന് തങ്ങളുടെ വക ഒരു സര്‍പ്രൈസ് നല്‍കാനുള്ള ശ്രമത്തിലാണ്.

To Follow DriveSpark On Facebook, Click The Like Button
2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

എന്താണ് ടോയോട്ടയുടെ സര്‍പ്രൈസ്?

ടോയോട്ടയുടെ പറക്കും കാറിലാകും 2020 ടോക്കിയോ ഒളിമ്പിക്‌സിന്റെ ദീപശിഖയേന്തുക. ഇതിന്റെ ഭാഗമായി 375,290 അമേരിക്കന്‍ ഡോളര്‍ (ഏകദേശം 2.43 കോടി രൂപ) പറക്കും കാര്‍ പദ്ധതിയ്ക്കായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ നിക്ഷേപിച്ചിരിക്കുകയാണ്.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

സ്‌കൈഡ്രൈവ് എന്നാണ് പറക്കും കാറിന് ടോയോട്ട നല്‍കുന്ന പേര്. കാര്‍ട്ടിവേറ്റര്‍ എന്ന ടോയോട്ടയുടെ സംഘം ഇതിനകം സ്‌കൈഡ്രൈവിന്റെ പണിപ്പുരയില്‍ ശ്രമം ആരംഭിച്ചു.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

2018 ഓടെ സ്‌കൈഡ്രൈവില്‍ സഞ്ചാരികളെ ഇരുത്തി പറത്തുകയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ടോയോട്ട ലക്ഷ്യം വെയ്ക്കുന്നത്. ഡ്രോണിന്റെ ഡിസൈന്‍ തത്വത്തിലാണ് സ്‌കൈഡ്രൈവിനെ ടോയോട്ട ഒരുക്കുന്നത്.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

10 മീറ്റര്‍ ഉയരത്തില്‍ (33 അടി) 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സ്‌കൈഡ്രൈവിന്റെ രൂപകല്‍പന. 9.5 അടി നീളത്തിലാണ് സ്‌കൈഡ്രൈവിനെ ടോയോട്ട ഒരുക്കുന്നത്.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

പൈലറ്റ് പരിശീലനം ലഭിക്കാത്തവര്‍ക്ക് പോലും അനായാസമായി നിയന്ത്രിക്കാവുന്ന സംവിധാനമാണ് സ്‌കൈഡ്രൈവില്‍ ടോയോട്ട നല്‍കുക. റോഡ് ഡ്രൈവിംഗ് ആശയത്തെ പശ്ചാത്തലമാക്കിയാണ് സ്‌കൈഡ്രൈവിന്റെ നിയന്ത്രണം ഒരുങ്ങുന്നതെന്ന് ടോയോട്ട ഇതിനകം സൂചന നല്‍കി കഴിഞ്ഞു.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

നിലവില്‍ ടോയോട്ടയുടെ കാര്‍ട്ടിവേറ്റര്‍ സംഘത്തില്‍ 30 അംഗങ്ങളാണ് ഉള്ളത്.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

ടോകുഷിമ സര്‍വകലാശാലയിലെ ഡ്രോണ്‍ വിദഗ്ധന്‍ മസാഫുമി മിവായുടെ നേതൃത്വത്തിലുള്ള കാര്‍ട്ടിവേറ്റര്‍ സംഘത്തിന് ടോയോട്ടയുടെ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ സഹായവും ലഭിക്കുന്നുണ്ട്.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

പ്രശസ്ത ജാപ്പനീസ് വെബ് ഗെയിം ഡവലപ്പറായ ടായിസോ സുന്നില്‍ (GungHoOnline എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകന്‍) നിന്നും ജപ്പാനിലെ മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നും 22000 അമേരിക്കന്‍ ഡോളര്‍ (14.20 ലക്ഷം രൂപ) പദ്ധതിയ്ക്കായി കാര്‍ട്ടിവേറ്റര്‍ സംഘത്തിന് ലഭിച്ച് കഴിഞ്ഞു.

2020 ടോക്കിയോ ഒളിമ്പിക്‌സിന് ടോയോട്ടയുടെ 'പറക്കും' സര്‍പ്രൈസ്

2018 ഓടെ സ്‌കൈഡ്രൈവ് വായുവില്‍ ഉയരുമെന്ന ശുഭപ്രതീക്ഷയിലാണ് ടോയോട്ട. അതേസമയം, 2020 ടോക്കിയോ ഒളിമ്പിക്‌സില്‍ സ്‌കൈഡ്രൈവില്‍ ദീപശിഖ കൊളുത്തുന്നതിന് പിന്നാലെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടോയോട്ട.

ക്വാഡ് കോപ്റ്ററിന് സമാനമായി എത്തുന്ന സ്‌കൈഡ്രൈവറുടെ വശങ്ങളില്‍ വലിയ പ്രൊപല്ലറുകള്‍ ഇടംപിടിക്കുന്നു. 2023 ഓടെ സ്‌കൈഡ്രൈവിനെ വിപണിയില്‍ ലഭ്യമാക്കാനുള്ള ഒരുക്കവും ടോയോട്ട സ്വീകരിക്കും.

കൂടുതല്‍... #കൗതുകം
English summary
Toyota Developing Flying Car To Light The 2020 Olympic Torch. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark